സെ​റീ​ന വി​ല്യം​സ് അ​മ്മ​യാ​കുന്നു
sports
By Web Desk | 08:53 AM Thursday, 20 April 2017
  • സ്നാ​പ്ചാ​റ്റി​ലൂ​ടെ സൈ​റീ​ന ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്

ന്യൂ​യോ​ർ​ക്ക്: ലോ​ക ടെ​ന്നീ​സി​ലെ ഇ​തി​ഹാ​സ​താ​രം സെ​റീ​ന വി​ല്യം​സ് അ​മ്മ​യാ​കാ​ൻ പോ​കു​ന്നു. സ്നാ​പ്ചാ​റ്റി​ലൂ​ടെ സൈ​റീ​ന ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. താ​ൻ 20 ആ​ഴ്ച ഗ​ർ​ഭി​ണി​യാ​ണെ​ന്ന് സെ​റീ​ന അ​റി​യി​ച്ചു. മ​ഞ്ഞ നി​റ​ത്തി​ലു​ള്ള നീ​ന്ത​ൽ വ​സ്ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ണ് സെ​റീ​ന ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

35 കാ​രി​യാ​യ സെ​റീ​ന റെ​ഡി​റ്റ് സ​ഹ ഉ​ട​മ അ​ല​ക്സി​സ് ഒ​ഹാ​നി​യ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ്. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ കി​രീ​ടം ചൂ​ടി സ്റ്റെ​ഫി ഗ്രാ​ഫി​ന്‍റെ റി​ക്കാ​ർ​ഡ് തി​രു​ത്തി​യ സെ​റീ​ന അ​ന്നു​മു​ത​ൽ ടെ​ന്നീ​സി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ച സമയത്ത് ഗര്‍ഭിണിയായിരുന്നു എന്നാണ് സെറീനയുടെ വെളിപ്പെടുത്തല്‍. കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഇ​ന്ത്യ​ൻ വെ​ൽ​സ് ഓ​പ്പ​ണി​ൽ​നി​ന്നും സെ​റീ​ന പി​ൻ​മാ​റി​യി​രു​ന്നു. 
 

Show Full Article