25-Apr-2014 Friday

FLASH NEWS "കേസ് മറ്റൊരുദിവസത്തേക്ക് മാറ്റണം'-ബാർ ലൈസൻസ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സർക്കാർ കോടതിയിൽ . എജിക്ക് അസൗകര്യം ഉള്ളതിനാൽ കേസ് മാറ്റണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത് . എന്നാൽ മറ്റ് സർക്കാർ പ്ലീഡർമാർ ഉണ്ടല്ലോയെന്ന് ഹൈക്കോടതി . കേസ് ഇന്ന് ഉച്ചയ്ക്ക് 2ന് പരിഗണിക്കുമെന്നും ഹൈക്കോടതി .

JUST IN-

നാട്ടുകാരുടെ പ്രതിഷേധം-കോട്ടയം രാമപുരത്തെ കെഎസ്ഇബി ഓഫീസ് നാട്ടുകാർ ഉപരോധിക്കുന്നു; അഞ്ചു ദിവസമായി വൈദ്യുതി ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധസമരം .

കേരള വാർത്തകൾ-

മാവോയിസ്റ്റ് സംഘം ഭീഷണിപ്പെടുത്തിയതായി പരാതി-വയനാട്ടിൽ മാവോയിസ്റ്റ് സംഘം പൊലീസുകാരനെ ഭീഷണിപ്പെടുത്തിയതായി പരാതി; മാനന്തവാടി ട്രാഫിക്ക് യൂണിറ്റിലെ പ്രമോദിനെ വീട്ടിൽകയറി ഭീഷണിപ്പെടുത്തിയതായാണ് പരാതി .

ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്-സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്; പാതയിരട്ടിപ്പിക്കൽ മൂലം ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നുവെന്ന് റെയിൽവേ; രണ്ടുപാസഞ്ചർ ട്രെയിനുകള്‍ റദ്ദാക്കി .

വിമാനം വൈകും-പുലർച്ചെ 5.30ന് പുറപ്പെടേണ്ട കുവൈറ്റ് എയർവെയ്സിന്റെ തിരുവനന്തപുരം-കുവൈറ്റ് KV 332 വിമാനം വൈകിട്ട് 5.45 ന് മാത്രമേ പുറപ്പെടുകയുള്ളു; സാങ്കേതിക തടസ്സമാണ് കാരണമെന്ന് വിശദീകരണം; വിമാനം വൈകുന്നതിനെതിരെ യാത്രക്കാ‍ർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നു .

ബാ‍റുടമകളുടെ ഹർജി ഇന്ന് പരിഗണിക്കും-ബാർ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത് .

വിഴി‍ഞ്ഞത്തിനെതിരെയുള്ള ഹർജി ഇന്ന് പരിഗണിക്കും-വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന ഹ‍ർജി ദേശീയ ഹരിത ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും; വിശദമായ പഠനം നടത്താതെയാണ് പാരിസ്ഥിതിക അനുമതി നല്‍കിയതെന്നാണ് ഹർജി; തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരാണ് ഹര്‍ജി നല്‍കിയത് .

അന്തരിച്ചു-ആദ്യകാല സോഷ്യലിസ്സ് നേതാവ് എൻ ഗോപാലൻ മാസ്റ്റർ (91) അന്തരിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പാനൂർ ചെണ്ടയാടുള്ള വീട്ടുവളപ്പിൽ .

അപകടത്തിൽ രണ്ട് പേർ മരിച്ചു-എറണാകുളം മട്ടാഞ്ചേരി ബിഒടി പാലത്തിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല .

തെരഞ്ഞെടുപ്പ് വാർത്തകൾ-

ഗിരിരാജ് സിംഗിന് മുൻകൂർ ജാമ്യം -ബിജെപി സ്ഥാനാർത്ഥി ഗിരിരാജ് സിംഗിന് മുൻകൂർ ജാമ്യം; വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഗിരിരാജിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു .

ദേശീയ വാർത്തകൾ-

രാജീവ് ഗാന്ധി വധക്കേസ്-രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിനെതിരെ കേന്ദ്രസർക്കാ‍ർ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്; പ്രതികളെ മോചിപ്പിക്കാൻ തമിഴ്നാട് സര്‍ക്കാരിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാനാവില്ലെന്ന് കേന്ദ്രം .

ഇന്ന് വിരമിക്കും-സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം ഇന്ന് വിരമിക്കും; ജസ്റ്റിസ് ആര്.എം.ലോധയാണ് പുതിയ ചീഫ് ജസ്റ്റിസ് .

വിദേശവാർത്തകൾ-

സൈനിക വിന്യാസം ശക്തിപ്പെടുത്തി-യുക്രൈനിലെ റഷ്യക്കാര്‍ക്കെതിരെയുള്ള സൈനീക നടപടിക്ക് മറുപടിയുമായി റഷ്യ; യുക്രൈൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തി .

ഷെല്ലാക്രമണത്തിൽ 21 പേർ മരിച്ചു-സിറിയയിൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം 21 പേര്‍ മരിച്ചു; പ്രസിഡന്റ് ബാഷർ അൽ അസദിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് അലെപ്പോയിൽ നടന്ന ആക്രമണത്തെക്കുറിച്ചുളള വാർത്ത മനുഷ്യാവകാശ സംഘടനകളാണ് പുറത്തുവിട്ടത് .

ബന്ധം ദൃഢമാക്കുമെന്ന് ഒബാമ-ഇന്ത്യ,ചൈന,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ .

കായികവാർത്തകൾ-

ഐപിഎൽ വാർത്തകൾ-

കൊൽക്കത്തക്ക് ജയം-ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം; ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ രണ്ട് റൺസിനാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത് . ഇന്ന് സൺ റൈസേഴ്സ് ഹൈദരാബാദ് ഡെൽഹി ഡെയർ ഡെവിൾസിനേയും ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെയും നേരിടും .

സെവില്ലക്കും ബെൻഫിക്കക്കും ജയം-യുറോപ്പ ലീഗ് ഫുട്ബോളിൽ വലൻസിയക്കെതിരെ സെവില്ലക്ക് ജയം; എതിരില്ലാത്ത രണ്ടുഗോളിനാണ് സെവില്ല വലൻസിയയെ തോൽപ്പിച്ചത്; യുവന്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബെൻഫിക്ക തോൽപ്പിച്ചു .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com . നെടുന്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 7 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി; ട്രോളി ബാഗിന്റെ പിടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്; തമിഴ്നാട് രാമനാഥ പുരം സ്വദേശി ഷേഖ് അബ്ദുള്ള പിടിയിൽ . തെക്കൻ ദില്ലിയിലെ വസന്ത്കുഞ്ചിലെ ചേരിപ്രദേശത്ത് തീപിടുത്തം;നിരവധി കുടിലുകൾക്ക് തീപിടിച്ചു .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!