30-Jul-2014 Wednesday

BREAKING NEWS മൂന്നാറിൽ വീണ്ടും ഭൂമാഫിയ-ഹൈക്കോടതി വിധിയുടെ മറവിൽ മൂന്നാറിൽ നിർമ്മാണപ്രവർത്തനം വ്യാപകമാകുന്നു . റവന്യൂവകുപ്പ് സ്റ്റോപ്മെമ്മോ നൽകിയ സ്ഥലങ്ങളിലും നിർമ്മാണം . പളളിവാസൽ പെൻസ്റ്റോക്ക് പൈപ്പിന് സമീപവും ബഹുനിലക്കെട്ടിടം ഉയരുന്നു .

BREAKING NEWS ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം-

BREAKING NEWS ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്-

FLASH NEWS ഇന്ത്യക്ക് വെളളി -125 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ രാജീവ് തോമറിന് വെളളി .

FLASH NEWS ഗുസ്തിയിൽ ഇന്ത്യക്ക് മൂന്നാം സ്വർണം-74 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സുശീൽകുമാറിന് സ്വർണം . പാകിസ്ഥാന്റെ ഖമർ അബ്ബാസിനെയാണ് സുശീൽ തോൽപ്പിച്ചത് . വനിതാഗുസ്തി 48 കിലോ ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ വിനേഷിന് സ്വർണം . ഇംഗ്ലണ്ടിന്റെ യാന റെട്ടിഗനെയാണ് വിനേഷ് തോൽപ്പിച്ചത് . പുരുഷൻമാരുടെ 57കിലോഗ്രാം വിഭാഗത്തിൽ അമിത് കുമാറും സ്വർണം നേടി .

FLASH NEWS ഇന്ത്യക്ക് പത്താം സ്വർണം -കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡൽ സന്പാദ്യം പത്തായി .

FLASH NEWS ഇന്ത്യക്ക് വെങ്കലം-

FLASH NEWS ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്-

JUST IN-ഝാർഖണ്ഡിൽ ഇരുന്പയിർ ഖനനം നടത്തുന്ന പി. കെ. ജയിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു; ഒഡീഷയിലേയും ഗോവയിലേയും അനധികൃത ഖനനം അന്വേഷിക്കുന്ന ജസ്റ്റിസ് എം.ബി ഷായുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത് .

റെയിൽവെ പോർട്ടർ നിയമനത്തിലെ അഴിമതി -തിരുവനന്തപുരം ഡിവിഷനിലെ കൊമേഴ്സ്യൽ ക്ളാർക്ക് ഗോപീകൃഷ്ണനെ സി ബി ഐ ചോദ്യം ചെയ്യുന്നു; കൊച്ചിയിൽ വച്ചാണ് ചോദ്യം ചെയ്യൽ .

ഫോൺചോർത്തൽ സംഭവം-നിതിൻ ഗഡ്കരിയുടെ വീട്ടിൽ നിന്നാണ് ഫോൺചോർത്തൽ ഉപകരണം കണ്ടെടുത്തത് . ഫോൺചോർത്തൽസംഭവം ചോദ്യോത്തരവേള നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം; നിതിൻ ഗഡ്കരിയുടെ വീട്ടിൽ നിന്നാണ് ഫോൺചോർത്തൽ ഉപകരണം കണ്ടെടുത്തത് .

കേരള വാർത്തകൾ-

ജയചന്ദ്രനെ കസ്റ്റഡിയില്‍ വാങ്ങും-കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ റിമാൻഡില്‍ കഴിയുന്ന മുഖ്യപ്രതി ജയചന്ദ്രനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും; എംഎല്‍എ ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജയചന്ദ്രനെ എത്തിച്ച് തെളിവെടുപ്പ് നടത്തും .

സര്‍വ്വകക്ഷിയോഗം -എംഎല്‍എ ഹോസ്റ്റലില്‍ മുൻ എംഎല്‍എമാര്‍ക്ക് മുറി നല്കുന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി സ്പീക്കര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും;സ്പീക്കറുടെ ചേന്പറില്‍ 11 മണിക്ക് ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും പങ്കെടുക്കും .

സുധീരൻ തിരിച്ചെത്തി-കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ അമേരിക്കൻ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി .

സമയപരിധി അവസാനിക്കും-പാറ്റൂർ ഭൂമി ഇടപാട്: ഫയലുകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്ത നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും .

ഇന്ന് ഹർത്താൽ -ക്വാറി മാഫിയകൾക്ക് അനുകൂല നിലപാടെടുത്ത പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കിളിമാനൂരിൽ ഇന്ന് ഹർത്താൽ .

ദേശീയ വാർത്തകൾ-

ജോൺ കെറി ഇന്ന് എത്തും-3 ദിവസത്തെ സന്ദർശത്തിനായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി ഇന്ന് ഇന്ത്യയിലെത്തും; ഇന്ത്യ- അമേരിക്ക നയതന്ത്രബന്ധം മെച്ചപ്പെടുത്തല്‍ പ്രധാന ചര്‍ച്ചാവിഷയം; പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും .

