24-Jul-2014 Thursday

FLASH NEWS ആന്റണി രാജു ന്യൂസ് അവറിൽ-"മന്ത്രിസഭ പുന:സംഘടിപ്പിക്കുകയാണെങ്കിൽ മൊത്തം അഴിച്ചു പണി വേണം' . "പുന:സംഘടനയുടെ പേരിൽ നേതാക്കളുടെ രാഷ്ട്രീയഭാവി തുലയ്ക്കരുത്' .

FLASH NEWS പെരിന്തൽമണ്ണയിൽ രണ്ടാനച്ഛൻ കുട്ടിയെ മർദ്ദിച്ച സംഭവം-രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു . ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത് . വയനാട് സ്വദേശി അലിയാണ് പിടിയിലായത് . ശിശുക്ഷേമസമിതിയുടെ നിർദേശപ്രകാരമാണ് ഇയാൾ പിടിയിലായത് .

FLASH NEWS പഠിപ്പുമുടക്ക് ഒഴിവാക്കാനാകില്ല-പഠിപ്പുമുടക്ക് സമരം പൂർണമായി ഒഴിവാക്കാനാകില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് . നിവൃത്തിയില്ലാത്ത ഘട്ടങ്ങളിൽ പഠിപ്പുമുടക്കേണ്ടി വരും . പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് സമരരീതികൾ മാറണമെന്നും സംസ്ഥാനസെക്രട്ടേറിയറ്റ .

ആദ്യചർച്ച കേരളത്തിൽ-മന്ത്രിസഭാ പുനഃസംഘടന ചർച്ച ആദ്യം കേരളത്തിലെന്ന് ഉമ്മൻ ചാണ്ടി . വി.എം.സുധീരനുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തും . ദില്ലി ചർച്ച പിന്നീടെന്നും അപശബ്ദങ്ങളുണ്ടാകില്ലെന്നും മുഖ്യമന്ത്രി .

മാണിയെ മുഖ്യമന്ത്രിയാക്കണം-കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ആന്റണി രാജു . പ്രതിച്ഛായ നന്നാക്കാനാണ് പുനഃസംഘടന എങ്കിൽ മാണി മുഖ്യമന്ത്രിയാകണം . ഏകകക്ഷി ഭരണമല്ല, സംസ്ഥാനത്ത് മുന്നണി ഭരണമാണ് ഉള്ളതെന്നും ആന്റണി രാജു . ആന്റണി രാജുവിന്റെ അഭിപ്രായം വ്യക്തിപരമെന്ന് കെ.എം.മാണി . മാണിയെ ചെറുതാക്കി കാണിക്കാൻ ആന്റണി രാജു ശ്രമിക്കുന്നെന്ന് ടി.എൻ.പ്രതാപൻ .

425 അധിക ബാച്ചുകൾ-പ്ലസ് ടു തർക്കത്തിൽ തീരുമാനമായി; പുതിയ 699 ബാച്ചുകള്‍ക്ക് അംഗീകാരം . 425 അധികബാച്ചുകളില്‍ 121ഉം മലപ്പുറത്ത് . തിരുവനന്തപുരം - 21, കൊല്ലം - 24, പത്തനംതിട്ട - 39, ആലപ്പുഴ - 14, കോട്ടയം - 25, ഇടുക്കി - 9, എറണാകുളം - 37, തൃശ്ശൂർ - 21, പാലക്കാട് - 35, കോഴിക്കോട് - 52, മലപ്പുറം - 121, വയനാട് - 15, കണ്ണൂർ - 25, കാസർകോഡ് - 18 . പുതിയ തസ്തികകളിലേക്ക് സ്ഥിരനിയമനമില്ല .

ഫീസ് കൂട്ടാനാകില്ലെന്ന് സർക്കാർ-സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് സീറ്റിലേക്ക് ഫീസ് കൂട്ടാനാകില്ലെന്ന് സർക്കാർ . ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി . മാനേജ്മെന്റും സർക്കാരും തമ്മിൽ ധാരണയിലെത്തിയ ഫീസേ ഈടാക്കാവൂയെന്ന് സർക്കാർ .

