19-Apr-2014 Saturday
img

FLASH NEWS മിനിബസ് കൊക്കയിലേക്ക് മറിഞ്ഞു -തിരുവനന്തപുരം പൊൻമുടിയിൽ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞു; 30 പേർക്ക് പരിക്ക് . പൊൻമുടി ഇരുപത്തിയൊന്നാം വളവിലാണ് അപകടം .

JUST IN-

വാഹനാപകടം-തിരുവനന്തപുരം പൊൻമുടിയിൽ മിനിബസ് അപകടത്തിൽപെട്ടു; 30 പേർക്ക് പരിക്ക്; പൊൻമുടി ഇരുപത്തിയൊന്നാം വളവിലാണ് അപകടം .

JUST IN-ഹൈവേ പൊലീസിന് കൈക്കൂലി കൊടുക്കാനെത്തിയ മണൽ മാഫിയ സംഘം കൊല്ലത്ത് പിടിയിൽ . കൊല്ലം വിജിലൻസ് സംഘമാണ് മൂന്ന് പേരെ പിടികൂടിയത് . ഇവരിൽ നിന്ന് 20000 രൂപ പിടിച്ചെടുത്തു . ദേശീയ പാതയിൽ കൊല്ലം മയിലക്കാടാണ് സംഭവം . കൊച്ചിയിലെ കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസുകൾ പണി മുടക്കുന്നു; എറണാകുളം ജില്ലയിൽ ഷെഡ്യൂൾ മാറ്റം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം .

പ്ലാറ്റ്ഫോമിൽ നിന്ന് വീണ് മരിച്ചു-ബംഗലൂരു മജിസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ മലയാളി പ്ലാറ്റ്ഫോമിൽ നിന്ന് വീണുമരിച്ചു . മലപ്പുറം തിരൂർ ഇരിങ്ങാവൂർ സ്വദേശി ഷഹീൽ മുഹമ്മദ്കുട്ടി (26) ആണ് മരിച്ചത്; ഇന്നലെ രാത്രിയാണ് അപകടം .

കേരള വാർത്തകൾ-

സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന്-സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും . ജയറാമും സുരാജും ആൻ അഗസ്റ്റിനും ശോഭനയും അന്തിമ പട്ടികയിലെന്ന് സൂചന . ജൂറി പരിഗണിച്ചത് 85 സിനിമകൾ .

എംടി ഛായാചിത്ര പ്രദർശനം-ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന പ്രിയപ്പെട്ട എംടി പരിപാടിയുടെ ഭാഗമായി എംടി ഛായ ചിത്രപ്രദർശനം വൈകിട്ട് അഞ്ച് മണിക്ക് പ്രശസ്ത മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യും . കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം .

കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചില്ല-തിരുവനന്തപുരം നഗരത്തിൽ ജലവിതരണം ഇനിയും പുനസ്ഥാപിച്ചില്ല . ഇന്ന് ഉച്ചയോടെ മാത്രമേ ജലവിതരണം പുനസ്ഥാപിക്കൂവെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു .

അന്തരിച്ചു-കോഴിക്കോട് വട്ടോളി വലിയപറന്പത്ത് കുഞ്ഞിക്കണ്ണൻ (91) അന്തരിച്ചു .

തെരഞ്ഞെടുപ്പ് വാർത്തകൾ-

സോണിയ ഇന്ന് അമേത്തിയിൽ-രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് അമേത്തിയിലെത്തും .

വിദേശ വാർത്തകൾ-

ക്യാപ്റ്റൻ പിടിയിൽ-തെക്കൻ കൊറിയയിൽ അപകടത്തിൽപ്പെട്ട കപ്പലിന്റെ ക്യാപ്റ്റൻ അന്വേഷണ സംഘത്തിന്റെ പിടിയിൽ . ക്യാപ്റ്റനും രണ്ട് നാവികർക്കുമെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത് .

കായിക വാർത്തകൾ-

ഐപിഎൽ-ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനും കിംഗ്സ് ഇലവൻ പഞ്ചാബിനും ജയം . ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ഡെയർ ഡെവിൾസിനെയും നേരിടും .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!