17-Apr-2014 Thursday
img

FLASH NEWS 198 പെയ്ഡ് ന്യൂസുകൾ സ്ഥിരീകരിച്ചു-തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം 198 പെയ്ഡ് ന്യൂസുകൾ സ്ഥിരീകരിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ . കേരളത്തിൽ നിന്ന് പെയ്‍ഡ് ന്യൂസുകളില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ .

JUST IN-തിരുവനന്തപുരത്ത് വീട്ടമ്മയേയും മകനേയും ബന്ദിയാക്കിയ ശേഷം സ്വർണവും പണവും കവർന്നു; 6 പവനും 35,000 രൂപയുമാണ് പോങ്ങുംമൂട്ടിലെ ഒരു വീട്ടിൽ നിന്ന് മൂന്നംഗ സംഘം കവർന്നത് .

കോതമംഗലത്ത് ഗുണ്ടാ ആക്രമണം; ഒരാ‌ൾ മരിച്ചു-കോതമംഗലം സ്വദേശി കലേഷ്(30) ആണ് മരിച്ചത് .

തെരഞ്ഞെടുപ്പ് വാർത്തകൾ-

ജനവിധി തേടി പ്രമുഖർ-ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടകം ,രാജസ്ഥാൻ,ബീഹാർ, ഒഡീഷ തുടങ്ങി 12 സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി . ജസ്വന്ത്സിംഗും, വീരപ്പമൊയ്‍ലിയും, ദേവഗൗഡയും, യെദ്യൂരപ്പയുമടക്കമുള്ള പ്രമുഖർ ജനവിധി തേടി . സുശീൽ കുമാർ ഷിൻഡെ, അശോക് ചവാൻ, സുപ്രിയ സുലേ, ഗോപിനാഥ് മുണ്ടേ തുടങ്ങിയ പ്രമുഖരും ജനവിധി തേടിയവരിൽ ഉൾപ്പെടുന്നു .

സോണിയക്ക് മോദിയുടെ മറുപടി-ശ്രീലങ്കയിലെ തമിഴർക്ക് വേണ്ടി കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് നരേന്ദ്ര മോദി; ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉറക്കം തൂങ്ങുന്നു; ശ്രീലങ്കയിലെ തമിഴർക്ക് േവണ്ടിയാണ് രാജീവ് ഗാന്ധി ജീവത്യാഗം ചെയ്തതെന്ന് സോണിയ ഇന്നലെ കന്യാകുമാരിയിൽ പറഞ്ഞിരുന്നു; കന്യാകുമാരിയിൽ വച്ച് തന്നെയാണ് മോദി മറുപടി നൽകിയതും .

ഭൂരിപക്ഷം സീറ്റിലും വിജയിക്കാനാകുമെന്ന് സിപിഎം -കേരളത്തിൽ ഭൂരിപക്ഷം സീറ്റിലും വിജയിക്കാനാകുമെന്ന് സിപിഎം; 12 മുതൽ 14 സീറ്റ് വരെ നേടാനാകും; രാഷ്ട്രീയ സാഹചര്യം അനുകൂലമായിരുന്നെന്നും സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ . തിരുവനന്തപുരത്ത് LDF-BJP സഖ്യമുണ്ടായിരുന്നെന്ന് കെ മുരളീധരൻ; എം എ ബേബിയുടെ പ്രസ്താവന വോട്ടുകച്ചവടം മറച്ചുവയ്ക്കാനാണെന്നും കെ മുരളീധരൻ; ഇതിന്റെ ഗുണം കിട്ടിയത് കൊല്ലത്ത് എംഎ ബേബിയ്ക്കാണെന്നും മുരളീധരൻ .

ഡിസിസികളോട് റിപ്പോർട്ട് തേടി കെപിസിസി-ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസികളോട് കെപിസിസി റിപ്പോർട്ട് ആവശ്യപ്പെട്ടു; തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വീഴ്ചകളോ അപാകതകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് കെപിസിസി; നേതാക്കളോ ഗ്രൂപ്പുകളോ പ്രാദേശിക ഘടകങ്ങളോ വിട്ടുനിന്നിട്ടുണ്ടെങ്കിലും അറിയിക്കണം; 22ന് മുന്പ് റിപ്പോർട്ട് നൽകാൻ കെപിസിസി നിർദ്ദേശം .

ഷാനിമോൾ ഉസ്മാനെതിരെ ആലപ്പുഴ ഡിസിസി-കെ സി വേണുഗോപാലിന്റെ പ്രചാരണത്തിന് ഷാനിമോൾ ഉസ്മാൻ സജീവമായി പങ്കെടുത്തില്ലെന്ന് ആരോപണം; ഇക്കാര്യം ചൂണ്ടിക്കാണിച്ച് KPCC പ്രസിഡന്റിന് പരാതി നൽകുമെന്ന് DCC പ്രസിഡന്റ് എ എ ഷുക്കൂർ .

