ബിജെപിയുടെ വിജയത്തില്‍ ഭയപ്പെടേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി
news
By Web Desk | 07:34 AM March 20, 2017

കണക്കുകള്‍ കൊണ്ട് ജയത്തെ നേരിടാന്‍ കഴിയില്ല. യോഗി ആദിത്യ നാഥിനെ പോലെ ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് ആശങ്ക ഉളവാക്കുന്നതാണ്

കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ബി ജെ പിയുടെ വിജയം ഭയപെടേണ്ട കാര്യമല്ലെന്ന് മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി. കണക്കുകള്‍ കൊണ്ട് ജയത്തെ നേരിടാന്‍ കഴിയില്ല. യോഗി ആദിത്യ നാഥിനെ പോലെ ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് ആശങ്ക ഉളവാക്കുന്നതാണ്. ബിജെപിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ സമാന അഭിപ്രായമുള്ള ശക്തികള്‍ ഒരുമിച്ചാല്‍ ഭാവിയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റമുണ്ടാകാനാകും. ചരിത്രപരമായ ഈ കടമക്ക് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട് എ ഇ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യുപി തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.

Show Full Article
RECOMMENDED