30-Jul-2014 Wednesday

FLASH NEWS അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ-എറണാകുളം നെട്ടൂരിൽ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി . നെട്ടൂർ സ്വദേശി ബുഷ്റ മക്കളായ നേഹ,നൂർജഹാൻ എന്നിവരാണ് മരിച്ചത് .

FLASH NEWS ഇന്ത്യക്ക് വെള്ളി-61 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്റംഗിന് വെള്ളി . കാലിക്കറ്റ് സർവ്വകലാശാല ബി എ ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ പുതുക്കിയ സിലബസിലെ ഭൂരിഭാഗവും ലീഗ് അനുകൂല അധ്യാപകസംഘടന നേതാക്കളുടേത് .

FLASH NEWS വെള്ളി നേടി-

JUST IN-യൂത്ത്കോൺഗ്രസ് നേതാവ് പി ബി അബുവിനെ വെട്ടി പരിക്കേൽപ്പിച്ചു;നൂറനാട് വെച്ചാണ് സംഭവം; മാവേലിക്കര നിയോജകമണ്ഡലത്തിൽ നാളെ ഹർത്താൽ .

കോമൺവെൽത്ത് ഗെയിംസ്-വനിതകളുടെ 58കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ സാക്ഷി കലിക്കിന് വെള്ളി . വനിതാ വിഭാഗം (53 കിലോഗ്രാം) ഗുസ്തിയിൽ ഇന്ത്യയുടെ ലളിതയ്ക്ക് വെള്ളി . കാലിക്കറ്റ് സർവ്വകലാശാലയുടെ പുതുക്കിയ സിലബസിലെ ഭൂരിഭാഗം പുസ്തകങ്ങളും ലീഗ് അനുകൂല അധ്യാപകസംഘടന നേതാക്കളുടേത്; ബി എ ഇംഗ്ലീഷ് സിലബസിന്റെ പാഠപുസ്തങ്ങളാണ് ലീഗ് നേതാക്കളുടേത്; ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായ ലീഗ് അനുകൂല സംഘടനാ നേതാക്കളുടെ പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്; ലീഗ് അനുകൂല അധ്യാപകസംഘടനാ ജനറൽ സെക്രട്ടറി സൈനുൽ ആബിദ്, മുൻ പ്രസിഡന്റ് പാന്പള്ളി മെഹമൂദ് എന്നിവർ എഡിറ്റ് ചെയ്ത പുസ്തകങ്ങൾ സിലബസിൽ .

കേരള വാർത്തകൾ-

അന്യസംസ്ഥാന ലോട്ടറിക്കെതിരെ വിഎസ്-അന്യസംസ്ഥാന ലോട്ടറികളുടെ വിൽപ്പന സംസ്ഥാനത്ത് തുടങ്ങിയേ മതിയാകൂ എന്ന മാധ്യമവാർത്തകൾ ബോധപൂർവ്വം സൃഷ്ട്ടിച്ചതാണെന്ന് വി.എസ്.അച്യുതാനന്ദൻ; വ്യാജ ഭാഗ്യക്കുറിക്കാണ് ഇടത് സർക്കാർ രജിസ്ട്രേഷൻ നിരസിച്ചതെന്നും വി.എസ്.അച്യുതാനന്ദൻ പറഞ്ഞു .

മുഖ്യമന്ത്രിക്കെതിരെ വി എസ്-കോൺഗ്രസ് ഭരണത്തിലുള്ളപ്പോഴെല്ലാം മാർട്ടിൻമാരും ഉണ്ടായിട്ടുണ്ടെന്ന് വി.എസ്.അച്യുതാനന്ദൻ . മുഖ്യമന്ത്രി ഇവർക്കെല്ലാം വളരാനുള്ള സാഹചര്യം നൽകുന്നതായും ആരോപണം .

ഉന്നതബന്ധം അന്വേഷിക്കണം-ബ്ലാക്ക്മെയിൽ കേസിലെ പ്രതി ജയചന്ദ്രന്റെ ഉന്നതബന്ധം അന്വേഷിക്കണമെന്ന് പൊലീസ്; ജയചന്ദ്രനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടു .

