ജയയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ പുതിയ പ്രവചനവും വൈറല്‍
news
By Web Desk | 11:48 AM February 16, 2017
  • മരണം പ്രവചിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജ്യോതിഷി വേണു സ്വാമിയുടെ മറ്റൊരു പ്രവചനം വൈറലാകുന്നു

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെയും മരണം പ്രവചിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജ്യോതിഷി വേണു സ്വാമിയുടെ മറ്റൊരു പ്രവചനം വൈറലാകുന്നു. 

2016 സെപ്റ്റംബറിനും 2017 സെപ്റ്റംബറിനും ഇടയ്ക്ക് ദക്ഷിണേന്ത്യയിലുള്ള ഒരു മുഖ്യമന്ത്രിയ്ക്ക് അപകടം സംഭവിക്കുമെന്നായിരുന്നു ജയലളിതയുടെ മരണം സംബന്ധിച്ച് വേണു സ്വാമി പ്രവചിച്ചത്. മുഖ്യമന്ത്രിയുടെ മരണത്തോടെ ആ സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥാനത്തു നിന്നും ഇറങ്ങേണ്ടി വരുമെന്നും ഭരണത്തിലിരിക്കുന്ന മറ്റൊരു മുഖ്യമന്ത്രി അശക്തനായിരിക്കുമെന്നുമാണ് അദ്ദേഹം പ്രവചിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട വീഡിയോ കാണുക > CLICK HERE

Show Full Article
RECOMMENDED