Sports
Cricket
ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന് ജയം; ക്വാളിഫൈയറില്‍ മുംബൈയ്ക്കെതിരെ
ആവേശം അവസാന ഓവര്‍വരെ നീണ്ട എലിമനേറ്ററില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനെ നാലു വിക്കറ്റിന് കീഴടക്കി.... വാതുവയ്പ് കമ്പനി തുടങ്ങാനും ശ്രീശാന്ത് പദ്ധതിയിട്ടിരുന്നുവെന്ന്
ഐപിഎല്‍ ഒത്തുകളിക്ക് അറസ്റ്റിലായ മലയാളി താരം ശ്രീശാന്ത് വാതുവെയ്പ് കമ്പനി തുടങ്ങാനും പദ്ധതിയിട്ടിരുന്നതായി... മുംബൈ വീണു; ചെന്നൈ ഫൈനലില്‍
മുംബൈ ഇന്ത്യന്‍സിനെ 48 റണ്‍സിന് കീഴക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ഫൈനലിലെത്തി. ചൈന്നൈ... Football
കണ്ണടച്ചുതുറക്കും മുമ്പെ വാല്‍ക്കോട്ട് ഗോള്‍; ആഴ്സണലിന് ജയം
ഇരുപതു സെക്കന്‍ഡില്‍ ഗോള്‍ വല ചലിപ്പിച്ച തിയോ വാല്‍കോട്ട് പുതിയ ചരിത്രം കുറിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ക്രിസ്റ്റ്യാനോ ഡബിളില്‍ റയലിന് ജയം; ബാഴ്സയുടെ കിരീടധാരണം വൈകും
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് വല്ലാഡോളിഡിനെ കീഴടക്കി. റയലിന് വേണ്ടി റൊണാള്‍ഡോ മെസി തിരിച്ചുവന്നു; ബാഴ്സ വീണ്ടും വിജയവഴിയില്‍
രിക്ക് മാറി തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസി ആഞ്ഞടിച്ചപ്പോള്‍ സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. Other Sports
മാഡ്രിഡ് മാസ്റ്റേഴ്സ്: നദാലും മുറെയും ക്വാര്‍ട്ടറില്‍
പരിക്ക് മാറി കളത്തിലെത്തിയ റാഫേല്‍ നദാലിന്റെ ജൈത്രയാത്ര തുടരുന്നു. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍ മിഖായേല്‍ യോസ്നിയെ മാഡ്രിഡില്‍ നദാല്‍ സെമിയില്‍; മുറെ പുറത്ത്
കളിമണ്‍ കോര്‍ട്ടില്‍ വമ്പന്‍മാര്‍ ഓരോന്നായി കാലിടറി വീണപ്പോഴും റാഫേല്‍ നദാല്‍ പതറിയില്ല. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍ മാഡ്രിഡില്‍ നദാലിനും സെറീനയ്ക്കും കിരീടം
വമ്പന്‍മാര്‍ക്ക് അടിതെറ്റിയ മാഡ്രിഡ് മാറ്റ്സ്റ്റേഴ്സ് ടെന്നീസ് കിരീടം സ്പെയിനിന്റെ തന്നെ റാഫേല്‍ നദാല്‍ സ്വന്തമാക്കി. റഷ്യയുടെ മരിയ Off The field
അക്രവും സുസ്മിതയും വിവാഹ വാര്‍ത്ത തള്ളി
ബോളിവുഡ് താരം സുസ്മിത സെന്നിനെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത പാകിസ്ഥാന്‍ ക്രിക്കറ്റര്‍ വാസിം അക്രം തള്ളിക്കളഞ്ഞു വാക്കുകള്‍ വളച്ചൊടിച്ചു; ലിവര്‍പൂള്‍ വിടുന്നില്ലെന്ന് സുവാരസ്
ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ താന്‍ വിടുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സുവാരസ്. അഭിമുഖത്തില്‍ പറഞ്ഞ... ഞാന്‍ ദൈവമല്ല: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ദൈവമാണ്. ക്രിക്കറ്റില്‍ സച്ചിന്‍ ബാറ്റുചെയ്തപ്പൊഴൊക്കെ ഒരു ദൈവിക സ്പര്‍ശം ആ കോണ്‍ഗ്രസിന് താത്കാലിക ആശ്വാസം
എന്നാല്‍ തന്‍റെ വിമര്‍ശനം കൊള്ളേണ്ട ഇടത്തെല്ലാം കൊണ്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് ആന്‍റണി അതിന്....