ഷുക്കൂറിന്റെ ആരോപണം തെറ്റ്: ഷാനിമോൾ ഉസ്മാൻ-തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് ഷാനിമോൾ ഉസ്മാൻ; ദേശീയ നേതാവായതിനാൽ തന്റെ പ്രവർത്തനം ആലപ്പുഴ മണ്ഡലത്തിൽ മാത്രമായിരുന്നില്ലെന്നും ഷാനിമോൾ ഉസ്മാൻ; ഷാനിമോൾക്കെതിരെയുള്ള ഷുക്കൂറിന്റെ പരാതി വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി .

"കസ്തൂരിരംഗനില്‍ അസ്വസ്ഥത തുടരുന്നു'-കസ്തൂരിരംഗന്‍ റിപ്പോർട്ടിന്മേലുള്ള അസ്വസ്ഥതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി . കേന്ദ്രത്തില്‍ ഐക്യത്തോടെയുള്ള സര്‍ക്കാര്‍ വരണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി .

ആത്മഹത്യ-സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാത്തതിനെ തുടർന്ന് ഉത്തർപ്രദേശിൽ ഒരാൾ ആത്മഹത്യ ചെയ്തു; ഇന്ന് വോട്ടെടുപ്പ് നടന്ന ഔൻല മണ്ഡലത്തിലെ വോട്ടറായ ഹരിറാം എന്നയാളാണ് ആത്മഹത്യ ചെയ്തത്; തിരിച്ചറിയൽ കാർഡുമായി രാവിലെ പോളിംഗ് ബൂത്തിലെത്തിയെങ്കിലും വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ ഹരിറാമിന് വോട്ട് ചെയ്യാനായില്ല .

കേരള വാർത്തകൾ-

വിവേചനം കാണിച്ചിട്ടില്ലെന്ന് സർക്കാർ -ബാർ ലൈസൻസ് പുതുക്കി നൽകുന്നതിൽ വിവേചനം കാട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു; അർഹതയുള്ള ബാറുകൾക്ക് മാത്രമേ ലൈസൻസ് പുതുക്കി നൽകിയിട്ടുള്ളൂവെന്നും സർക്കാർ; "ഇടക്കാല ഉത്തരവിലൂടെ ലൈസൻസ് നേടിയ ബാറുകൾക്ക് ലൈസൻസ് പുതുക്കി കൊടുത്തിട്ടില്ല' .

ബാർ ലൈസൻസ്-അഴിമതി മറച്ചുവയ്ക്കാൻ എക്സൈസ് മന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ .

സംസ്ഥാനത്ത് ക്രമസമാധാനം പാളിയെന്ന് സിപിഎം -ക്രിമിനലുകളും ക്വട്ടേഷൻ സംഘങ്ങളുമാണ് കേരളം ഭരിക്കുന്നതെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ്; പൊലീസിനുമേൽ സർക്കാരിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ആരോപണം .

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്-മുതലമടയിലെ ആറ് പാറമടകൾക്ക് ജില്ലാ ജിയോളജി വകുപ്പ് സ്റ്റോപ് മെമ്മോ നൽകി; പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് .

ഹീമോഫീലിയ രോഗികള്‍ ദുരിതത്തില്‍-ക്ലോട്ടിംഗ്ഫാക്ടർ മരുന്ന് കാരുണ്യ ഫാര്‍മസികളില്‍ കിട്ടാനില്ല; പൊതുവിപണിയില്‍ സാധാരണക്കാരന് താങ്ങാനാകാത്ത വില . കാസര്‍കോട് ജില്ലയിലെ ഹീമോഫീലിയ രോഗികള്‍ക്ക് മരുന്നുകള്‍ കിട്ടുന്നില്ല .

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട് -ഹീമോഫീലിയ രോഗികൾക്ക് മരുന്ന് ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി; മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡിക്ക് മന്ത്രി നിർദേശം നൽകി; കണ്ണൂരിലെ കാരുണ്യ ഔട്‌ലെറ്റിൽ ഇന്നുതന്നെ മരുന്ന് എത്തിക്കാനാണ് നിർദേശം .

