ഏക്താ കപൂര്‍: ഇന്ത്യന്‍ സീരിയല്‍ രംഗത്തെ ഉരുക്കു വനിത

    User Rating:  / 1

സ്ത്രീകള്‍ക്ക് തിളങ്ങാന്‍ കഴിയാത്ത മേഖലയാണ് സീരിയല്‍ നിര്‍മാണമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഈ പൊതുധാരണ പൊളിച്ചെഴുതിയ വ്യക്തിത്വതമാണ് ഏക്താ കപൂറിന്റേത്. ഇന്ത്യന്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്തെ ചക്രവര്‍ത്തിനി എന്ന പദവിക്ക് താന്‍ എന്തുകൊണ്ടും അര്‍ഹയാണെന്ന് ഏക്ത തന്റെ ബാലാജി ടെലിഫിലിംസിലൂടെ തെളിയിച്ചിരിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് ബാലാജി ടെലിഫിലിംസ് എന്ന പേരിനെ ടെലിവിഷന്‍ സീരിയല്‍ നിര്‍മാണരംഗത്ത് മുന്‍നിരയിലെത്തിക്കാന്‍ ഏക്തയ്ക്ക് സാധിച്ചുവെന്നതു തന്നെ ആ പ്രതിഭയ്ക്ക് തെളിവ്.

പുരുഷന്‍മാര്‍മാത്രം അരങ്ങുവാണിരുന്ന ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മാണ മേഖലയിലേക്കാണ് തൊണ്ണൂറുകളില്‍ ഏക്ത ചുവടു വച്ചത്. പിന്നീട് ഏക്ത നിര്‍മിച്ച സീരിയലുകള്‍ ഇന്‍ഡ്യന്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്തിന്റെ തന്നെ മുഖച്ഛായ മാറ്റുന്നതിനാണ് പ്രേഷകര്‍ സാക്ഷ്യം വഹിച്ചത്. 1975 ജൂണ്‍ 7നു ജിതേന്ദ്ര കപൂറിന്റെയും ശോഭാ കപൂറിന്റെയും പുത്രിയായി ജനിച്ച ഏക്ത ബോളിവുഡ് നടന്‍ തുഷാര്‍ കപൂറിന്റെ സഹോദരി കൂടിയാണ്. ബോംബെ സ്കോട്ടിഷ് സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ഏക്ത മിതിഭായ് കോളേജില്‍ ചേര്‍ന്നെങ്കിലും പഠനത്തില്‍ താല്‍പര്യം കുറവായതിനാല്‍ അച്ഛന്റെ നിര്‍ദ്ദേശാനുസരണം ഏക്ത തന്റെ 19-ാത്തെ വയസില്‍ ടിവി സീരിയല്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു.

ആ തീരുമാനം തെറ്റായിരുന്നില്ല എന്നു തെളിയിക്കുന്നതാണ് ഏക്തയുടെയും ബാലാജി ടെലിഫിലിംസിന്റെയും പിന്നീടുള്ള ചരിത്രം. 1994ല്‍ ബാലാജി ടെലിഫിലിം എന്ന പ്രൊഡകഷന്‍ കമ്പനി പിറന്നു. ഇന്‍ഡ്യന്‍ സീരിയല്‍ രംഗം മാറ്റത്തിന്റെ ചുവടു വയ്ക്കുകയായിരുന്നു ഈ നിര്‍മ്മാണ കമ്പനിയിലൂടെ. ഇന്‍ഡ്യന്‍ ടെലിഫിലിം ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ഏക്തയ്ക്കും ബാലാജിക്കും കഴിഞ്ഞു. ഇപ്പോഴും ടിആര്‍പി റേറ്റിംഗില്‍ മുമ്പില്‍ നില്‍ക്കുന്ന പല സീരിയലുകളും ഏക്തയുടെ ബാലാജി ടെലിഫിലിംസിന്റേതാണ്.

മറ്റ് പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് ചിന്തിക്കാന്‍പോലുമാകാത്ത രീതിയില്‍ക്ക് ബാലാജിയെ വളര്‍ത്താന്‍ ഏക്തക്ക് കഴിഞ്ഞു. ഇന്ത്യയിലെ മുന്‍നിര ഹിന്ദിചാനലുകളില്ലാം വര്‍ഷങ്ങളായി ബാലാജി ടെലിഫിലിംസ് നിര്‍മിച്ച സീരിയിലുകളാണ് പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്യുന്നത്. സീരിയല്‍ രംഗത്തെ റെക്കോര്‍ഡുകളെല്ലാം പൊളിച്ചെഴുതാന്‍ സാധിച്ചുവെന്നത് ബാലാജിയുടെ അമരക്കാരിയുടെ കരുത്ത് വ്യക്തമാക്കുന്നു. ഏക്തയുടെ സീരിയലുകളിലധികവും തുടങ്ങുയത് ‘കെ’ എന്ന അക്ഷരം കൊണ്ടാണെന്ന പ്രത്യേകതയും ഉണ്ട്.

ഇന്ന് പലചാനലുകളുടെയും കരുത്ത് ഏക്തയുടെ ഈ സീരിയലുകളാണ്. ഫിക്ഷന്‍ ത്രില്ലറായിരുന്ന ‘മാനോ യാ ന മാനോ’ ആയിരുന്നു ഏക്തയുടെ ആദ്യ സീരിയല്‍ സംരംഭം. പിന്നീട് സീ ടിവിയിലൂടെ ബാലാജിയുടെ ‘ഹം പാഞ്ച്’ പുറത്തുവന്നു. ‘ക്യോം കി സാസ് ബി കബി ബഹുതി’ ‘കഹാനി ഘര്‍ ഘര്‍ കി’ എന്നീ സീരിയലുകളാണ് ബാലാജിയുടെ കിരീടത്തില്‍ പൊന്‍തൂവലണിയിച്ച ആദ്യകാല സീരിയലുകള്‍. പിന്നീടങ്ങോട്ട് 25ലധികം സീരിയലുകള്‍ ഏക്തയുടെ ബാനറില്‍ പിറന്നു. ഇന്ന് ഏക്തയുടെ ബാലാജി നിര്‍മ്മിക്കുന്ന സീരിയലുകള്‍ക്കായി ചാനലുകള്‍ മത്സരിക്കുകയാണ്. കാരണം ഏക്തയും ബാലാജിയും ഇന്നൊരു ബ്രാന്‍ഡാണ്. ജനങ്ങള്‍ സ്വീകരിക്കുമെന്നുറപ്പുളള ബ്രാന്‍ഡ്.

By Divya ER Upasana

ICJ Calicut press club 2010-11 batch

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2