20-Apr-2014 Sunday
img

FLASH NEWS അന്വേഷണത്തിന് മൂന്നംഗ സമിതി -ഐപിഎൽ ഒത്തുകളി അന്വേഷിക്കാൻ BCCI മൂന്നംഗ സമിതി രൂപീകരിച്ചു . R K രാഘവൻ ,രവി ശാസ്ത്രി , ജസ്റ്റിസ് J N പാട്ടീൽ എന്നിവരാണ് സമിതിയംഗങ്ങൾ . ഇവരുടെ പേരുകൾ ബിസിസിഐ സുപ്രീംകോടതിയിൽ സമർപ്പിക്കും .

ഇന്ന് ഈസ്റ്റർ-സ്നേഹത്തിന്റേയും പ്രത്യാശയുടേയും സന്ദേശവുമായി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ; ലോകാവസാനം വരെ വിശ്വാസം കൈവിടരുതെന്ന് പോപ്പ് .

കേരള വാർത്തകൾ-

ഉന്നതതല അന്വേഷണം വേണം-ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണക്കടത്തിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകും; ബുധനാഴ്ച ഇക്കാര്യത്തിൽ കോടതി തീരുമാനമെടുത്തേക്കും; മുൻ CAG വിനോദ് റായ് അന്വേഷിക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെടും .

ബാർ ലൈസൻസ് പുതുക്കലിൽ തർക്കം-ഉപാധികളോടെ ലൈസൻസ് പുതുക്കാമെന്ന എക്സൈസ് വകുപ്പിന്റെ നിലപാടിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ രംഗത്ത്; നിലവാരമില്ലാത്ത ബാറുകളെ ഒഴിവാക്കണമെന്ന് ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടു; നയപരമായ തീരുമാനം നാളെയെന്ന് മന്ത്രി കെ.ബാബു; കെപിസിസി -സർക്കാർ ഏകോപനസമിതി നാളെ .

രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് തള്ളി എക്സൈസ് വകുപ്പ് -ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കൊണ്ട് എക്സൈസ് വകുപ്പിന്റെ ശുപാർശ; നിലവാരം ഉയർത്താതെ ലൈസൻസ് കൊടുക്കരുതെന്നായിരുന്നു കമ്മീഷൻ ശുപാർശ; റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്; ബാറുകളുടെ പ്രവർത്തനം രാവിലെ 11.30 മുതൽ രാത്രി 10 വരെയെന്നും റിപ്പോർട്ടിൽ ശുപാർശ; മദ്യം വാങ്ങുന്നവർ വയസ്സ് തെളിയിക്കുന്ന രേഖ ഹാജരാക്കണം; താത്കാലിക ബാർ ലൈസൻസുകൾ അനുവദിക്കരുതെന്നും ശുപാർശ .

കൊച്ചി മെട്രോയ്ക്ക് കോടികളുടെ നഷ്ടം-കൊച്ചി മെട്രോ യാർഡിന്റെ നിർമ്മാണം തുടര്‍ച്ചയായി തടസ്സപ്പെടുന്നതില്‍ ഡിഎംആര്‍സിക്ക് ആശങ്ക; കോടിക്കണക്കിന് രൂപയുടെ നഷ്ടം; മണ്ണടിക്കലും പൈലിംഗും മുടങ്ങി .

"വികസനപദ്ധതികളുടെ രൂപരേഖ തയ്യാറാക്കണം'-വികസനപദ്ധതികളുടെ രൂപരേഖ തയ്യാറാക്കാൻ വകുപ്പുകൾക്ക് നിർദേശം; അടുത്ത രണ്ട് വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കണം; അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം വിശദമായി ചർച്ചചെയ്യും .

"വിഎസ്സിന്‍റേത് അവിശ്വാസിയുടെ രാഷ്ട്രീയ മുതലെടുപ്പ്'-ക്ഷേത്രസ്വത്തിൽ അഭിപ്രായം പറയേണ്ടത് വിശ്വാസികളാണെന്ന് പി സി ജോർജ്; വിഎസ്സിന്‍റേത് അവിശ്വാസിയുടെ രാഷ്ട്രീയ മുതലെടുപ്പ്; രാജകുടുംബത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നവരുടെ കണ്ണ് ക്ഷേത്രസന്പത്തിലാണെന്നും പി സി ജോ‍ർജ് .

