FacebookTwitter

Sports

  • രണ്ടാം അവസരം മുതലാക്കി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

    രണ്ടാം അവസരം മുതലാക്കി മുംബൈ...

  • ശ്രീശാന്ത് രണ്ടാമത്തെ കാമുകിക്കു നല്‍കിയ ഫോണും പിടിച്ചെടുത്തു

    ശ്രീശാന്ത് രണ്ടാമത്തെ കാമുകിക്കു നല്‍കിയ...

  • ശ്രീനിവാസന്റെ രാജിക്കായി സമ്മര്‍ദ്ദമേറുന്നു

    ശ്രീനിവാസന്റെ രാജിക്കായി സമ്മര്‍ദ്ദമേറുന്നു

  • ഐപിഎല്‍ വാതുവെപ്പ്: മെയ്യപ്പന്‍ അറസ്റ്റില്‍

    ഐപിഎല്‍ വാതുവെപ്പ്: മെയ്യപ്പന്‍ അറസ്റ്റില്‍

Cricket

രണ്ടാം അവസരം മുതലാക്കി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍
അവസാന ഓവര്‍ വരെ രാജസ്ഥാന്‍ റോയല്‍സ് പൊരുതിയെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാന്‍ ദ്രാവിഡിനും
ശ്രീശാന്ത് രണ്ടാമത്തെ കാമുകിക്കു നല്‍കിയ ഫോണും പിടിച്ചെടുത്തു
ശ്രീശാന്ത് ജെയ്പൂരിലെ രണ്ടാമെത്തെ കാമുകിക്ക്  നല്‍കിയ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു
ശ്രീനിവാസന്റെ രാജിക്കായി സമ്മര്‍ദ്ദമേറുന്നു
ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് എന് ശ്രീനിവാസനെ പുറത്താക്കാനുള്ള നീക്കങ്ങള്‍ സജീവമായി

Football

കണ്ണടച്ചുതുറക്കും മുമ്പെ വാല്‍ക്കോട്ട് ഗോള്‍; ആഴ്സണലിന് ജയം
ഇരുപതു സെക്കന്‍ഡില്‍ ഗോള്‍ വല ചലിപ്പിച്ച തിയോ വാല്‍കോട്ട് പുതിയ ചരിത്രം കുറിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ
ക്രിസ്റ്റ്യാനോ ഡബിളില്‍ റയലിന് ജയം; ബാഴ്സയുടെ കിരീടധാരണം വൈകും
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് വല്ലാഡോളിഡിനെ കീഴടക്കി. റയലിന് വേണ്ടി റൊണാള്‍ഡോ
മെസി തിരിച്ചുവന്നു; ബാഴ്സ വീണ്ടും വിജയവഴിയില്‍
രിക്ക് മാറി തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസി ആഞ്ഞടിച്ചപ്പോള്‍ സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം.

Other Sports

മാഡ്രിഡ് മാസ്റ്റേഴ്സ്: നദാലും മുറെയും ക്വാര്‍ട്ടറില്‍
പരിക്ക് മാറി കളത്തിലെത്തിയ റാഫേല്‍ നദാലിന്റെ ജൈത്രയാത്ര തുടരുന്നു. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍ മിഖായേല്‍ യോസ്നിയെ
മാഡ്രിഡില്‍ നദാല്‍ സെമിയില്‍; മുറെ പുറത്ത്
കളിമണ്‍ കോര്‍ട്ടില്‍ വമ്പന്‍മാര്‍ ഓരോന്നായി കാലിടറി വീണപ്പോഴും റാഫേല്‍ നദാല്‍ പതറിയില്ല. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍
മാഡ്രിഡില്‍ നദാലിനും സെറീനയ്ക്കും കിരീടം
വമ്പന്‍മാര്‍ക്ക് അടിതെറ്റിയ മാഡ്രിഡ് മാറ്റ്സ്റ്റേഴ്സ് ടെന്നീസ് കിരീടം സ്പെയിനിന്റെ തന്നെ റാഫേല്‍ നദാല്‍ സ്വന്തമാക്കി. റഷ്യയുടെ മരിയ

Off The field

അക്രവും സുസ്മിതയും വിവാഹ വാര്‍ത്ത തള്ളി
ബോളിവുഡ് താരം സുസ്മിത സെന്നിനെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത പാകിസ്ഥാന്‍ ക്രിക്കറ്റര്‍ വാസിം അക്രം തള്ളിക്കളഞ്ഞു
വാക്കുകള്‍ വളച്ചൊടിച്ചു; ലിവര്‍പൂള്‍ വിടുന്നില്ലെന്ന് സുവാരസ്
ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ താന്‍ വിടുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സുവാരസ്. അഭിമുഖത്തില്‍ പറഞ്ഞ...
ഞാന്‍ ദൈവമല്ല: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ദൈവമാണ്. ക്രിക്കറ്റില്‍ സച്ചിന്‍ ബാറ്റുചെയ്തപ്പൊഴൊക്കെ ഒരു ദൈവിക സ്പര്‍ശം ആ

ഗഡ്കരി ഒഴിയണമെന്നാവശ്യത്തില്‍ ഉറച്ച് രാംജത് മലാനി

Ram Jethmalani

പുതിയ അദ്ധ്യക്ഷനെയോ ഇടക്കാല അദ്ധ്യക്ഷനെയോ നിയമിക്കാനുള്ള തീരുമാനം പാര്‍ലമെന്‍റ് സമ്മേളനത്തിനു മുമ്പ്......