നിലപാടില്‍ വിട്ടുവീഴ്ച്ചയില്ലാതെ വിമര്‍ശനങ്ങളെ എ കെ ആന്‍റണി വിശദീകരിച്ചതോടെ കേരളത്തിലെ സര്‍ക്കാരിനും കോണ്‍ഗ്രസിനും താത്കാലിക ആശ്വാസമായിരിക്കുകയാണ്. എന്നാല്‍ വിവാദമുണ്ടാക്കിയ കനലുകളില്‍നിന്ന് വരും ദിവസങ്ങളിലും തീ ഉയരും എന്നുറപ്പാണ്. കാസര്‍കോട്ടെ എച്ച് എ എല്ല് യൂണിറ്റിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. നിലപാടില്‍ മയം വരുത്താതെ എ കെ ആന്‍റണി ബ്രഹ്മോസിലെ വിവാദ പ്രസംഗത്തിന് തൃപ്തികരമായ വ്യാഖ്യാനങ്ങള്‍നല്‍കി. ബ്രഹ്മോസിനെ തകര്‍ത്താല്‍കേരളത്തില്‍പൊതുമേഖലാ വ്യവസായങ്ങള്‍എങ്ങനെ വരുമെന്ന് ചോദിച്ച് ആന്‍റണി തന്‍റെ പ്രകോപനത്തിന് കാരണം ബ്രഹ്മോസിലെ പ്രശ്നങ്ങളായിരുന്നെന്ന് വരുത്തി. ബ്രഹ്മോസ് പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചെന്ന് കുറ്റപ്പെടുത്തി.
കേരളത്തിലെ മൊത്തം വ്യവസായ അനതരീക്ഷത്തെക്കുറിച്ചാണ് താന്‍ഉദ്ദേശിച്ചിരുന്നതെന്നും അതിന് ഇനി കൂടുതല്‍വ്യാഖ്യാനങ്ങള്‍നല്‍കേണ്ട എന്നും പറഞ്ഞതിലൂടെ പ്രശ്നങ്ങള്‍ ഇവിടെ അവസാനിപ്പിക്കണമെന്ന സന്ദേശം നല്‍കി. വികസനത്തില്‍ രാഷ്ട്രീയം വേണ്ടെന്ന് പറഞ്ഞ എ കെ ആന്‍റണി കാസര്‍കോട്ടും കലവറയില്ലാതെ എളമരം കരീമിനെ പ്രശംസിച്ചു .തെക്ക് പറഞ്ഞതിന് വടക്കേയറ്റത്ത് വ്യാഖ്യാനം നല്‍കി,എച്ച് എ എല്ലിന്‍റെ രണ്ടാം ഘട്ട വികസനവും കാസര്‍കോട്ടിന് പ്രഖ്യാപിച്ച് ആന്‍റണി മടങ്ങുമ്പോള്‍ ആശ്വാ സമാകുന്നത് കോണ്‍ഗ്രസിന് പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്. എന്നാല്‍ തന്‍റെ വിമര്‍ശനം കൊള്ളേണ്ട ഇടത്തെല്ലാം കൊണ്ടെന്ന് ബോധ്യപ്പെട്ട ശേഷമാണ് ആന്‍റണി അതിന് വിശദീകരണവുമായി രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.
മഴ തീര്‍ന്നിട്ടും മരം പെയ്യുന്നു എന്നാണ് തന്‍റെ വിര്‍ശനത്തിന് ശേഷം വന്ന പ്രസ്താവനകളെ ആന്‍റണി ഇന്ന് വിശേഷിപ്പിച്ചത്. മരം പെയ്യുന്നത് ഉടനെ അവസാനിക്കില്ല എന്നുറപ്പാണ്.എ കെ ആന്‍റണിയെ പ്രതിരോധിക്കാന്‍ ഘടകകക്ഷി നേതാക്കളെ രംഗത്തിറക്കിയതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം അസ്വസ്ഥരാണ്.ആന്‍റണിയോടുള്ള ലീഗിന്‍റെ പ്രതികരണം മിതമായിരുന്നെങ്കില്‍ ചീഫ് വിപ്പിന്‍റേത് കടന്നാക്രമണമായിരുന്നു. ആക്രമണം സൃഷ്ടിച്ച മുറിവുകള്‍ അങ്ങനെയൊന്നും ഉണങ്ങില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍നല്‍കുന്ന സൂചനകള്‍.
Add comment
ARCHIVED ARTICLES
- ► 2013 (50)


Home