പെട്രോൾ-ഡീസൽ നികുതിയിൽ ചർച്ച -പെട്രോളിൾ-ഡീസൽ നികുതി സംബന്ധിച്ച് പെട്രോളിയം മന്ത്രാലയം ഇന്ന് വിവിധ സംസ്ഥാനങ്ങളുമായി ചർച്ച നടത്തും; കേരളമുൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾ ഇന്നത്തെ യോഗത്തിൽ പങ്കെുക്കും .

വരൾച്ചയിൽ ഹ്രസ്വ ചർച്ച-വരൾച്ച നേരിടുന്നതിനെക്കുറിച്ച് ലോക്സഭയിൽ ഇന്ന് ഹ്രസ്വ ചർച്ച നടക്കും .

വിദേശ വാർത്തകൾ-

വെടിനിർത്തലില്ലെന്ന് ഹമാസ്-ഇസ്രയേലുമായി വെടിനിർത്തലില്ലെന്ന് ഹമാസ്;ഗാസയിൽ ഈദ് ദിനത്തിൽ മാത്രം മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു; ഗാസയിൽ നിരുപാധികമായ വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയാറാകണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ ആവശ്യപ്പെട്ടു .

റഷ്യ ആണവ ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചെന്ന് അമേരിക്ക-റഷ്യ ആണവ ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചെന്ന് അമേരിക്കയുടെ ആരോപണം; ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ ലംഘിച്ചാണ് മിസൈല്‍ പരീക്ഷിച്ചതെന്നും ഈ വിഷയത്തില്‍ ഉടന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുചിന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ കത്തയച്ചു; ആരോപണത്തോട് റഷ്യ പ്രതികരിച്ചില്ല .

ലിബിയയിൽ പോരാട്ടം രൂക്ഷമായി-ലിബിയയിലെ ബെംഗാസിയില്‍ സൈനികവിമാനം ഭീകരര്‍ വെടിവെച്ചിട്ടു; പേരാട്ടം രൂക്ഷമായതിനെത്തുടര്‍ന്ന് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഹോളണ്ട് എന്നീ രാജ്യങ്ങളും ലിബിയയിലെ നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചുപൂട്ടി; പൗരന്‍മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ഈ രാജ്യങ്ങൾ തുടരുന്നുണ്ട്;ചൊവ്വാഴ്ച മാത്രം 30 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു .

കോമൺവെൽത്ത് ഗെയിംസ് വാർത്തകൾ-

ഇന്ത്യ ആറാമത്-കോമൺവെൽത്ത് ഗെയിംസിൽ 10 സ്വർണ്ണവുമായി ഇന്ത്യ ആറാമത് .

ഗുസ്തിയിൽ മൂന്ന് സ്വർണം-കോമൺവെൽത്ത് ഗെയിംസ്: ഗുസ്തിയിൽ ഇന്ത്യക്ക് മൂന്ന് സ്വർണവും ഒരു വെളളിയും . പുരുഷൻമാരുടെ 57കിലോഗ്രാം വിഭാഗത്തിൽ അമിത് കുമാറിന് സ്വർണം . വനിതാഗുസ്തി 48 കിലോ ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ വിനേഷിന് സ്വർണം . പുരുഷന്മാരുടെ 74 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സുശീൽകുമാറിന് സ്വർണം .

ഷൂട്ടിങ്ങിൽ കരുത്തുകാട്ടി ഇന്ത്യ-വനിതകളുടെ 50മീ. എയർ റൈഫിൾ ത്രീ പൊസിഷനിൽ ലജ്ജാ ഗോസ്വാമിക്ക് വെങ്കലം . 50മീ എയർറൈഫിൾ ത്രീ പൊസിഷനിൽ രാജ്പുതിന് വെള്ളി; നാരംഗിന് വെങ്കലം . 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ ഇന്ത്യയുടെ ഹർപ്രീത് സിംഗിന് വെള്ളി . പുരുഷന്മാരുടെ ട്രാപ്പ് വിഭാഗത്തിൽ മാനവ്ജിത് സന്ധുവാണ് വെങ്കലം നേടിയത് .

ഹോക്കിയിൽ ഇന്ത്യക്ക് തോൽവി-പുരുഷന്മാരുടെ ഹോക്കി ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റു .

ഇന്ത്യ ഫോളോ ഓൺ ഭീഷണിയിൽ-സതാംപ്ടൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഫോളോ ഓൺ ഭീഷണിയിൽ; നാലാം ദിനമായ ഇന്ന് ഇന്ത്യ 8ന് 323 റൺസ് എന്ന നിലയിൽ ബാറ്റിംഗ് തുടരും; ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യക്ക് ഇനി 47 റൺസ് കൂടി വേണം .

പരാതിപ്പെടാം -ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന പരിപാടികളെ കുറിച്ച് പരാതികളുണ്ടെങ്കിൽ http://www.nbanewdelhi.com എന്ന വെബ്സൈറ്റിൽ പരാതിപ്പെടാം . കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി അടുത്ത മാസം 12നും സ്റ്റിയറിംഗ് കമ്മിറ്റി 19നും ചേരും;പാര്‍ട്ടിയുടെ 50വാര്‍ഷിക സമ്മേളനത്തിലേക്ക് ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാറിനെയും, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെയും ക്ഷണിക്കാൻ ധാരണയായി .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!