23-Jul-2014 Wednesday

BREAKING NEWS മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആന്റണി രാജു-മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോൺ. എം നേതാവ് ആന്റണി രാജു . "പ്രതിച്ഛായ നന്നാക്കാനാണ് പുനഃസംഘടന എങ്കിൽ മാണി മുഖ്യമന്ത്രിയാകണം' . ഏകകക്ഷിഭരണമല്ല, സംസ്ഥാനത്ത് മുന്നണിഭരണമാണ് ഉള്ളതെന്നും ആന്റണി രാജു . വൈകിട്ട് കേരളകോൺഗ്രസ് എംഎൽഎമാർ തിരുവനന്തപുരത്ത് യോഗം ചേരും .

BREAKING NEWS ആന്റണി രാജുവിനെതിരെ ടി എൻ പ്രതാപൻ-മാണിയെ ചെറുതാക്കി കാണിക്കാൻ ആന്റണി രാജു ശ്രമിക്കുന്നുവെന്ന് ടി എൻ പ്രതാപൻ . "കേരളത്തിലെ യുഡിഎഫിൽ മാണി മൂന്നാമത്തെ പാർട്ടിയുടെ പാർലമെന്ററി നേതാവാണ്' .

FLASH NEWS ഫീസ് കൂട്ടാനാകില്ലെന്ന് സർക്കാർ-സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് സീറ്റിലേക്ക് ഫീസ് കൂട്ടാനാകില്ലെന്ന് സർക്കാർ . ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി . മാനേജ്മെന്റും സർക്കാരും തമ്മിൽ ധാരണയിലെത്തിയ ഫീസേ ഈടാക്കാവൂയെന്ന് സർക്കാർ .

FLASH NEWS പി.രാജീവ് പാനലിൽ -രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ പാനലിൽ പി.രാജീവിനെ ഉൾപ്പെടുത്തി . ഇടതുപക്ഷത്തുനിന്ന് പാനലിലുള്ള ഏക അംഗമാണ് പി.രാജീവ് .

JUST IN-മഹാരാഷ്ട്രസദനിൽ മുസ്ലിം ഉദ്യോഗസ്ഥന്റെ റംസാൻ വ്രതം മുടക്കാൻ ശിവസേന എംപിമാർ ശ്രമിച്ച സംഭവത്തിൽ ഔദ്യോഗികമായി പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് ന്യൂഡൽഹി അഡീഷണൽ പൊലീസ് കമ്മീഷണർ എസ്ബിഎസ് ത്യാഗി .

JUST IN-

മാറാട് പ്രതികളുടെ ജാമ്യവ്യവസ്ഥകൾ-രണ്ടാം മാറാട് കലാപക്കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ച പ്രതികളുടെ ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതി പുറപ്പെടുവിച്ചു, പ്രതികൾ കോഴിക്കോട് നഗരപരിധിയിൽ പ്രവേശിക്കരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, രണ്ടാഴ്ചയിലൊരിക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നിവയാണ് വ്യവസ്ഥകൾ .

പ്ലസ് ടു തർക്കത്തിൽ തീരുമാനം-379 അധികബാച്ചുകൾക്ക് മന്ത്രിസഭയുടെ അംഗീകാരം; അധിക ബാച്ചുകളുടെ എണ്ണം 419 ആയേക്കും; ഒരു ബാച്ചിൽ 40 കുട്ടികൾ നിർബന്ധമാക്കി; അടുത്ത വർഷം 50 ആക്കും; ആകെ ബാച്ചുകളുടെ എണ്ണം 600 കവിയരുതെന്ന മന്ത്രിസഭാതീരുമാനം ലംഘിക്കപ്പെട്ടു; പുതിയ സ്കൂളുകളടക്കം ആകെ 699 ബാച്ചുകൾ .

ചെലവുകുറഞ്ഞ പാക്കേജെന്ന് മുഖ്യമന്ത്രി-പുതിയ ബാച്ചുകളിലേക്ക് സ്ഥിരനിയമനമില്ല; സർക്കാർ സ്കൂളുകളിൽ നിയമനം അധ്യാപക ബാങ്കിൽ നിന്നും; സ്വകാര്യ മാനേജ്മെന്റ് സ്കൂളുകളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കും; ഏറ്റവും ചെലവ് കുറഞ്ഞ പാക്കേജ് ആണ് ഇതെന്ന് മുഖ്യമന്ത്രി .

