21-Apr-2014 Monday
img

FLASH NEWS പ്രേമചന്ദ്രൻ ജയിക്കുമെന്ന് ആർഎസ്പി-കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ ജയിക്കുമെന്ന് ആർഎസ്പി വിലയിരുത്തൽ . മുപ്പത്തി അയ്യായിരത്തിനും അൻപതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷം കിട്ടുമെന്നും ആർഎസ്പി .

FLASH NEWS കെ പി എ മജീദ് മാധ്യമങ്ങളോട്-പൊന്നാനിയിലും മലപ്പുറത്തും കോൺഗ്രസ്സ് സഹകരിച്ചില്ലെന്ന് ലീഗിന് പരാതിയില്ല . തെരഞ്ഞെടുപ്പ് പ്രാഥമിക ചർച്ച മാത്രമാണ് നടത്തിയതെന്നും മജീദ് . "തെരഞ്ഞെടുപ്പ് വിലയിരുത്തലിന് ശേഷം ലീഗ് ചില കർമ പദ്ധതികൾക്ക് രൂപം നൽകും' . യുഡിഎഫിന് 15 സീറ്റ് കിട്ടുമെന്നും കെ പി എ മജീദ് . നിലവാരമില്ലാത്ത ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകരുതെന്നാണ് ലീഗിന്റെ നിലപാട് . ഇക്കാര്യം യുഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നും കെ പി എ മജീദ് .

FLASH NEWS രാജകുടുംബം എതിർക്കില്ല-പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് വിനോദ് റായിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യം . റിപ്പോർട്ടിലെ കണ്ടെത്തലുകളെ പൂർണമായി എതിർക്കേണ്ടെന്നും തീരുമാനം . ഇക്കാര്യം 23ന് സുപ്രീംകോടതിയെ അറിയിക്കും . അമിക്കസ് ക്യൂറിയുടെ ആവശ്യത്തെ രാജകുടുംബം എതിർക്കില്ല .

JUST IN-

സിബിഐ ചോദ്യം ചെയ്തു-കൽക്കരി കേസിൽ മുൻ കേന്ദ്രസഹമന്ത്രി ദാസരി നാരായണ റാവുവിനെ സിബിഐ ചോദ്യം ചെയ്തു .

കേരള വാർത്തകൾ-

മുളകുപൊടിയിൽ രാസപദാർത്ഥം-കോതമംഗലത്ത് കയറ്റുമതി ചെയ്യാനിരുന്ന 13 ടൺ മുളകുപൊടിയിൽ രാസപദാർത്ഥം കണ്ടെത്തി; ഭക്ഷ്യസുരക്ഷാ വകുപ്പ് ഇത് നശിപ്പിക്കുന്നു .

ശബരീനാഥ് കീഴടങ്ങി-ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ് പ്രതി ശബരീനാഥ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി . രണ്ടുവർഷത്തോളമായി ഒളിവിലായിരുന്നു ശബരീനാഥ് . ജീവന് ഭീഷണിയെന്ന് ശബരീനാഥ്, മെയ് 5 വരെ റിമാൻഡ് ചെയ്തു .

ശബരീനാഥ് ഹർജി നൽകി-സെൻട്രൽ ജയിലിലേക്കേ മാറ്റാവൂ എന്നാവശ്യപ്പെട്ട് ശബരീനാഥ് ഹർജി നൽകി . ഹർജി റിമാൻഡ് കാലാവധി കഴിഞ്ഞ് പരിഗണിക്കും .

രാജ്യംവിട്ട് പോയിട്ടില്ലെന്ന് ശബരീനാഥ്-ഇത്രയുംനാൾ ഹിമാലയത്തിലായിരുന്നുവെന്നും രാജ്യംവിട്ട് പോയിട്ടില്ലെന്നും ശബരീനാഥ് .

"ബാറുകൾക്ക് നിയന്ത്രണം വേണം'-നിലവാരമില്ലാത്ത ബാറുകൾക്ക് നിയന്ത്രണം വേണമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി; പെട്ടിയിലിരിക്കുന്ന വോട്ടുകളെപ്പറ്റി പറയുന്നത് മണ്ടത്തരമാണെന്നും കുഞ്ഞാലിക്കുട്ടി .

ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തണം-ബാറുകളുടെ നിലവാരം പരിശോധിക്കാൻ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തണമെന്ന് ടി എൻ പ്രതാപൻ .

യുവതിയെ കുത്തിക്കൊന്നു-ഇടുക്കി കുമളിയിൽ ബസ് സ്റ്റാന്റിൽ യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തി; തമിഴ്നാട് ബോഡി സ്വദേശി അന്നലക്ഷ്മിയാണ് മരിച്ചത്; ഒപ്പം താമസിച്ചിരുന്ന മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ .

ചികിത്സയ്ക്കിടെ വിദ്യാർത്ഥി മരിച്ചു-മാനന്തവാടിയിൽ ചികിത്സയ്ക്കിടെ വിദ്യാർത്ഥി മരിച്ചു; മാനന്തവാടി കണിയാരം പാലക്കുളി ദേവിക (8) ആണ് മരിച്ചത്; മരുന്നുമാറി കുത്തിവെച്ചുവെന്നാരോപണം .