എംഎൽഎ ഹോസ്റ്റലിൽ പ്രതി താമസിച്ച സംഭവം-എംഎൽഎമാർക്ക് അനധികൃതമായി മുറി നൽകിയത് അന്വേഷിക്കുമെന്ന് സ്പീക്കർ; എംഎൽഎമാർക്ക് മുറി അനുവദിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും സ്പീക്കർ ജി കാർത്തികേയൻ; മുൻ എംഎൽഎമാർ നേരിട്ട് ഒപ്പിട്ട് നൽകാതെ മുറി നൽകില്ലെന്നും സ്പീക്കർ .

‍സർക്കാർ ഡോക്ടർമാരുടെ സമരം സമരം -സമരം ഒത്തുതീർപ്പാക്കാൻ ആരോഗ്യസെക്രട്ടറി KGMOA നേതാക്കളുമായി നാളെ ചർച്ച നടത്തും; ഡയസ്നോൺ പിൻവലിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും .

സ്റ്റേ നീട്ടി-സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷക്കുളള സ്റ്റേ സുപ്രീംകോടതി നീട്ടി .

സ്റ്റേ ചെയ്തു-പാറ്റൂരിൽ വിവാദഭൂമിയിലെ നിർമ്മാണപ്രവർത്തനങ്ങൾ ലോകായുക്ത സ്റ്റേ ചെയ്തു; ഇടപാട് അന്വേഷിക്കാൻ ലോകായുക്ത അമിക്കസ് ക്യൂറിയെ നിയോഗിച്ചു; ഹൈക്കോടതി അഭിഭാഷകനായ കെ.ബി.പ്രദീപിനാണ് ചുമതല .

മൂന്നാറിൽ വീണ്ടും ഭൂമാഫിയ-ഹൈക്കോടതി വിധിയുടെ മറവിൽ മൂന്നാറിൽ നിർമ്മാണപ്രവർത്തനം വ്യാപകം; റവന്യൂവകുപ്പ് സ്റ്റോപ്മെമ്മോ നൽകിയ സ്ഥലങ്ങളിലും നിർമ്മാണം; പളളിവാസൽ പെൻസ്റ്റോക്ക് പൈപ്പിന് സമീപം ബഹുനിലക്കെട്ടിടം ഉയരുന്നു .

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്-മൂന്നാറിലെ അനധികൃത നിർമ്മാണം അടിയന്തരമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ; ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടുമെന്നും കളക്ടർ അജിത് പാട്ടീൽ .

പുനഃസംഘടന വിശദമായ ചർച്ചയ്ക്ക്-മന്ത്രിസഭാ പുന:സംഘടനയടക്കമുള്ള കാര്യങ്ങൾ വിശദമായി ച‍ർച്ചചെയ്യുമെന്ന് വി.എം.സുധീരൻ മാധ്യമങ്ങളോട്; പാർട്ടിയിൽ ഗുരുതരമായ പ്രശ്നങ്ങളില്ലെന്നും കെപിസിസി പ്രസിഡന്റ് .

പിള്ളയെ മാറ്റണമെന്ന് വി എസ്-മുന്നോക്കക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തുനിന്നും ബാലകൃഷ്ണപിള്ളയെ മാറ്റണമെന്ന് വി.എസ്.അച്യുതാനന്ദൻ .

പുതിയ ചാനൽ തുടങ്ങും-പുതിയ ചാനൽ തുടങ്ങുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു; ചാനലിന്റെ സാധ്യതകൾ പഠിക്കാൻ സംവിധായകൻ വിനയനെ ചുമതലപ്പെടുത്തി .

വെട്ടേറ്റു-പാലക്കാട് വെള്ളിനേഴിയിൽ അസിസ്റ്റന്റ് വില്ലേജ് ഓഫീസർ വാമനന് വെട്ടേറ്റു; ആക്രമണത്തിൽ മറ്റൊരു ജീവനക്കാരനും വെട്ടേറ്റിട്ടുണ്ട്; കുളക്കാട് സ്വദേശി ശശി കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; ഇയാൾ മാനസികരോഗിയാണെന്ന് സംശയിക്കുന്നതായി പൊലീസ് .

ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം-കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശക്തികുളങ്ങര സ്വദേശി ബെഞ്ചമിൻ മരിക്കാൻ ഇടയായത് ഡോക്ടർമാരുടെ അനാസ്ഥ കാരണമെന്ന് ആരോപണം; നെഞ്ചുവേദനയെ തുടർന്ന് ഇന്ന് ഉച്ചയ്ക്കാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ ബെഞ്ചമിനെ എത്തിച്ചത്; എട്ട് മണി വരെയും ഡോക്ടർമാർ പരിശോധിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു; ബന്ധുക്കൾ ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു .

ബസ്സിടിച്ച് മരിച്ചു-താമരശേരി അന്പായത്തോട് കാൽനട യാത്രക്കാരൻ ബസിടിച്ച് മരിച്ചു .

ആലപ്പുഴയിൽ യുവാവ് മർദ്ദനമേറ്റ് മരിച്ചു-പുന്നപ്ര സ്വദേശിയായ വിപിൻദാസാണ് മരിച്ചത്; രണ്ടുപേർ കസ്റ്റഡിയിൽ .

ബാങ്ക് ഉപരോധിച്ചു-തിരുവനന്തപുരം ധനുവച്ചപുരത്ത് പൊതുമേഖല ബാങ്കിന്റെ ശാഖ നാട്ടുകാർ ഉപരോധിച്ചു; പണം അടച്ചിട്ടും പണയമുതൽ തിരികെ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ഉപരോധം .

അന്തരിച്ചു-കോൺഗ്രസ് നേതാവും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ സി.മോഹനചന്ദ്രൻ അന്തരിച്ചു .

വള്ളം മറിഞ്ഞ് ഒരാളെ കാണാതായി-മീനച്ചിലാറ്റിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അയ്മനം സ്വദേശിയായ കുഞ്ഞൻ എന്നയാളെയാണ് കാണാതായത് .

അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ-എറണാകുളം നെട്ടൂരിൽ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി;നെട്ടൂർ സ്വദേശി ബുഷ്റ മക്കളായ നേഹ,നൂർജഹാൻ എന്നിവരാണ് മരിച്ചത് .

ദേശീയ വാർത്തകൾ-

പൂനെയിൽ മണ്ണിടിച്ചിൽ-പൂനെയിൽ മണ്ണിടിഞ്ഞ് വീണ് 17 പേർ മരിച്ചു; 150ലധികം പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന; ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു; 300 അംഗങ്ങളെ കൂടി രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു .

പ്രധാനമന്ത്രി അപലപിച്ചു-പൂനെയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ആളുകൾ മരിക്കാനിടയായത് ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നേരിട്ട് പൂനെയിലെത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു .

ഫോണ്‍ ചോര്‍ത്തല്‍ വിവാദം-വീട്ടിൽ നിന്ന് ഫോണ്‍ ചോര്‍ത്തല്‍ ഉപകരണങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വീണ്ടും നിഷേധിച്ചു .

മായാ കോട്നാനിക്ക് ജാമ്യം-മുൻ മന്ത്രി മായാ കോട്നാനിക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം നൽകി; 2002ലെ നരോദാപാട്യാ കൂട്ട കൊലക്കേസിൽ പ്രതിയാണ് മായാ കോട്നാനി .

മന്ത്രിമാർക്ക് നിർദ്ദേശം -മുൻ യുപിഎ സർക്കാരിലെ 16 മന്ത്രിമാരോട് ഔദ്യോഗിക വസതി ഒഴിയാൻ കേന്ദ്രനഗരവികസനമന്ത്രാലയം ആവശ്യപ്പെട്ടു; ശശി തരൂർ, കപിൽ സിബൽ, ഫാറൂഖ് അബ്ദുള്ള, സച്ചിൻ പൈലറ്റ് എന്നീ മന്ത്രിമാരോടാണ് വീടൊഴിയാൻ ആവശ്യപ്പെട്ടത് .

