മൂന്നാര്‍ ഒഴിപ്പിക്കല്‍ തുടങ്ങി: പപ്പാത്തിച്ചോലയിലെ ഭീമന്‍ കുരിശ് പൊളിച്ചുമാറ്റി
news
By Web Desk | 08:37 AM Thursday, 20 April 2017
  • ദേവികുളം തഹസിൽദാറുടെ നേതൃത്വത്തിലാണ് നടപടി

ഇടുക്കി: മൂന്നാറിലെ പപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കൈയേറി നിർമ്മിച്ച കുരിശ് പൊളിച്ചുമാറ്റി. ദേവികുളം തഹസിൽദാറുടെ നേതൃത്വത്തിലാണ് പൊളിച്ചുമാറ്റല്‍ നടന്നത്. സ്ഥലത്തേക്ക് പോകുന്നവഴിയിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രദേശവാസികൾ വഴിതടഞ്ഞിരുന്നു എന്നാല്‍ പോലീസ് സഹായത്തോടെ ഇത് റനവ്യു സംഘം മറികടന്നു. വാഹനങ്ങൾ ജെസിബി ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ മാറ്റിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പപ്പാത്തി ചോലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 

Show Full Article