ഏകജാലകം ബാധകമല്ല-പുതിയ ബാച്ചുകൾക്ക് ഇത്തവണ ഏകജാലകം ബാധകമല്ല; പ്ലസ്ടു ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും പ്ലസ്ടു അനുവദിച്ചതായി മുഖ്യമന്ത്രി; 10 കുട്ടികളിൽ കുറവുള്ള സ്കൂളുകളെക്കുറിച്ച് അടുത്ത മന്ത്രിസഭായോഗം ചർച്ചചെയ്യും .

പ്ലസ്ടു അധ്യാപക നിയമനത്തിന് കോഴ-പുരോഹിതന്‍റെ ഭാര്യയുടെ നിയമനത്തിന് സഭ 15 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടതിന്റെ തെളിവ് പുറത്ത്; പുരോഹിതനും ബിഷപ്പും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി; ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപനാണ് കോഴ വേണമെന്ന കാര്യം സമ്മതിച്ചത്; സമയം കൂടുതൽ തരാമെന്നും 15 ലക്ഷം കുറയ്ക്കാനാകില്ലെന്നും ബിഷപ്പ് പറഞ്ഞു .

സ്വകാര്യബസുകൾക്ക് സൂപ്പർഫാസ്റ്റ് പെർമിറ്റ്-ഉത്തരവാദിത്തം തനിക്കെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി; മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനമെന്നും മുഖ്യമന്ത്രി .

"ദില്ലിയാത്ര പുനഃസംഘടനാചർച്ചയ്ക്കല്ല'-കേരളത്തിലെ ചർച്ചയ്ക്ക് ശേഷം മാത്രം ദില്ലിയിൽ ചർച്ചയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി; ആദ്യം വി എം സുധീരനുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തും; പുനഃസംഘടനയുടെ പേരിൽ കോൺഗ്രസിലും യുഡിഎഫിലും അപശബ്ദമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി .

"യുവ എംഎൽഎമാരെ പരിഗണിക്കണം'-മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുന്നുണ്ടെങ്കിൽ യുവ എംഎൽഎമാർക്ക് അർഹമായ പരിഗണന വേണമെന്ന് ഡീൻ കുര്യാക്കോസ്; ബാർ വിഷയത്തിൽ വക്കം പുരുഷോത്തമന്റെ വാക്കുകൾക്ക് പ്രസക്തിയില്ലെന്നും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് .

ആശുപത്രിയിൽ പ്രവേശിപ്പിച്ചു-മന്ത്രിസഭായോഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി സി എൻ ബാലകൃഷ്ണനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

എസ്എഫ്ഐ മാർച്ചിൽ ഉന്തും തള്ളും-എസ്എഫ്ഐ പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളും; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; പ്ലസ്‍വൺ പ്രവേശനം കിട്ടാതെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് മ‍ാർച്ച് നടത്തിയത് .

ഗോൾഫ് ക്ലബ്ബ് സായി ഏറ്റെടുത്തു-തിരുവനന്തപുരം ഗോൾഫ് ക്ലബ് ഇനി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക്; സർക്കാരും സായിയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു .

ജിജി തോംസൺ ഏഷ്യാനെറ്റ് ന്യൂസിനോട്-അന്താരാഷ്ട്ര നിലവാരമുള്ള ഗോൾഫ് അക്കാദമി സ്ഥാപിക്കുമെന്ന് സായി ഡയറക്ടർ ജനറൽ; സായിയുടെ പ്രവർത്തനങ്ങൾക്കായി സൊസൈറ്റി രൂപീകരിക്കുമെന്നും ജിജി തോംസൺ .

കോഴിക്കോട് കക്കയം ഡാമിനകത്ത് മണ്ണിടിച്ചിൽ-കക്കയം ഡാമിന് താഴെയുള്ള കരിയാത്തും പാറയിൽ 20 വീടുകളിൽ വെള്ളം കയറി; ഡാം പരിസരത്ത് 15 പേർ കുടുങ്ങിക്കിടക്കുന്നു .

ജോയി തോമസിനെ തെരഞ്ഞെടുത്തു-കൺസ്യൂമർഫെഡ് ചെയർമാനായി ജോയി തോമസിനെ വീണ്ടും തെരഞ്ഞെടുത്തു .