പി കെ ജയിനിനെതിരെ കേസ്-ഝാർഖണ്ഡിൽ ഇരുന്പയിർ ഖനനം നടത്തുന്ന പി.കെ.ജയിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു; ഒഡീഷയിലേയും ഗോവയിലേയും അനധികൃതഖനനം അന്വേഷിക്കുന്ന ജസ്റ്റിസ് എം.ബി.ഷായുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് .

പ്രിൻസിപ്പാളിനും മാനേജർക്കും ശിക്ഷ-കുംഭകോണത്ത് സ്കൂൾ കെട്ടിടത്തിന് തീപിടിച്ച് 94 കുട്ടികൾ മരിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പാളിന് 10 വർഷം കഠിനതടവ്; സ്കൂൾ മാനേജർക്കും 10 വർഷം തടവ് .

ബംഗലൂരുവിൽ വീണ്ടും പീഡനം -ഏഴ് വയസ്സുകാരിയാണ് പീഡനത്തിനിരയായത്; വെസ്റ്റ് ബംഗലൂരുവിലെ ശാന്തിധർമ്മ സ്കൂളിലാണ് പീഡനം നടന്നത്; സ്കൂൾ ജീവനക്കാരന്റെ ബന്ധു അറസ്റ്റിൽ .

ജോൺ കെറി ഇന്ത്യയിലെത്തി-മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി ഇന്ത്യയിലെത്തി .

വിദേശ വാർത്തകൾ-

വെടിനിർത്തലില്ലെന്ന് ഹമാസ്-ഇസ്രയേലുമായി വെടിനിർത്തൽ ഇല്ലെന്ന് ഹമാസ്; ഗാസയിൽ ഈദ് ദിനത്തിൽ മാത്രം മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു; ഗാസയിൽ നിരുപാധികമായ വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയാറാകണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ ആവശ്യപ്പെട്ടു .

ലിബിയയിൽ പോരാട്ടം രൂക്ഷം-ലിബിയയിലെ ബെംഗാസിയില്‍ സൈനികവിമാനം തീവ്രവാദികൾ വെടിവെച്ചിട്ടു; പോരാട്ടം രൂക്ഷമായതിനെത്തുടര്‍ന്ന് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഹോളണ്ട് എന്നീ രാജ്യങ്ങൾ ലിബിയയിലെ നയതന്ത്ര കാര്യാലയങ്ങള്‍ അടച്ചുപൂട്ടി .

കോമൺവെൽത്ത് ഗെയിംസ് വാർത്തകൾ-

മയൂഖ ജോണി പുറത്ത്-കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ലോംഗ് ജംപിൽ നിന്ന് മലയാളി താരം മയൂഖ ജോണി പുറത്തായി; യോഗ്യത റൗണ്ടിൽ മയൂഖ ഫിനിഷ് ചെയ്തത് എട്ടാമതായി; 6.5 മീറ്റർ വേണ്ടയിടത്ത് 6.1 മീറ്റ‌ർ എത്താനെ മയൂഖയ്ക്ക് കഴിഞ്ഞുള്ളൂ .

വികാസ് ഗൗഡ ഫൈനലിൽ -ഡിസ്കസ് ത്രോയിൽ വികാസ് ഗൗഡ ഫൈനൽ റൗണ്ടിലെത്തി .

ജാക്ക് കാലിസ് വിരമിച്ചു-ദക്ഷിണാഫ്രിക്കൻ താരം ജാക്ക് കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു; ഐപിഎല്ലിലും ബിഗ് ബാഷ് മത്സരങ്ങളിലും കളിക്കുമെന്ന് കാലിസ് അറിയിച്ചു .

ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തു-ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 205 റൺസിന് ഡിക്ലയർ ചെയ്തു; ഇന്ത്യയ്ക്ക് ജയിക്കാൻ 445 റൺസ് വേണം .

പരാതിപ്പെടാം -ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന പരിപാടികളെ കുറിച്ച് പരാതികളുണ്ടെങ്കിൽ http://www.nbanewdelhi.com എന്ന വെബ്സൈറ്റിൽ പരാതിപ്പെടാം .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!