നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ച്
news
By Web Desk | 10:42 AM Friday, 17 February 2017

ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നും അതുകൊണ്ട് അറസ്റ്റ് തടയണമെന്നുമായിരുന്നു ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.

തൃശ്ശൂര്‍: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരണപ്പെട്ട കേസില്‍ പി കൃഷ്ണദാസ് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നേടിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്നാണ് ആരോപണം.

ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നും അതുകൊണ്ട് അറസ്റ്റ് തടയണമെന്നുമായിരുന്നു ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് അഞ്ച് ദിവസത്തേക്ക് ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയതെന്നാണ് ആരോപണം.  ഇന്ന് കോളേജ് തുറക്കാന്‍ 15ാം തീയ്യതി തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം കോടതിയില്‍ സൂചിപ്പിച്ചില്ല.  അഭിഭാഷകന്‍ ഒത്തുകളിച്ചാണ് കൃഷ്ണദാസിന് ജാമ്യം ലഭിക്കാന്‍ ഇടവരുത്തിയെന്നാണ് ജിഷ്ണുവിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

Show Full Article
COMMENTS

Currently displaying comments and replies