ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ സെമി കാണാതെ ബാഴ്സ പുറത്ത്
sports
By Web Desk | 02:49 AM April 20, 2017
  • ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ  നടന്ന രണ്ടാം പാദ ക്വാര്‍ട്ടറിൽ ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ്  ബാഴ്സ യ്ക്ക് പുറത്തേക്കുളള വഴി തുറന്നത്

ബാഴ്സിലോണ: യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ സെമി കാണാതെ ബാഴ്സലോണ പുറത്ത്. ക്വാര്‍ട്ടറിൽ യുവന്‍റസിനോടാണ് ബാഴ്സ തോറ്റത്.  ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ  നടന്ന രണ്ടാം പാദ ക്വാര്‍ട്ടറിൽ ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ്  ബാഴ്സ യ്ക്ക് പുറത്തേക്കുളള വഴി തുറന്നത്. അതേസമയം ബൊറൂസിയയോട് വന്പൻ ജയം നേടിയ മൊണോക്കോ അവസാന നാലിൽ ഇടം പിടിച്ചു. 

ബാഴ്സയിൽ നിന്ന് മറ്റൊരു മാജിക്കുണ്ടായില്ല. പൊരുതിക്കളിച്ചെങ്കിലും  യുവന്‍റസിന്‍റെ മൂന്ന് ഗോൾ കടം വീട്ടുന്നതിൽ മെസ്സിപ്പട പരാജയപ്പെട്ടു. 
ന്യൂകാമ്പില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറിൽ ഗോൾ രഹിത സമനില വഴങ്ങിയതോടെ ചാംപ്യൻസ് ലീഗിൽ നിന്ന് ബാഴ്സ പുറത്ത്. ആദ്യ പാദത്തിൽ നേടിയ വന്പൻ ജയത്തിന്‍റെ കരുത്തിൽ യുവന്‍റസ് സെമിയിലേക്കും.

തുടക്കം മുതൽ ആക്രമിച്ചുകളിച്ച ബാഴ്സക്ക് പക്ഷേ പന്തിനെ ഒരിക്കൽ പോലും വല തൊടിക്കാനായില്ല.ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റ നിര
ഏറ്റവും മികച്ച പ്രതിരോധ നിരയിൽ തട്ടി വീണു. രണ്ട് കൊല്ലം മുന്പ് ബെര്‍ലിനിൽ കലാശക്കളിയിലേറ്റ തോൽവിക്ക് പകരം വീട്ടാനും യുവന്‍റസിനായി.

രണ്ടാം പാദത്തിലും ഗോളടി തുടര്‍ന്ന മൊണോക്കോ അനായാസം സെമിയിലേക്ക്. ബൊറൂസിയക്കെതിരെ ആദ്യ പാദത്തിൽ മൂന്നെ രണ്ടിനായിരുന്നു ജയമെങ്കിൽ രണ്ടാം പാദത്തിൽ മൂന്നെ ഒന്നിന്‍റെ ജയം. 

Show Full Article
RECOMMENDED