അഭയകേസ്-രാസപരിശോധനാ റിപ്പോർട്ട് തിരുത്തിയ കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി; വിചാരണക്ക് ഏർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കി; വിചാരണ കാലതാമസം കൂടാതെ പൂർത്തിയാക്കാനും നിർദ്ദേശം .

സ്വർണം പിടികൂടി-തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 960 ഗ്രാം സ്വർണം പിടികൂടി; തിരുനെൽവേലി സ്വദേശി സെയ്ദ് അലിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു .

കോടതി ജീവനക്കാരി ജോലി രാജിവച്ചു-മജിസ്ട്രേറ്റ് മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ജീവനക്കാരി ഹൈക്കോടതിയിൽ പരാതി നൽകി; പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ് സന്തോഷ് ദാസിനെതിരെ ജൂനിയർ ക്ലർക്ക് ആണ് പരാതി നൽകിയത് .

രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ-തൃശൂർ മണ്ണുത്തി കൊഴുക്കുള്ളിയിൽ കെഎസ്ഇബി താത്കാലിക ജീവനക്കാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ; ഓവർസിയർ റിജോ, എഞ്ചിനീയർ ജോയ് എന്നിവർക്കാണ് സസ്പെൻഷൻ .

കൊച്ചി നഗരസഭയിൽ പ്രതിപക്ഷ ബഹളം-ഡിഎൽഎഫിന്റെ കായൽ കയ്യേറ്റത്തെച്ചൊല്ലി കൊച്ചി നഗരസഭയിൽ ബഹളം; മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കൗൺസിൽ ബഹിഷ്കരിച്ചു; ഡിഎൽഎഫിന്റെ കായൽകയ്യേറ്റം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .

ഷട്ടറുകൾ തുറന്നു-പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു .

രണ്ട് പേർ അറസ്റ്റിൽ-കൊല്ലത്ത് മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ട കേസിൽ മന്ത്രവാദിയുടെ സഹായികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു; തഴവ സ്വദേശികളായ മുഹമ്മദ് അൻസർ, മുഹമ്മദ് അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. സി.െഎ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത് .

കൺസ്യൂമർഫെഡിന് പ്രത്യേകം ചന്തകളില്ല-കണ്‍സ്യൂമര്‍ഫെഡിന് ഇത്തവണ പ്രത്യേകം പെരുന്നാൾ ചന്തകളില്ല; ത്രിവേണി, നന്മ സ്റ്റോറുകള്‍ വഴി സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കും; 13 ഇനം സാധനങ്ങള്‍ 20 ശതമാനം സബ്സിഡിയിലാണ് വില്‍ക്കുക; നാളെ മുതല്‍ ഞായറാഴ്ച വരെ സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാകും .

വയനാട്ടിൽ വാഹനാപകടം; ഒരാൾ മരിച്ചു-വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു; ദൊട്ടപ്പൻകുളം സ്വദേശി റസിയയാണ് മരിച്ചത് .

അനാസ്ഥ-ലഹരി വിമോചന പദ്ധതിയായ "സുരക്ഷ' സർക്കാർ അനാസ്ഥ മൂലം പാളി; ആലപ്പുഴ ജില്ലയില്‍ പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് ആറുമാസം; ജില്ലയിലെ ഓഫീസും പൂട്ടിക്കിടക്കുന്നു .

വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി-കനത്തമഴ കാരണം വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു .

ഉരുൾപൊട്ടൽ-കോഴിക്കോട് കക്കയം ഡാം സൈറ്റിൽ ഉരുൾപൊട്ടൽ; ഡാം തുറക്കാൻ പോയ മൂന്ന് ജീവനക്കാർ സൈറ്റിൽ കുടുങ്ങി; റോഡുകളും തകർന്നു .

ഹർത്താൽ-കോഴിക്കോട് മെഡിക്കൽ കോളേജ് മുതൽ തൊണ്ടയാട് വരെയുള്ള ഭാഗത്ത് ഇന്ന് ഹർത്താൽ; റോഡിന്റെ ശോച്യാവസ്ഥ പരിഗണിക്കണം എന്നാവശ്യപ്പെട്ടാണ് ഹർത്താൽ .