അധ്യാപകർക്ക് പതിനായിരം രൂപ മിനിമം ശന്പളം -സ്വാശ്രയകോളേജുകളിലെ അധ്യാപകർക്ക് മിനിമം 10,000 രൂപ നൽകണമെന്ന് സർക്കാർ . യുജിസി - നെറ്റ് യോഗ്യതയുളളവർക്ക് സംസ്ഥാനത്തിന്റെ ശന്പളസ്കെയിൽ നൽകണം . ഗസ്റ്റ് ലക്ചറർ എന്ന പ്രയോഗം ഇനി വേണ്ടെന്നും സർക്കാർ .

സംയുക്ത ഹർജി നൽകും-ദിലീപും മ‌ഞ്ജു വാര്യരും വിവാഹമോചനത്തിന് സംയുക്ത ഹർജി നൽകും . എറണാകുളം കുടുംബകോടതിയിൽ ദിലീപ് നൽകിയ ഹ‍ർജി പിൻവലിക്കും .

ആദിവാസി യുവാവ് പുഴുവരിച്ച നിലയിൽ-വയനാട് മേപ്പാടിയിൽ‍ ചികിത്സ ലഭിക്കാതെ ആദിവാസി യുവാവ് പുഴുവരിച്ച നിലയിൽ . അട്ടമല ഏറാട്ടുകുണ്ടുകോളനിയിലെ ഭാസ്കരനാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത് . ഭാസ്കരനെ തിരിഞ്ഞുനോക്കാതെ ആരോഗ്യവകുപ്പ് അധികൃതർ .

ഗോൾഫ് ക്ലബ്ബ് സായ് ഏറ്റെടുത്തു-തിരുവനന്തപുരം ഗോൾഫ് ക്ലബ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഏറ്റെടുത്തു . സർക്കാരും സായിയും തമ്മിൽ ഇത് സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടു . അന്താരാഷ്ട്ര നിലവാരമുള്ള ഗോൾഫ് അക്കാദമി സ്ഥാപിക്കുമെന്ന് സായ് ഡയറക്ടർ ജനറൽ ജിജി തോംസൺ .

നാളെ അവധി-വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു . കനത്ത മഴയെത്തുടർന്നാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് .

അവധി-കനത്ത മഴയെത്തുടർന്ന് കണ്ണൂർ ജില്ലയിലെ ഇരിട്ടി, ഇരിക്കൂർ സബ്ജില്ലകളിലെ സ്കൂളുകൾക്ക് ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു .

ഷട്ടറുകൾ തുറക്കാൻ സാധ്യത-പത്തനംതിട്ട മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത . കക്കാടാറിന് സമീപമുളളവർ ജാഗ്രത പാലിക്കണമെന്ന് ഡാം അധികൃതർ .

മയക്കുമരുന്ന് വേട്ട-കൊടകരയിൽ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ വിഷം കഴിച്ച് അവശനിലയിലായിരുന്ന കുട്ടിയും മരിച്ചു ; കൊടകര വാസുപുരം സ്വദേശി സുരേഷ് ബാബുവിന്റെ മകൻ ആദർശ് (15) ആണ് മരിച്ചത് ; ഈ കുടുംബത്തിലെ മറ്റ് മൂന്നു പേർ ഇന്ന് രാവിലെ ആത്മഹത്യ ചെയ്തിരുന്നു . കൊച്ചിയിൽ മയക്കുമരുന്ന് പിടിച്ചെടുത്തു; അഞ്ച് ആംപ്യൂളുമായി വന്ന ജീപ്പ് പിടിയിൽ ; മരട് പൊലീസാണ് മയക്കുമരുന്ന് പിടിച്ചത് .

ഹൈക്കോടതിയുടെ വിലക്ക്-പാർപ്പിട മേഖലക്ക് 50 മീറ്റർ ചുറ്റളവിൽ പാറമടകൾ പ്രവർത്തിക്കുന്നത് ഹൈക്കോടതി വിലക്കി . മലപ്പുറത്തെ കൊന്പൻപറന്പ് ഹരിജൻ കോളനി നിവാസികൾ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് .

രണ്ടാം ഘട്ട അലോട്ട്മെന്റ്-എംബിബിഎസ്-ബിഡിഎസ് രണ്ടാം ഘട്ട അലോട്ട്മെന്റ് നാളെ മുതൽ ; നാളെ മുതൽ 27 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം ; രണ്ട് പുതിയ ഗവ.മെഡിക്കൽ കോളേജുകളിലേക്കും മൂന്ന് പുതിയ സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കും അപേക്ഷിക്കാം .

