26-Jul-2014 Saturday

FLASH NEWS കൊച്ചി ബ്ലാക്ക് മെയില്‍ കേസ്-ജയചന്ദ്രനും സംഘവും കൂടുതൽ പേരെ ലക്ഷ്യമിട്ടതായി സൂചന . ഉന്നതരുടെ പട്ടിക ജയചന്ദ്രൻ തയ്യാറാക്കി . പ്രമുഖ ജ്വല്ലറി ഉടമ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ പട്ടികയിൽ . ഇക്കാര്യം ജയചന്ദ്രന്‍ പൊലീസിനോട് സമ്മതിച്ചു . കൂടുതൽ പേരെ ചോദ്യംചെയ്യാൻ സാധ്യത .

FLASH NEWS ഉമ്മൻചാണ്ടിക്ക് എംഇഎസിന്റെ മറുപടി-പട്ടികയിൽ ക്രമക്കേടുണ്ടെങ്കിൽ മുഖ്യമന്ത്രിയാണ് ഉത്തരവാദി .

JUST IN-

അതിർത്തിയിൽ വീണ്ടും വെടിവയ്പ്-ഇന്ത്യൻ സൈന്യത്തിന് നേരെ പാക് സൈന്യം വെടിവെച്ചു; പന്നൻ വാല മേഖലയിലാണ് ഇന്ന് രാവിലെ വെടിവയ്പ് ഉണ്ടായത് .

കേരള വാർത്തകൾ-

എംഇഎസിന്‍റെ കോഴ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി-ഫസൽ ഗഫൂറിന്‍റെ ആരോപണം തെറ്റിദ്ധാരണ കൊണ്ടെന്ന് മുഖ്യമന്ത്രി; "തന്നോട് ഫസൽ ഗഫൂർ കോഴ ആരോപണത്തെ കുറിച്ച് പറഞ്ഞിട്ടില്ല'; ആരോപണം സർക്കാർ പരിശോധിക്കുമെന്ന് ഉമ്മൻ ചാണ്ടി .

"സംസ്ഥാനത്തിന്‍റെ താത്പര്യം സംരക്ഷിക്കും'-മൂന്നാർ കയ്യേറ്റത്തെക്കുറിച്ചുള്ള വിധി പഠിച്ച ശേഷം തുടർനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കും; മൂന്നാർ ഓപ്പറേഷനിൽ തെറ്റുപറ്റിയതായി ബോധ്യപ്പെട്ടാൽ തിരുത്തുമെന്നും മുഖ്യമന്ത്രി .

ഇന്ന് കർക്കിടക വാവ്-പിതൃപുണ്യം തേടി ലക്ഷങ്ങൾ കർക്കിടക വാവ് ബലിയിടുന്നു . ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും രാവിലെ മൂന്ന് മണിമുതൽ തന്നെ ചടങ്ങുകൾ പുരോഗമിക്കുന്നു .

പുനഃസംഘടനാ സാധ്യത മങ്ങുന്നു-സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സാധ്യത മങ്ങുന്നു . ചില്ലറ അഴിച്ചുപണിയില്‍ മാത്രമായി പുനഃസംഘടന ഒതുങ്ങുമെന്ന് സൂചന .

സിപിഎം സംസ്ഥാന സമിതി-രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും . പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അവതരിപ്പിച്ച വിദ്യാര്‍ത്ഥി രേഖ, ട്രേഡ് യൂണിയൻ രേഖ ,മഹിള പ്രവര്‍ത്തന രേഖ എന്നിവയുടെ ചര്‍ച്ചയാണ് പ്രധാന അജണ്ട .

എംഇഎസിന്‍റെ കോഴ ആരോപണം-പ്ലസ് ടു ബാച്ചിന് ഭരണകക്ഷിയിലെ ഉന്നതർ കോഴ ആവശ്യപ്പെട്ടെന്ന എംഇഎസിന്റെ ആരോപണം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . ഫസൽ ഗഫൂറിന്‍റെ ആരോപണം തെറ്റിദ്ധാരണ കൊണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു .

പ്രതി രക്ഷപ്പെട്ടത് യൂത്ത് കോൺ. നേതാവിന്‍റെ വാഹനത്തിൽ-ബ്ലാക്ക് മെയില്‍ പെണ്‍വാണിഭ കേസിലെ മുഖ്യ പ്രതി ജയചന്ദ്രന്‍ രക്ഷപ്പെട്ടത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെസ് ജോഷിയുടെ വാഹനത്തിൽ . ഈ വാഹനം പൊലീസ് എംഎല്‍എ ഹോസ്റ്റലില്‍ നിന്നും കസ്റ്റഡിയിലെടുത്തു . ജയചന്ദ്രനെ പിടികൂടിയത് എംഎല്‍എ ഹോസ്റ്റലിന് സമീപം വച്ചാണെന്ന കാര്യം പൊലീസ് നിഷേധിച്ചു .

മരിച്ചവരിൽ മലയാളിയും-IAF ഹെലികോപ്റ്റർ തകർന്ന് മരിച്ചവരിൽ മലയാളിയും; കോട്ടയം പിതൃകുന്നം സ്വദേശി സ്ക്വാഡ്രൺ ലീഡർ മനു ആണ് മരിച്ചത്; ഇന്നലെ യുപിയിൽ നടന്ന അപകടത്തിൽ 7 പേരാണ് മരിച്ചത് .

അപകടത്തിൽ മരിച്ചു-എസ് എഫ് ഐ പാലക്കാട് മുൻ ജില്ലാ ജോയൻറ് സെക്രട്ടറി ദീപക് രാമച്രന്ദൻ ബൈക്ക് അപകടത്തിൽ മരിച്ചു; കുന്നംകുളത്തിനടുത്തായിരുന്നു അപകടം; പാലക്കാട് പെരുങ്ങോട് സ്വദേശിയാണ് .

ദേശീയ വാർത്തകൾ-

ദേശീയ യുദ്ധസ്മാരകവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും ജെയ്റ്റ് ലി-കാർഗിൽ ദിനത്തിൽ അമർജവാൻ ജ്യോതിയിൽ അരുണ്‍ ജെയ്റ്റ് ലി സൈനികർക്ക് ആദരമർപ്പിച്ചു . എന്ത് വെല്ലുവിളിയും നേരിടാൻ സൈന്യംപൂർണസജ്ജമെന്ന് പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ് ലി .

പൊലീസുകാരൻ മരിച്ചു-ജമ്മുകശ്മീരിലെ സൊപോറിൽ തീവ്രവാദി ആക്രമണത്തിൽ ഒരു പൊലീസുകാരൻ മരിച്ചു;നാലുപേർക്ക് പരിക്കേറ്റു .

വിദേശ വാർത്തകൾ-

ഗാസയിൽ ആക്രമണം തുടരുന്നു-ഒരാഴ്ചകാലം ആക്രമണം നിർത്തിവെക്കാനുള്ള അമേരിക്കയുടെ അഭ്യർത്ഥന ഇസ്രയേൽ തള്ളി . ഗാസയിൽ 12 മണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ തയ്യാറായതായി സൂചന . 18 ദിവസമായി തുടരുന്ന ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 850 ആയി .

കായിക വാർത്തകൾ-

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളെയും വാർത്തകളെയും കുറിച്ച് നിങ്ങൾക്ക് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ അറിയിക്കുക : http://www.nbanewdelhi.com . യാത്രക്കാരൻ കുഴഞ്ഞ് വീണുമരിച്ചു; കൊല്ലം പട്ടാഴി സ്വദേശി പൊടിയൻ (61) ആണ് മരിച്ചത് .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!