"അധികാരം ഗവർണ്ണ‌ർക്ക്'-വിസിയെ നീക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഗവർണ്ണറാണെന്ന് സുപ്രീം കോടതി . എംജി സർവ്വകലാശാല വി സി എ വി ജോർജിന്റെ വാദം കോടതി അംഗീകരിച്ചില്ല . പരാതി ജഡ്ജിമാരെക്കൊണ്ട് അന്വേഷിപ്പിേക്കണ്ടെന്നും സുപ്രീം കോടതി .

വിപണിയിൽ നേട്ടം-നിഫ്റ്റി 6818ലും സെൻസെക്സ് 22,765 പോയിന്റിലും ക്ലോസ് ചെയ്തു .

സ്വർണവില കുറഞ്ഞു-സ്വർണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 2785 രൂപയായി; പവന് 120 രൂപ കുറഞ്ഞ് 22,280 രൂപ .

എക്സൈസ് ചോദ്യം ചെയ്തയാൾ മരിച്ച നിലയിൽ -നടുവണ്ണൂർ ബ്രൗൺഷുഗർ കേസിൽ എക്സൈസ് ചോദ്യം ചെയ്തയാൾ മരിച്ച നിലയിൽ . വടകര ചെമ്മരുതൂർ സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ശ്രീജിത്തിനോട് എക്സൈസ് ആവശ്യപ്പെട്ടിരുന്നു .

ദേശീയവാർത്തകൾ-

പാസ്വാൻ ഏഷ്യാനെറ്റ് ന്യൂസിനോട്-തെരഞ്ഞെടുപ്പിന് ശേഷം NDA അധികാരത്തിലെത്തിയാൽ പൊതുമിനിമം പരിപാടി ഉണ്ടാകുമെന്ന് ലോക് ജനശക്തി പാർട്ടി നേതാവ് രാംവിലാസ് പാസ്വാൻ ഏഷ്യാനെറ്റ് ന്യൂസിനോട് .

ഗോവ സർക്കാരിന് നോട്ടീസ് -തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഗോവ സർക്കാരിന് നോട്ടീസ് നൽകി; നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു .

ഉപാധികൾ മുന്നോട്ട് വച്ചു-സുബ്രതോ റോയിയുടെ മോചനത്തിനായി സഹാറ ഗ്രൂപ്പ് പുതിയ ഉപാധികൾ മുന്നോട്ട് വച്ചു; ജാമ്യത്തിനായി 3000 കോടി രൂപ മൂന്നു ദിവസനത്തിനകം നൽകാമെന്നാണ് ശുപാർശ; കൂടാതെ 2000 കോടി രൂപ മെയ് 30നകം നൽകും; 5000 കോടിരൂപയുടെ ബാങ്ക് ഗ്യാരണ്ടി മൂന്നു മാസത്തിനകം നൽകാമെന്നും ശുപാർശ .

കായികവാർത്തകൾ-

"അർജുന അവാർഡിന് അർഹതയില്ല'-രഞ്ജിത്ത് മഹേശ്വരിക്ക് അർജുന അവാർഡിന് അർഹതയില്ലെന്ന് കേന്ദ്ര സർക്കാർ . 2009 ൽ അത്‌ലറ്റിക് ഫെഡറേഷൻ രഞ്ജിത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു . ഈ സാഹചര്യത്തിൽ അവാർഡ് നൽകാനാകില്ലെന്നും സർക്കാർ സുപ്രിംകോടതിയിൽ .

പാസ് വിതരണം തുടങ്ങി-ഏഷ്യാനെറ്റ് ന്യൂസും കോഴിക്കോട് കോര്‍പറേഷനും ചേര്‍ന്ന് ഈ മാസം 24ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ സംഘടിപ്പിക്കുന്ന "പ്രിയപ്പെട്ട എംടി' എന്ന പരിപാടിക്കുള്ള പാസുകള്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് പി ടി ഉഷ റോഡിലെ ഓഫീസില്‍ നിന്ന് ലഭിക്കും .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com .

എക്സൈസ് ചോദ്യം ചെയ്തയാൾ മരിച്ച നിലയിൽ -നടുവണ്ണൂർ ബ്രൗൺഷുഗർ കേസിൽ എക്സൈസ് ചോദ്യം ചെയ്തയാൾ മരിച്ച നിലയിൽ . വടകര ചെമ്മരുതൂർ സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ശ്രീജിത്തിനോട് എക്സൈസ് ആവശ്യപ്പെട്ടിരുന്നു .

കെ പി എ മജീദ് മാധ്യമങ്ങളോട്-പൊന്നാനിയിലും മലപ്പുറത്തും കോൺഗ്രസ്സ് സഹകരിച്ചില്ലെന്ന് ലീഗിന് പരാതിയില്ല തെരഞ്ഞെടുപ്പ് പ്രാഥമിക ചർച്ച മാത്രമാണ് നടത്തിയതെന്നും മജീദ് "തെരഞ്ഞെടുപ്പ് വിലയിരുത്തലിന് ശേഷം ലീഗ് ചില കർമ പദ്ധതികൾക്ക് രൂപം നൽകും' യുഡിഎഫിന് 15 സീറ്റ് കിട്ടുമെന്നും കെ പി എ മജീദ് നിലവാരമില്ലാത്ത ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകരുതെന്നാണ് ലീഗിന്റെ നിലപാട് ഇക്കാര്യം യുഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നും കെ പി എ മജീദ് . ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി നിനോ മാത്യുവിനെ കഴക്കൂട്ടത്തെ ഓഫീസിൽ തെളിവെടുപ്പിനിടെ ജീവനക്കാർ മർദ്ദിച്ചു .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!