ഡിസിസി പ്രസിഡന്റിനെ മാറ്റി-കൊല്ലം ഡിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പ്രതാപ വര്‍മ തന്പാനെ മാറ്റി; കെപിസിസി ശുപാര്‍ശ അംഗീകരിച്ച് എഐസിസിയുടേതാണ് നടപടി; വി. സത്യശീലനാണ് പുതിയ ഡിസിസി പ്രസിഡന്‍റ് .

സൗജന്യ റേഷൻ അനുവദിച്ചു-ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണം വരെ സൗജന്യ റേഷൻ അനുവദിച്ചു .

വിപണിയിൽ റെക്കോർഡ് ക്ലോസിംഗ്-സെൻസെക്സും നിഫ്റ്റിയും ചരിത്രത്തിലെ ഉയർന്ന ക്ലോസിംഗ് രേഖപ്പെടുത്തി . നിഫ്ടി 7809 കടന്നു; സെന്‍സെക്സ് 122 പോയിന്‍റ് ഉയര്‍ന്ന് 26147 ല്‍ അവസാനിച്ചു .

ദേശീയ വാർത്തകൾ-

മോദി ദൈവമാണോയെന്ന് മല്ലികാർജ്ജുൻ ഖാർഗെ-നരേന്ദ്രമോദി ദൈവമാണോയെന്ന് മല്ലികാർജ്ജുൻ ഖാർഗെ; ചോദ്യോത്തരവേളയിൽ മോദി ദർശനം നൽകിയെന്ന സുഷമ സ്വരാജിന്റെ പ്രസ്താവനയെയാണ് ഖാർഗെ വിമർശിച്ചത് .

കേന്ദ്രസർക്കാരിനെതിരെ ചീഫ് ജസ്റ്റിസ് -ജുഡീഷ്യറിക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ആർ എം ലോധ; ട്രിബ്യൂണലുകള്‍ക്ക് പൂര്‍ണ അധികാരം നല്‍കാനും സര്‍ക്കാർ തയ്യാറാകുന്നില്ലെന്നും ലോധ കുറ്റപ്പെടുത്തി .

റംസാൻ വ്രതം മുടക്കാൻ ശ്രമിച്ച സംഭവം-മഹാരാഷ്ട്ര സദനിൽ നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് അദ്വാനി; ശിവസേന എംപിമാർ മുസ്ലീം ഉദ്യോഗസ്ഥന്റെ വ്രതം മുടക്കാൻ ശ്രമിച്ചതിനാണ് വിമർശനം; സംഭവത്തിൽ എംപിമാർ മാപ്പ് പറഞ്ഞെന്നാണ് താൻ മനസിലാക്കുന്നതെന്നും അദ്വാനി .

സ്കൂൾ ചെയർമാൻ അറസ്റ്റിൽ-ബംഗലൂരുവിൽ 6 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ തെളിവുകൾ നശിപ്പിച്ചതിന് സ്കൂൾ ചെയർമാനെ അറസ്റ്റ് ചെയ്തു .

വിദേശ വാർത്തകൾ-

ഗാസ കത്തുന്നു-ഗാസയിലെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 600 കവിഞ്ഞു; മരിച്ചവരിൽ 80 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് ഐക്യരാഷ്ട്രസഭ .

കായിക വാർത്തകൾ-

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം-ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം; സ്കോട്ട്‍ലാൻഡിലെ ഗ്ലാസ്‍ഗോയിലാണ് മത്സരങ്ങൾ .

ഇന്ത്യൻ സൂപ്പർ ലീഗ്-ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ താരങ്ങളുടെ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്; മോഹൻ ബഗാൻ ഗോൾകീപ്പറും മുൻ ദേശീയ താരവുമായ സന്ദീപ് നന്ദിയെ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളെയും വാർത്തകളെയും കുറിച്ച് നിങ്ങൾക്ക് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ അറിയിക്കുക : http://www.nbanewdelhi.com . ഇരിട്ടി അന്പായത്തോട് പറങ്കിമലയിൽ ഉരുൾപൊട്ടൽ; കല്ലും മണ്ണും ഒലിച്ചുവന്നതിനെത്തുടർന്ന് 15 ഏക്കറോളം സ്ഥലത്ത് കൃഷിനാശം .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!