ആറ്റിങ്ങൽ കൊലപാതകം-ആക്രമിക്കപ്പെട്ട ലിജീഷിന്‍റെ ഭാര്യ അനുശാന്തി അറസ്റ്റില്‍; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് അറസ്റ്റ്; കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും രക്തംപുരണ്ട വസ്ത്രവും സ്വർണാഭരണങ്ങളും പ്രതി നിനോ മാത്യുവിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു; കഴക്കൂട്ടത്തെ ഇയാളുടെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി .

തടവുപുള്ളി ആത്മഹത്യയ്ക്ക് ശ്രമിച്ചു-കോട്ടയം പൊൻകുന്നം സബ് ജയിലിൽ തടവുപുള്ളി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മോഷണക്കേസിലെ പ്രതിയായ മൂർഖൻ ജോയ് ആണ് ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചത് .

വീട്ടമ്മയുടെ കൊലപാതകം: പ്രതി പിടിയിൽ-പള്ളുരുത്തിയിൽ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ; വീട്ടമ്മയുടെ അയൽവാസിയായ മധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്; പാലക്കാട് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത് .

മന്ത്രവാദി അറസ്റ്റിൽ-കുമളിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദി അറസ്റ്റിൽ; അട്ടപ്പള്ളം സ്വദേശി സാബു ആണ് പിടിയിലായത് .

വീണ്ടും സ്വർണവേട്ട -കരിപ്പൂർ വിമാനത്താവളത്തിൽ നാലു കിലോ സ്വർണം പിടികൂടി; 35 സ്വർണബിസ്കറ്റുകളാണ് പിടിച്ചെടുത്തത്; ദുബായിൽ നിന്ന് കോഴിക്കോട്ടേക്കു വന്ന യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്; കോഴിക്കോട് സ്വദേശികളായ ഷിനു, സജു എന്നിവർ പിടിയിൽ .

സ്വർണ്ണവിലയിൽ മാറ്റമില്ല-ഗ്രാമിന് 2780 രൂപ, പവന് 22,240 രൂപ .

ദേശീയ വാര്‍ത്തകള്‍-

സി എ ജിക്ക് പരിശോധിക്കാം-സ്വകാര്യ ടെലികോം കന്പനികളിൽ സി എ ജിക്ക് ഓഡിറ്റിംഗ് നടത്താമെന്ന് സുപ്രീംകോടതി ; ഓഡിറ്റിംഗ് നടത്താമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ടെലികോം കന്പനികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് .

റോബിൻ ധോവാൻ പുതിയ നാവികസേനാ മേധാവി-വൈസ് അഡ്മിറൽ റോബിൻ ധോവാൻ പുതിയ നാവിക സേനാ മേധാവിയായി ചുമതലയേറ്റു . മുൻ മേധാവി ഡി കെ ജോഷി രാജിവച്ച ഒഴിവിലേക്കാണ് നിയമനം .

ഹർജി സുപ്രീംകോടതി തള്ളി-ശ്രീലങ്കയിൽ എൽടിടിഇക്കെതിരായ യുദ്ധത്തിൽ ഇന്ത്യൻ സേനയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി .

റെയില്‍പാളം തകര്‍ത്തു-ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ മാവോയിസ്റ്റുകള്‍ റെയില്‍പാളം ബോംബ് വച്ച് തകര്‍ത്തു; മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി .

വിദേശ വാർത്തകൾ-

വെടിനിർത്തൽ പിൻവലിച്ചു-വെടിനിർത്തൽ തീരുമാനം പാക് താലിബാൻ പിൻവലിച്ചു . ആവശ്യങ്ങൾ പാകിസ്ഥാൻ സർക്കാർ അംഗീകരിക്കാത്തതിനാലാണ് തീരുമാനമെന്ന് താലിബാൻ . കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിൽ നിന്നാണ് താലിബാൻ പിൻവാങ്ങുന്നത് .

തെരച്ചിൽ തുടരുന്നു-ദക്ഷിണകൊറിയയില്‍ ബോട്ട് മുങ്ങി കാണാതായ 280 പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു .

യുക്രൈൻ നീക്കം പാളി-റഷ്യൻ അനുകൂലികളിൽ നിന്നും കിഴക്കൻ നഗരങ്ങൾ പിടിച്ചെടുക്കാനുള്ള യുക്രൈൻ നീക്കം പാളി .

കായികവാർത്തകൾ-

റയൽ മാഡ്രിഡിന് ജയം-കോപ്പ ഡെൽറെ കപ്പ് റയൽ മാഡ്രിഡിന് ; ബാഴ്സലോണയെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com . കൂത്തുപറന്പ് മെരുവന്പായിയിൽ യൂത്ത് കോൺഗ്രസ് - എസ് ഡി പി ഐ സംഘർഷം; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അയൂബടക്കമുള്ളവർക്ക് പരിക്ക് .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!