സൗദിയിൽ 5 മലയാളികൾ മരിച്ചു-സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു; മലപ്പുറം ജില്ലക്കാരാണ് അപകടത്തിൽപ്പെട്ടത്; രദ്വാന്‍ എന്ന സ്ഥലത്ത് ആണ് അപകടം; റാബഖിൽ നിന്ന് തായിഫിലേക്ക് ജോലിക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത് .

വാഹനങ്ങൾ കൂട്ടിയിടിച്ചു-കോഴിക്കോട് ഫറോക്ക് പുതിയപാലത്തിനടുത്ത് കാറും ബസ്സും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക് .

ലുക്ക് ഔട്ട് നോട്ടീസിറക്കി-കോഴിക്കോട് മലാപ്പറന്പ് എ യു പി സ്കൂൾ മാനേജർ പദ്മരാജന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി; സ്കൂൾ പൊളിച്ചതിന് ശേഷം മാനേജർ ഒളിവിലാണ്; ഇയാളെ പിടികൂടാൻ കഴിയാത്തതിനാലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് .

ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു-നെടുന്പാശ്ശേരി ആവണംകോടിന് സമീപം ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു . ചൊവ്വര സ്വദേശി ടോൾസൺ (16) ആണ് മരിച്ചത് . നാലുപേർ ഒന്നിച്ച് ബൈക്കിൽ യാത്ര ചെയ്തപ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത് .

യുവാവ് പിടിയിൽ-കരിപ്പൂർ വിമാനത്താവളത്തിൽ 750 ഗ്രാം സ്വർണവുമായി യുവാവ് പിടിയിൽ ; മലപ്പുറം സ്വദേശി അബ്ദുറഹ്മാനെയാണ് കസ്റ്റംസ് പിടികൂടിയത് .

കാട്ടാന ചവിട്ടിക്കൊന്നു-കണ്ണൂർ ആറളം ഫാമിൽ പതിനൊന്നാം ബ്ലോക്കിൽ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു; മാധവി(45)ആണ് മരിച്ചത് .

ഉപരോധം അവസാനിപ്പിച്ചു-ആറളം ഫാമിൽ ആദിവാസികൾ നടത്തിവന്ന ഉപരോധം അവസാനിപ്പിച്ചു; കാട്ടാനശല്യം തടയാൻ എല്ലാ ബ്ലോക്കുകളിലും താൽകാലിക വാച്ചർമാരെ നിയമിക്കുമെന്ന് ഡിഎഫ്ഒ ഉറപ്പുനൽകിയതിനെ തുട‍ർന്നാണ് ഉപരോധം അവസാനിപ്പിച്ചത് .

വാഹനാപകടം-പാലക്കാട് ഒറ്റപ്പാലത്ത് ടിപ്പർ ലോറി കാറിലിടിച്ച് 2 പൊലീസുകാർ മരിച്ചു; കല്ലേക്കാട് എ ആർ ക്യാന്പിലെ പൊലീസുകാരൻ റിജി, പറന്പിക്കുളം സ്റ്റേഷനിലെ പൊലീസുകാരൻ രതീഷ് എന്നിവരാണ് മരിച്ചത്; പുലർച്ചെ 12 മണിയോടെയാണ് അപകടം .

വാഹനാപകടം-തൊടുപുഴ മുണ്ടൻമുടിയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക് .

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി-തെൻമല ഓട്ടക്കലിൽ യുവാവിനെ കാണാതായി; പട്ടത്താനം സ്വദേശി യദുവിനെയാണ് കാണാതായത് .

ദേശീയ വാർത്തകൾ-

ഗിരിരാജ് സിംഗിനെതിരെ കേസെടുത്തു-മോദി വിരുദ്ധരെ പാക്കിസ്ഥാനിലേക്ക് അയക്കുമെന്ന് പ്രസംഗിച്ച ബിജെപി നേതാവ് ഗിരിരാജ് സിംഗിനെതിരെ പൊലീസ് കേസെടുത്തു; ബീഹാറിലെ നവാദില്‍ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ് ഗിരിരാജ് സിംഗ് .