 

നിതിന്‍ ഗഡ്കരി രാജിവയ്ക്കണമെന്ന ആവശ്യം പാര്‍ട്ടി എം പി രാംജത് മലാനി ആവര്‍ത്തിച്ചു. നിതിന്‍ ഗഡ്കരിക്കെതിരെ ഇന്നലെ നടന്ന നീക്കം ആര്‍ എസ് എസിനെതിരെയുള്ള നീക്കമായിയിരുന്നു എന്നാണ് ബി ജെ പിയിലെ ഒരു വിഭാഗം നേതാക്കളുടെ ആരോപണം. നിതിന്‍ ഗഡ്കരിക്കെതിരെ രംഗത്തെത്തിയ രാം ജത് മലാനിക്കു പിന്നില്‍ ബി ജെ പിയിലെ ഒരു വിഭാഗം ഉണ്ടെന്ന് ആര്‍ എസ് എസ് നേതൃത്വത്തിന് നേരത്തെ സംശയമുണ്ടായിരുന്നു. ഇത് ശരിവക്കുന്ന ചില തെളിവുകളാണ് ഇന്നലെ പുറത്തുവന്നത്. ജസ്വന്ത് സിംഗ് ,യശ്വന്ത് സിന്‍ഹ, ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ തന്നെ പിന്തുണയ്ക്കുന്നു എന്ന് ജത് മലാനി തന്നെ വെളിപ്പെടുത്തി.

എല്‍ കെ അദ്വാനിയുടെ പരോക്ഷ പിന്തുണ ഈ നീക്കത്തിന് കിട്ടുകയും ചെയ്തു. ഇത് ആര്‍ എസ് വിരുദ്ധ നീക്കമായി ചിത്രീകരിക്കുന്നതില്‍ ഗഡ്കരി വിജയിച്ചു. കോര്‍പ്പറേറ്റ് രംഗവുമായും ആര്‍ എസ് എസുമായും ഒരു പോലെ ബന്ധമുള്ള ഗുരുമൂര്‍ത്തിയുടെ സഹായം ഇതിന് ഗഡ്കരിക്ക് കിട്ടി. ആര്‍ എസ് എസ് നടത്തിയ ഈ ഇടപെടലില്‍ അദ്വാനി ഏറെ അസ്വസ്ഥനാണെന്നാണ് സൂചന. എന്നാല്‍ നരേന്ദ്ര മോ‍ഡിക്ക് ഈ നീക്കവുമായി ബന്ധമില്ലായിരുന്നു എന്ന് ആര്‍ എസ് എസ് വൃത്തങ്ങള്‍ പറഞ്ഞു. അരുണ്‍ ജയ്റ്റ്ലി ഗഡ്കരിയെ പിന്തുണച്ചത് ഇതിന്‍റെ സൂചനയാണ്.

എന്നാല്‍ ഗഡ്കരിയെ ഒരു വട്ടം കൂടി അദ്ധ്യക്ഷനാക്കാനുള്ള നീക്കം ആര്‍ എസ് എസ് ഉപേക്ഷിച്ചേക്കും. പുതിയ അദ്ധ്യക്ഷനെയോ ഇടക്കാല അദ്ധ്യക്ഷനെയോ നിയമിക്കാനുള്ള തീരുമാനം പാര്‍ലമെന്‍റ് സമ്മേളനത്തിനുമുമ്പ് ഉണ്ടാകണം എന്നാണ് ഗഡ്കരി വിരുദ്ധ നേതാക്കളുടെ നിലപാട്. ഗഡ്കരി തുടരുന്നത് അഴിമതിക്കെതിരെയുള്ള ബി ജെ പിയുടെ പോരാട്ടം ദുര്‍ബലപ്പെടുത്തുമെന്ന് രാംജത് മലാനി ഇന്ന് ആവര്‍ത്തിച്ചു. പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടി വിലക്കിയിട്ടുള്ളത് ചൂണ്ടിക്കാണിച്ചപ്പോള്‍ തന്നെ ധൈര്യമുണ്ടെങ്കില്‍ ബി ജെ പി പുറത്താക്കട്ടെ എന്ന് രാംജത് മലാനി പ്രതികരിച്ചു.

Add comment





 

ARCHIVED ARTICLES

Weather