കുരിശാണെങ്കിലും കയ്യേറ്റം ഒഴിപ്പിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍
news
By Web Desk | 03:08 PM Friday, 21 April 2017
  • കുരിശാണെങ്കിലും കയ്യേറ്റം ഒഴിപ്പിക്കണം
  • കുരിശ് പൊളിച്ചതിനെ അനുകൂലിച്ച് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: മൂന്നാറിലെ കുരിശ് പൊളിച്ചതിനെ അനുകൂലിച്ച്  ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. കയ്യേറ്റത്തിനെതിരെ കര്‍ശന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണം. കുരിശാണെങ്കിലും കയ്യേറ്റം ഒഴിപ്പിക്കണം. ഏത് രീതിയിലുള്ള കയ്യേറ്റമാണെങ്കിലും ഒഴിപ്പിക്കണമെന്നും വിഎസ് തിരുവനന്തപുരത്ത് പ്രതികരിച്ചു.

വിഎസിന്റെ നിലപാട് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. മൂന്നാറില്‍ കയ്യേറ്റത്തിനെതിരെ റവന്യൂവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമ്പോള്‍ കുരിശ് പൊളിച്ചതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. വിഎസിന്റെ നിലപാട് സര്‍ക്കാരിനും സിപിഎമ്മിനും പ്രതിരോധം തീര്‍ത്തിരിക്കുകയാണ്.
 

Show Full Article