അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി
news
By Web Desk | 03:43 AM April 20, 2017

നവരത്നങ്ങള്‍ പതിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള  പതക്കം നഷ്ടപ്പെട്ടെന്ന് ദേവസ്വം കമ്മിഷണര്‍ സ്ഥിരീകരിച്ചു.

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ പതക്കം  കാണാതായി. നവരത്നങ്ങള്‍ പതിച്ച 400 വര്‍ഷത്തിലധികം പഴക്കമുള്ള സ്വര്‍ണ്ണപ്പതക്കമാണ് കാണാതായത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ വിഷു, കളഭം, ഉല്‍സവം, ആറാട്ട് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് തിരുവാഭരണം സ്ട്രോങ്ങ് റൂമില്‍ നിന്ന് പുറത്തെടുക്കുക.

കഴിഞ്ഞ ക്ഷേത്രോല്‍സവത്തിന് ശേഷം വിഷുവിന് വിഗ്രഹത്തില്‍ പതക്കം ചാര്‍ത്തണമായിരുന്നു. എന്നാല്‍ അന്ന് അത് ചാര്‍ത്തിയിരുന്നില്ല. പിന്നീട് ബുധനാഴ്ചയാണ് ഉദ്യോഗസ്ഥര്‍ പതക്കം നഷ്‌ടപ്പെട്ടത് അറിയുന്നത്.

തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ക്ഷേത്രത്തിലെത്തി പരിശോധനയും നടത്തി. ക്രൈംബ്രാഞ്ചിനെ കൊണ്ട് സംഭവം അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Show Full Article
RECOMMENDED