ലാലു പ്രസാദ് യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട്-ആർജെഡി മൂന്നാംചേരിയിലേക്കില്ലെന്ന് ലാലു; കോൺഗ്രസ് സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കും; മോദിയുടേത് വർഗീയ അജണ്ട മാത്രം;ബിഹാറിൽ മോദി തരംഗമല്ല, ലാലു തരംഗമെന്നും ലാലുപ്രസാദ് യാദവ് .

ബാബാ രാംദേവിനെതിരെ കേസെടുത്തു-ബാബാ രാംദേവിനെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് കേസെടുത്തു; തെര‍ഞ്ഞെടുപ്പ് കമ്മീഷന്റ അനുമതിയില്ലാതെ പത്രസമ്മേളനം നടത്തിയതിനാണ് കേസ് .

"ചർച്ചയ്ക്ക് ആരേയും നിയോഗിച്ചിട്ടില്ല'-ഹുറിയത്ത് നേതാവ് ഗിലാനിയുമായി ചർച്ച നടത്താൻ മോദി ആരെയും നിയോഗിച്ചിട്ടില്ലെന്ന് BJP; ആരെങ്കിലും ചർച്ച നടത്തിയിട്ടുണ്ടെങ്കിൽ അതിന് മറുപടി പറയേണ്ട കാര്യമില്ലെന്നും നിർമല സീതാരാമൻ; ചർച്ച നടത്താൻ മോദി ദൂതൻമാരെ അയച്ചതായി കഴിഞ്ഞ ദിവസം ഗിലാനി വെളിപ്പെടുത്തിയിരുന്നു .

വിദേശവാർത്തകൾ-

കൊറിയയിലെ ബോട്ടപകടം-ദക്ഷിണകൊറിയയിൽ കടലിൽ മുങ്ങിയ യാത്രാകപ്പൽ നിയന്ത്രിച്ചത് ക്യാപ്റ്റനായിരുന്നില്ലെന്ന് പ്രോസിക്യൂട്ടർ; 36 മൃതദേഹങ്ങൾ കണ്ടെടുത്തു; രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ രണ്ടുമാസം എടുക്കുമെന്ന് വിദഗ്ധർ .

കായിക വാർത്തകൾ-

ചെൽസിക്ക് തോൽവി-ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ സണ്ടർലൻഡ് ഒന്നിനെതിരെ രണ്ടുഗോളിന് അട്ടിമറിച്ചു .

പാസ് വിതരണം തുടങ്ങി-ഏഷ്യാനെറ്റ് ന്യൂസും കോഴിക്കോട് കോര്‍പറേഷനും ചേര്‍ന്ന് ഈ മാസം 24ന് കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന 'പ്രിയപ്പെട്ട എംടി' എന്ന പരിപാടിക്കുള്ള പാസുകള്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് പി ടി ഉഷ റോഡിലെ ഓഫീസില്‍ നിന്ന് ലഭിക്കും .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com .

അന്വേഷണത്തിന് പ്രത്യേകസമിതി -ഐപിഎൽ വാതുവയ്പ്പും ഒത്തുകളിയും അന്വേഷിക്കാൻ ബിസിസിഐ പ്രത്യേക സമിതി രൂപീകരിച്ചു; R K രാഘവൻ ,രവി ശാസ്ത്രി , ജസ്റ്റിസ് J N പാട്ടീൽ എന്നിവരാണ് സമിതിയംഗങ്ങൾ; ഇവരുടെ പേരുകൾ സുപ്രീംകോടതിക്ക് സമർപ്പിക്കും .

JUST IN-ഐപിഎൽ ധമാക്കയിലേക്ക് പ്രേക്ഷകർക്ക് 6.30 മുതൽ വിളിക്കാം, നന്പർ 0471 2338974, 2338975 .

അന്തരിച്ചു-കാരൂർ നീലകണ്ഠ പിള്ളയുടെ മകൾ ബി ലീല (77) അന്തരിച്ചു .

മരം വീണ് മരിച്ചു-കരുനാഗപ്പള്ളി തഴവയിൽ മരം വീണ് കച്ചവടക്കാരൻ മരിച്ചു; നൗഷാദ് (40) ആണ് മരിച്ചത് .

ഐപിഎൽ ട്വന്റി 20-ഐപിഎല്ലിൽ ഡെൽഹിക്കും ബാംഗ്ലൂരിനും ജയം; ഇന്ന് കിങ്സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസിനെ നേരിടും .

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!