യുഎഇ പൊതുമാപ്പ്: ഔട്ട് പാസിനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കും

    User Rating:  / 0

ദുബായ്: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന മലയാളികള്‍ക്ക് ഔട്ട് പാസിനുള്ള ചിലവ് കേരള സര്‍ക്കാര്‍ വഹിക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി. പാസ്‍‍പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് 69 ദിര്‍ഹമാണ് ഔട്ട്‍‍പാസ് ലഭിക്കാനായി നല്‍‍‍കേണ്ടത്. ഈ തുകയാണ് കേരളസര്‍ക്കാര്‍ വഹിക്കുക.

നേരത്തെ തന്നെ ഈ തുക നല്‍കിയവര്‍ വിമാനത്താവളത്തിലെ ഹെല്‍പ്പ് ഡെസ്ക്കുമായി ബന്ധപ്പെട്ടാല്‍ ഇവ തിരികെ ലഭിക്കുമെന്നും ഗവര്‍‍‍മെന്‍റ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. അതേ സമയം ഇന്ത്യന്‍ വിസ പാസ്‍‍പോര്‍ട്ട് സേവന കേന്ദ്രമായ ബിഎല്‍എസ് ഔട്ട് പാസ് അപേക്ഷക്കായി പാസ്‍‍പോര്‍ട്ട് കോപ്പിമാത്രമാണ് സ്വീകരിക്കുന്നത്. പാസ്‍‍പോര്‍ട്ടോ, കോപ്പിയോ ഇല്ലാത്തവര്‍ നേരത്തെ മറ്റ് രേഖകളായ റേഷന്‍ കാര്‍‍‍ഡോ, തിരിച്ചറിയല്‍ കാര്‍‍‍ഡോ നല്‍കിയാല്‍ മതിയായിരുന്നു.

എംബസിയും കോണ്‍സുലേറ്റും ഇവ സ്വീകരിച്ചിരുന്നു. എന്നാല്‍ ബിഎല്‍ എസ് ഇവ സ്വീകരിക്കുന്നില്ല. അതിനാല്‍ തന്നെ വലിയ ബുദ്ധിമുട്ട് ഇത് ഔട്ട് പാസ് വാങ്ങാനായി വരുന്നവര്‍ക്ക് സൃഷ്ടിക്കുന്നുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES