FacebookTwitter

Sports

  •  ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന് ജയം; ക്വാളിഫൈയറില്‍ മുംബൈയ്ക്കെതിരെ

    ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന് ജയം;...

  • വാതുവയ്പ് കമ്പനി തുടങ്ങാനും ശ്രീശാന്ത് പദ്ധതിയിട്ടിരുന്നുവെന്ന്

    വാതുവയ്പ് കമ്പനി തുടങ്ങാനും ശ്രീശാന്ത്...

  • മുംബൈ വീണു; ചെന്നൈ ഫൈനലില്‍

    മുംബൈ വീണു; ചെന്നൈ ഫൈനലില്‍

  • തെറ്റു ചെയ്തിട്ടില്ല : ശ്രീശാന്ത്

    തെറ്റു ചെയ്തിട്ടില്ല : ശ്രീശാന്ത്

Cricket

ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന് ജയം; ക്വാളിഫൈയറില്‍ മുംബൈയ്ക്കെതിരെ
ആവേശം അവസാന ഓവര്‍വരെ നീണ്ട എലിമനേറ്ററില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനെ നാലു വിക്കറ്റിന് കീഴടക്കി....
വാതുവയ്പ് കമ്പനി തുടങ്ങാനും ശ്രീശാന്ത് പദ്ധതിയിട്ടിരുന്നുവെന്ന്
ഐപിഎല്‍ ഒത്തുകളിക്ക് അറസ്റ്റിലായ മലയാളി താരം ശ്രീശാന്ത് വാതുവെയ്പ് കമ്പനി തുടങ്ങാനും പദ്ധതിയിട്ടിരുന്നതായി...
മുംബൈ വീണു; ചെന്നൈ ഫൈനലില്‍
മുംബൈ ഇന്ത്യന്‍സിനെ 48 റണ്‍സിന് കീഴക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ഫൈനലിലെത്തി. ചൈന്നൈ...

Football

കണ്ണടച്ചുതുറക്കും മുമ്പെ വാല്‍ക്കോട്ട് ഗോള്‍; ആഴ്സണലിന് ജയം
ഇരുപതു സെക്കന്‍ഡില്‍ ഗോള്‍ വല ചലിപ്പിച്ച തിയോ വാല്‍കോട്ട് പുതിയ ചരിത്രം കുറിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ
ക്രിസ്റ്റ്യാനോ ഡബിളില്‍ റയലിന് ജയം; ബാഴ്സയുടെ കിരീടധാരണം വൈകും
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് വല്ലാഡോളിഡിനെ കീഴടക്കി. റയലിന് വേണ്ടി റൊണാള്‍ഡോ
മെസി തിരിച്ചുവന്നു; ബാഴ്സ വീണ്ടും വിജയവഴിയില്‍
രിക്ക് മാറി തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസി ആഞ്ഞടിച്ചപ്പോള്‍ സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം.

Other Sports

മാഡ്രിഡ് മാസ്റ്റേഴ്സ്: നദാലും മുറെയും ക്വാര്‍ട്ടറില്‍
പരിക്ക് മാറി കളത്തിലെത്തിയ റാഫേല്‍ നദാലിന്റെ ജൈത്രയാത്ര തുടരുന്നു. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍ മിഖായേല്‍ യോസ്നിയെ
മാഡ്രിഡില്‍ നദാല്‍ സെമിയില്‍; മുറെ പുറത്ത്
കളിമണ്‍ കോര്‍ട്ടില്‍ വമ്പന്‍മാര്‍ ഓരോന്നായി കാലിടറി വീണപ്പോഴും റാഫേല്‍ നദാല്‍ പതറിയില്ല. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍
മാഡ്രിഡില്‍ നദാലിനും സെറീനയ്ക്കും കിരീടം
വമ്പന്‍മാര്‍ക്ക് അടിതെറ്റിയ മാഡ്രിഡ് മാറ്റ്സ്റ്റേഴ്സ് ടെന്നീസ് കിരീടം സ്പെയിനിന്റെ തന്നെ റാഫേല്‍ നദാല്‍ സ്വന്തമാക്കി. റഷ്യയുടെ മരിയ

Off The field

അക്രവും സുസ്മിതയും വിവാഹ വാര്‍ത്ത തള്ളി
ബോളിവുഡ് താരം സുസ്മിത സെന്നിനെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത പാകിസ്ഥാന്‍ ക്രിക്കറ്റര്‍ വാസിം അക്രം തള്ളിക്കളഞ്ഞു
വാക്കുകള്‍ വളച്ചൊടിച്ചു; ലിവര്‍പൂള്‍ വിടുന്നില്ലെന്ന് സുവാരസ്
ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ താന്‍ വിടുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സുവാരസ്. അഭിമുഖത്തില്‍ പറഞ്ഞ...
ഞാന്‍ ദൈവമല്ല: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ദൈവമാണ്. ക്രിക്കറ്റില്‍ സച്ചിന്‍ ബാറ്റുചെയ്തപ്പൊഴൊക്കെ ഒരു ദൈവിക സ്പര്‍ശം ആ

സമനില തെറ്റിയില്ല; ചരിത്രം കുറിച്ച് ഇംഗ്ലണ്ടിന് പരമ്പര

ഇരുപത്തിയെട്ടു വര്‍ഷത്തിനുശേഷം ഇന്ത്യയിലൊരു ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടത്തിനു മുന്നില്‍ ഇംഗ്ലണ്ടിന്...

നാഗ്പൂര്‍:: ഇരുപത്തിയെട്ടു വര്‍ഷത്തിനുശേഷം ഇന്ത്യയിലൊരു ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടത്തിനു മുന്നില്‍ ഇംഗ്ലണ്ടിന് സമനില തെറ്റിയില്ല. നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സമനില പിടിച്ച് ഇന്ത്യക്കെതിരായ നാലു മത്സര പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി. ഇംഗ്ലണ്ടിലേറ്റ പരാജയത്തിന് പ്രതികാരം ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വന്തം നാട്ടിലും പരമ്പര അടിയറവെച്ചതിന്റെ നാണക്കേട് മാത്രം ബാക്കിയായി. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ നാട്ടിലൊരു ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. ആദ്യ ടെസ്റ്റില്‍ തോറ്റശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. 1984-85നുശേഷം ആദ്യ ടെസ്റ്റ് തോറ്റ ഒരു ടീം ഇന്ത്യയില്‍ പരമ്പര സ്വന്തമാക്കുന്നതും ഇതാദ്യമാണ്. സ്കോര്‍: ഇംഗ്ലണ്ട്: 330, 352/4. ഇന്ത്യ: 326/9.

161/3 എന്ന നിലയില്‍ അവസാനദിവസം ക്രീസിലെത്തിയ ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന വീക്കറ്റുകള്‍ വേഗം വീഴ്ത്തി മാനം കാക്കാമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ തച്ചുടച്ച് ജൊനാഥന്‍ ട്രോട്ടും((143) ഇയാന്‍ ബെല്ലും(116 നോട്ടൗട്ട്) പ്രതിരോധത്തിന്റെ ഉരുക്കു കോട്ട കെട്ടിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എന്തിനോ വേണ്ടി പന്തെറിഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ സമനില ഉറപ്പാക്കി ട്രോട്ട് മടങ്ങിയെങ്കിലും അരങ്ങേറ്റക്കാരന്‍ ജോ റൂട്ട് (20) സമനില തെറ്റാതെ ബെല്ലിന് കൂട്ടായി നിന്നു. അവസാന ദിനം ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് വീഴ്ത്താനായത്.

മത്സരത്തില്‍ ഇന്ത്യയുടെ നാലു നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സണാണ് കളിയിലെ കേമന്‍. ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കാണ് പരമ്പരയുടെ താരം. പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം ആന്‍ഡേഴ്സന്റെ ബൗളിംഗായിരുന്നുവെന്ന് മത്സരശേഷം ഇന്ത്യന്‍ നായകന്‍ ധോണി പറഞ്ഞു. ഈ പിച്ചില്‍ നിന്ന് സമനിലയല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ധോണി വ്യക്തമാക്കി. ബാറ്റിംഗും ബൗളിംഗും ഒരു പോലെ പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.എങ്കിലും ഗംഭീര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസമാണെന്നും ധോണി പറഞ്ഞു.

Add comment





 

ARCHIVED ARTICLES

Weather