അഭയകേസ്-രാസപരിശോധന റിപ്പോർട്ട് തിരുത്തിയ കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി . കാലതാമസം കൂടാതെ വിചാരണ പൂർത്തിയാക്കാനും നിർദ്ദേശം .

വില്ലേജ് ഓഫീസർ പിടിയിൽ-കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം കാട്ടാക്കട വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ . പോക്കുവരവ് നടത്തുന്നതിനായി 10,000 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത് .

കൈയാമം വെക്കുമെന്ന് ചെന്നിത്തല-നോക്കുകൂലി ചോദിക്കുന്നവരെ കൈയാമം വെക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല .

കേസെടുക്കാൻ നിർദ്ദേശം-നോക്കുകൂലി സംബന്ധിച്ച് പരാതി കിട്ടിയാൽ ഉടൻ കേസെടുക്കാൻ നിർദ്ദേശം നൽകിയതായി രമേശ് ചെന്നിത്തല . എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് സർക്കുലർ അയക്കും . നോക്കുകൂലി വാങ്ങുന്ന തൊഴിലാളി സംഘടനകളുടെ യൂണിറ്റ് തല രജിസ്ട്രേഷൻ റദ്ദാക്കാൻ ആലോചിക്കുന്നതായി തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ . എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഇത് സംബന്ധിച്ച് നാളെ നിർദേശം നൽകുമെന്നും ചെന്നിത്തല .

അവധി പ്രഖ്യാപിച്ചു-മലപ്പുറം ജില്ലയിൽ പ്രൊഫഷണൽ കോളേജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു .

ദേശീയ വാർത്തകൾ-

പി.രാജീവ് പാനലിൽ-രാജ്യസഭ നിയന്ത്രിക്കാനുള്ള ഉപാധ്യക്ഷ പാനലിൽ പി.രാജീവിനെ ഉൾപ്പെടുത്തി . ഇടതുപക്ഷത്തുനിന്ന് പാനലിലുള്ള ഏക അംഗമാണ് പി.രാജീവ് . രാസപരിശോധനാ റിപ്പോർട്ട് തിരുത്തിയ കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി; വിചാരണക്ക് ഏർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കി; വിചാരണ കാലതാമസം കൂടാതെ പൂർത്തിയാക്കാനും നിർദ്ദേശം .

കേന്ദ്രസർക്കാരിനെതിരെ ചീഫ് ജസ്റ്റിസ് -ജുഡീഷ്യറിക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ആർ.എം.ലോധ . ട്രിബ്യൂണലുകള്‍ക്ക് പൂര്‍ണ അധികാരം നല്‍കാനും സര്‍ക്കാർ തയ്യാറാകുന്നില്ലെന്നും ലോധ .

അടുത്തമാസം 25ന് കൂടിക്കാഴ്ച-ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാ‍ർ അടുത്തമാസം 25ന് ഇസ്‍ലാമാബാദിൽ കൂടിക്കാഴ്ച നടത്തും . വിദേശകാര്യ സെക്രട്ടറിമാർ ഇന്ന് ഫോണിൽ സംസാരിച്ചു .

ബിസിനസ് വാർത്തകൾ-

വിപണിയിൽ റെക്കോർഡ് ക്ലോസിംഗ്-സെൻസെക്സും നിഫ്റ്റിയും ചരിത്രത്തിലെ ഉയർന്ന ക്ലോസിംഗ് രേഖപ്പെടുത്തി . നിഫ്ടി 7809 കടന്നു; സെന്‍സെക്സ് 122 പോയിന്‍റ് ഉയര്‍ന്ന് 26147 ല്‍ അവസാനിച്ചു .

കായിക വാർത്തകൾ-

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം-ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് തുടക്കം . സ്കോട്ട്‍ലാൻഡിലെ ഗ്ലാസ്‍ഗോയിലാണ് മത്സരങ്ങൾ .

ജോക്കിം ലോ തുടരും-ജർമ്മൻ ഫുട്ബോൾ ടീമന്റെ പരിശീലകനായി ജോക്കിം ലോ തുടരും . 2 വർഷത്തേക്കാണ് ജോക്കിം ലോയുടെ കരാർ നീട്ടിയത് .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളെയും വാർത്തകളെയും കുറിച്ച് നിങ്ങൾക്ക് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ അറിയിക്കുക : http://www.nbanewdelhi.com .

JUST IN-

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!