30-Jul-2014 Wednesday

BREAKING NEWS വിധി സാന്റിയാഗോ മാർട്ടിന് അനുകൂലം-സിക്കിം സർക്കാരിന്റെ ലോട്ടറി നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി .

BREAKING NEWS ലോട്ടറി കേസിൽ കേരളത്തിന് തിരിച്ചടി-സാന്റിയാഗോ മാർട്ടിന് അനുകൂലമായാണ് വിധി . എല്ലാ ലോട്ടറികളും നിരോധിക്കാതെ സിക്കിം ലോട്ടറി മാത്രം നിരോധിക്കാനാകില്ല .

FLASH NEWS ഇന്ത്യക്ക് വെളളി -125 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ രാജീവ് തോമറിന് വെളളി .

FLASH NEWS ഗുസ്തിയിൽ ഇന്ത്യക്ക് മൂന്നാം സ്വർണം-74 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സുശീൽകുമാറിന് സ്വർണം . പാകിസ്ഥാന്റെ ഖമർ അബ്ബാസിനെയാണ് സുശീൽ തോൽപ്പിച്ചത് . വനിതാഗുസ്തി 48 കിലോ ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ വിനേഷിന് സ്വർണം . ഇംഗ്ലണ്ടിന്റെ യാന റെട്ടിഗനെയാണ് വിനേഷ് തോൽപ്പിച്ചത് . പുരുഷൻമാരുടെ 57കിലോഗ്രാം വിഭാഗത്തിൽ അമിത് കുമാറും സ്വർണം നേടി .

FLASH NEWS ഇന്ത്യക്ക് പത്താം സ്വർണം -കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡൽ സന്പാദ്യം പത്തായി .

FLASH NEWS ഇന്ത്യക്ക് വെങ്കലം-

കേരള വാർത്തകൾ-

ജയചന്ദ്രനെ കസ്റ്റഡിയില്‍ വാങ്ങും-കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ റിമാൻഡില്‍ കഴിയുന്ന മുഖ്യപ്രതി ജയചന്ദ്രനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും; എംഎല്‍എ ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജയചന്ദ്രനെ എത്തിച്ച് തെളിവെടുപ്പ് നടത്തും . കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി അടുത്ത മാസം 12നും സ്റ്റിയറിംഗ് കമ്മിറ്റി 19നും ചേരും;പാര്‍ട്ടിയുടെ 50വാര്‍ഷിക സമ്മേളനത്തിലേക്ക് ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാറിനെയും, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെയും ക്ഷണിക്കാൻ ധാരണയായി .

സുധീരൻ തിരിച്ചെത്തി-കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ അമേരിക്കൻ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി .

ലോട്ടറി കേസിൽ കേരളത്തിന് തിരിച്ചടി-സിക്കിം സർക്കാരിന്റെ ലോട്ടറി നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി; ഇവരുടെ ലൈസൻസിനുള്ള അപേക്ഷ പരിഗണിക്കാനും സുപ്രീംകോടതി ഡിവിഷൻ ബഞ്ച് കേരള സർക്കാരിന് നിർദ്ദേശം നൽകി .

"പഠിച്ച ശേഷം പ്രതികരണം'-ലോട്ടറി കേസിലെ സുപ്രീംകോടതി വിധി പഠിച്ച ശേഷം പ്രതികരിക്കുമെന്ന് ധനമന്ത്രി കെ എം മാണി .

സര്‍വ്വകക്ഷിയോഗം -എംഎല്‍എ ഹോസ്റ്റലില്‍ മുൻ എംഎല്‍എമാര്‍ക്ക് മുറി നല്കുന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി സ്പീക്കര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും;സ്പീക്കറുടെ ചേന്പറില്‍ 11 മണിക്ക് ചേരുന്ന യോഗത്തില് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും പങ്കെടുക്കും .

ഇന്ന് ഹർത്താൽ -ക്വാറി മാഫിയകൾക്ക് അനുകൂല നിലപാടെടുത്ത പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കിളിമാനൂരിൽ ഇന്ന് ഹർത്താൽ .

ദേശീയ വാർത്തകൾ-

വിദേശ വാർത്തകൾ-

കോമൺവെൽത്ത് ഗെയിംസ്-

ഇന്ത്യക്ക് പത്താം സ്വർണം-കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം പത്തായി .

ഗുസ്തിയിൽ മൂന്ന് സ്വർണം-കോമൺവെൽത്ത് ഗെയിംസ്: ഗുസ്തിയിൽ ഇന്ത്യക്ക് മൂന്ന് സ്വർണവും ഒരു വെളളിയും . പുരുഷൻമാരുടെ 57കിലോഗ്രാം വിഭാഗത്തിൽ അമിത് കുമാറിന് സ്വർണം . വനിതാഗുസ്തി 48 കിലോ ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ വിനേഷിന് സ്വർണം . പുരുഷന്മാരുടെ 74 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സുശീൽകുമാറിന് സ്വർണം .

ഷൂട്ടിങ്ങിൽ കരുത്തുകാട്ടി ഇന്ത്യ-വനിതകളുടെ 50മീ. എയർ റൈഫിൾ ത്രീ പൊസിഷനിൽ ലജ്ജാ ഗോസ്വാമിക്ക് വെങ്കലം . 50മീ എയർറൈഫിൾ ത്രീ പൊസിഷനിൽ രാജ്പുതിന് വെള്ളി; നാരംഗിന് വെങ്കലം . 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ ഇന്ത്യയുടെ ഹർപ്രീത് സിംഗിന് വെള്ളി . പുരുഷന്മാരുടെ ട്രാപ്പ് വിഭാഗത്തിൽ മാനവ്ജിത് സന്ധുവാണ് വെങ്കലം നേടിയത് .

പരാതിപ്പെടാം -ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന പരിപാടികളെ കുറിച്ച് പരാതികളുണ്ടെങ്കിൽ http://www.nbanewdelhi.com എന്ന സൈറ്റിൽ പരാതിപ്പെടാം .

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!