FacebookTwitter

Sports

  • സഞ്ജു മികച്ച യുവതാരം

    സഞ്ജു മികച്ച യുവതാരം

  • ഈഡനില്‍ ഇന്ന് കലാശപ്പോരാട്ടം

    ഈഡനില്‍ ഇന്ന് കലാശപ്പോരാട്ടം

  • റോബന്‍ തെറ്റുതിരുത്തി; ബയേണിന് ചാംപ്യന്‍സ് ലീഗ്

    റോബന്‍ തെറ്റുതിരുത്തി; ബയേണിന് ചാംപ്യന്‍സ്...

  • ദ്രാവിഡ് ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും വിരമിക്കുന്നു

    ദ്രാവിഡ് ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും...

Cricket

ഈഡനില്‍ ഇന്ന് കലാശപ്പോരാട്ടം
വാതുവെപ്പ് വിവാദങ്ങള്‍ക്കിടയിലും കളിത്തട്ടിലെ ആവേശത്തിന് ഒരു കുറവുണ്ടാകരുതേയെന്നാണ് പ്രാര്‍ത്ഥനയോടെ
സഞ്ജു മികച്ച യുവതാരം
ആറാമത് ഐപിഎല്ലിലെ മികച്ച യുവതാരത്തിനുള്ള പുരസ്ക്കാരം മലയാളിയായ സഞ്ജു വി സാംസണ് ലഭിക്കുമെന്ന്
രാജസ്ഥാനും ചെന്നൈയും മുന്നില്‍: ഐപിഎല്‍ ഫെയര്‍ പ്ലേ അവാര്‍ഡ് പിന്‍വലിച്ചു.?
  ഐപിഎല്‍ അധികൃതര്‍ ഫെയര്‍ പ്ലേ അവാര്‍ഡ് പിന്‍വലിച്ചതായി സൂചന. ഇതിന്റെ ഭാഗമായി ഫെയര്‍ പ്ലേ അവാര്‍ഡ് ലിസ്റ്റ്

Football

കണ്ണടച്ചുതുറക്കും മുമ്പെ വാല്‍ക്കോട്ട് ഗോള്‍; ആഴ്സണലിന് ജയം
ഇരുപതു സെക്കന്‍ഡില്‍ ഗോള്‍ വല ചലിപ്പിച്ച തിയോ വാല്‍കോട്ട് പുതിയ ചരിത്രം കുറിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ
ക്രിസ്റ്റ്യാനോ ഡബിളില്‍ റയലിന് ജയം; ബാഴ്സയുടെ കിരീടധാരണം വൈകും
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് വല്ലാഡോളിഡിനെ കീഴടക്കി. റയലിന് വേണ്ടി റൊണാള്‍ഡോ
മെസി തിരിച്ചുവന്നു; ബാഴ്സ വീണ്ടും വിജയവഴിയില്‍
രിക്ക് മാറി തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസി ആഞ്ഞടിച്ചപ്പോള്‍ സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം.

Other Sports

മാഡ്രിഡ് മാസ്റ്റേഴ്സ്: നദാലും മുറെയും ക്വാര്‍ട്ടറില്‍
പരിക്ക് മാറി കളത്തിലെത്തിയ റാഫേല്‍ നദാലിന്റെ ജൈത്രയാത്ര തുടരുന്നു. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍ മിഖായേല്‍ യോസ്നിയെ
മാഡ്രിഡില്‍ നദാല്‍ സെമിയില്‍; മുറെ പുറത്ത്
കളിമണ്‍ കോര്‍ട്ടില്‍ വമ്പന്‍മാര്‍ ഓരോന്നായി കാലിടറി വീണപ്പോഴും റാഫേല്‍ നദാല്‍ പതറിയില്ല. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍
മാഡ്രിഡില്‍ നദാലിനും സെറീനയ്ക്കും കിരീടം
വമ്പന്‍മാര്‍ക്ക് അടിതെറ്റിയ മാഡ്രിഡ് മാറ്റ്സ്റ്റേഴ്സ് ടെന്നീസ് കിരീടം സ്പെയിനിന്റെ തന്നെ റാഫേല്‍ നദാല്‍ സ്വന്തമാക്കി. റഷ്യയുടെ മരിയ

Off The field

അക്രവും സുസ്മിതയും വിവാഹ വാര്‍ത്ത തള്ളി
ബോളിവുഡ് താരം സുസ്മിത സെന്നിനെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത പാകിസ്ഥാന്‍ ക്രിക്കറ്റര്‍ വാസിം അക്രം തള്ളിക്കളഞ്ഞു
വാക്കുകള്‍ വളച്ചൊടിച്ചു; ലിവര്‍പൂള്‍ വിടുന്നില്ലെന്ന് സുവാരസ്
ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ താന്‍ വിടുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സുവാരസ്. അഭിമുഖത്തില്‍ പറഞ്ഞ...
ഞാന്‍ ദൈവമല്ല: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ദൈവമാണ്. ക്രിക്കറ്റില്‍ സച്ചിന്‍ ബാറ്റുചെയ്തപ്പൊഴൊക്കെ ഒരു ദൈവിക സ്പര്‍ശം ആ

ഇന്ത്യന്‍ ടീമിന് ദ്രാവിഡിന്റെ രൂക്ഷ വിമര്‍ശനം

ഇന്ത്യന്‍ കളിക്കാരുടെ പ്രതിഭയെയും കഴിവിനെയും ചോദ്യം ചെയ്ത ദ്രാവിഡ് രാജ്യത്തെ പ്രിതനിധീകരിക്കാനുള്ള അവരുടെ യോഗ്യതയെക്കുറിച്ചും....

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് രംഗത്ത്. ഇന്ത്യന്‍ കളിക്കാരുടെ പ്രതിഭയെയും കഴിവിനെയും ചോദ്യം ചെയ്ത ദ്രാവിഡ് രാജ്യത്തെ പ്രിതനിധീകരിക്കാനുള്ള അവരുടെ യോഗ്യതയെക്കുറിച്ചും സംശയം പ്രകടിപ്പിച്ചു, ഇന്ത്യന്‍ ടീമിന്റെ ദയനീയ പരാജയങ്ങള്‍ക്ക് പണമൊഴുകുന്ന ഐപിഎല്ലിനെയും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള കളിക്കാരുടെ സമീപനത്തെയും മറ്റും കുറ്റം പറയുന്നവര്‍ യഥാര്‍ഥത്തില്‍ ചിന്തിക്കേണ്ടത് ഇന്ത്യ കളിക്കാര്‍ക്ക് ഇംഗ്ലണ്ടിനെപ്പോലൊരു മികച്ച ടീമിനെ നേരിടാനുള്ള പ്രതിഭയും കഴിവും ഉണ്ടോ എന്നാണെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ദ്രാവിഡ് തുറന്നടിച്ചു.

ഇന്ത്യന്‍ ടീം തോല്‍ക്കുന്നതിലല്ല തോല്‍ക്കുന്ന രീതിയിലാണ് ഇന്ത്യന്‍ ആരാധകരെപ്പോലെ തനിക്കും നിരാശയുള്ളതെന്നും ദ്രാവിഡ് പറഞ്ഞു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ടോസ് ലഭിക്കുകയും അനുകൂലമായ പിച്ചൊരുക്കുകയുമെല്ലാം ചെയ്തിട്ടും ആദ്യ ടെസ്റ്റൊഴികെയുള്ള രണ്ടു ടെസ്റ്റിലും ഒരു പോരാട്ടം പോലുമില്ലാതെ ഇന്ത്യ തോറ്റു. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടീം നേരിടുന്ന വെല്ലുവിളികളുടെ നേര്‍ക്ക് ഇംഗ്ലണ്ട് കണ്ണാടി തിരിച്ചുവെക്കുകയായിരുന്നു എന്നതാണ് സത്യം. വിജയം നേടുന്ന ടീമുകളില്‍ എപ്പോഴും ആവശ്യമായ സമയത്ത് മികച്ച ഫോമിലേക്ക് ഉയരുന്ന ഒരുസംഘം കളിക്കാരുണ്ടാകും. ഇന്ത്യക്കത് ഇല്ലാതെപ്പോയി. എ ടീമുകളെക്കൊണ്ട് കൂടുതല്‍ വിദേശ പര്യടനങ്ങള്‍ നടത്തുകയും ക്രിക്കറ്റ് അക്കാദമി സമ്പ്രദായം ഫലപ്രദമായി നടപ്പാക്കുകയുമാണ് ഇത് നേരിടാനുള്ള ഏക പോംവഴി. ഇംക്കാര്യത്തില്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യക്ക് കണ്ടുപഠിക്കാനേറെയുണ്ട്.

സീനിയര്‍ താരങ്ങളുടെ വിടവാങ്ങലോടെ ഇന്ത്യന്‍ ടീം പരിണാമ ഘട്ടിത്തിലാണെങ്കിലും ഇത്തരം പദ്ധതികളിലൂടെ കഴിവും സാങ്കേത്തികത്തികവും സര്‍വോപരി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹവുമുള്ള കളിക്കാരെ കണ്ടെത്താനാകും. സ്പിന്‍ ആണ് എക്കാലത്തും ഇന്ത്യയുടെ ശക്തി. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും പ്രഗ്യാന്‍ ഓജയും തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യന്‍ ടീം അംഗങ്ങളുംട ശാരീരികക്ഷമതയെക്കുറിച്ചും സംശയം പ്രകടിപ്പിച്ച ദ്രാവിഡ് ഇതൊന്നും തോല്‍വിക്ക് ന്യായീകരണമല്ലെന്നും തുറന്നടിച്ചു.

ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിംഗും ശാരീരികക്ഷമതയും തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഒരു കളിക്കാരനില്‍ നിന്ന് ഇത്ര റണ്‍സ് വേണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല. എന്നാല്‍ കളിയോടുള്ള ആത്മാര്‍ഥതയും ഉത്തരവാദിവുമെങ്കിലും ആവശ്യപ്പെടാന്‍ കഴിയണം. നാഗ്പൂര്‍ ടെസ്റ്റില്‍ ജയിച്ച് ഇന്ത്യ പരമ്പര സമനിലയാക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷപ്പെടുത്താന്‍ ദാര്‍ഘകാ പദ്ധതികളാണ് വേണ്ടതെന്നും വ്യക്തമാക്കി.

Add comment





 

ARCHIVED ARTICLES

Weather