02-Aug-2014 Saturday

FLASH NEWS മഴക്കെടുതി നേരിടാൻ-മഴക്കെടുതി നേരിടാൻ സംസ്ഥാനം ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി . എറണാകുളം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ദുരന്തനിവാരണ സേനയെത്തും . ചെന്നൈ ആർക്കോണത്ത് നിന്നുള്ള സേനാംഗങ്ങൾ വൈകീട്ടെത്തും .

FLASH NEWS അരുന്ധതി റോയിക്കെതിരെ കേസെടുത്തേക്കും-മഹാത്മാഗാന്ധിക്കെതിരായ പരാമർശത്തിൽ അരുന്ധതി റോയിക്കെതിരെ കേസെടുത്തേക്കും . അരുന്ധതിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പൊലീസ് സംഘാടകരോട് ആവശ്യപ്പെട്ടു . കേരളസർവ്വകലാശാലയിലെ അയ്യങ്കാളി അനുസ്മരണ പരിപാടിയിലായിരുന്നു പ്രസംഗം .

FLASH NEWS വിമാനത്തിന്റെ ടയർ പൊട്ടി-ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ വിമാനം സുരക്ഷിതമായി ഇറക്കി . യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ .

FLASH NEWS ആരോപണങ്ങൾ നിഷേധിച്ച് ലഹോട്ടി-ജ.മാർക്കണ്ഡേയ കട്ജുവിന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് ലഹോട്ടി . അഴിമതിക്കാരനായ ജഡ്ജിയെക്കുറിച്ചുളള പരാതി തനിക്ക് കിട്ടിയിട്ടില്ല: R.C.ലഹോട്ടി . ജഡ്ജിയെക്കുറിച്ചുളള പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു ആരോപണം . ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വിശദീകരണം .

FLASH NEWS വിമാനം വൈകും; യാത്രക്കാർ വലഞ്ഞു-വിമാനം വൈകുന്നതിനാൽ ഇരുനൂറോളം യാത്രക്കാർ നെടുന്പാശേരി വിമാനത്താവളത്തിൽ കുടുങ്ങി . ദുബായിലേക്ക് രാവിലെ പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്സ് വിമാനം വൈകീട്ട് ഏഴരയ്ക്കേ പുറപ്പെടൂ . കനത്ത മഴയെ തുടർന്ന് നെടുന്പാശേരിയിൽ വിമാനം ഇറങ്ങാൻ വൈകിയതാണ് കാരണം .

JUST IN-

സമരം ഒത്തുതീർപ്പായി-കരിപ്പൂരിൽ എയർഇന്ത്യ കരാർ ജീവനക്കാരുടെ സമരം ഒത്തുതീർന്നു; മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ചർച്ചയിലാണ് തീരുമാനം .

കേരള വാർത്തകൾ-

സംസ്ഥാനത്ത് കനത്ത മഴ-കാസർകോട് ഒഴുക്കിൽപ്പെട്ട് കാണാതായ കൊന്നക്കാട് സ്വദേശി എൻ.കുഞ്ഞിക്കണ്ണന്റെ മൃതദേഹം കണ്ടെത്തി . രണ്ടുദിവസം കൂടി മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . മലയോരമേഖലകളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ . 7 ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി .

നിലപാടിലുറച്ച് ഐ വിഭാഗം-മന്ത്രിസഭാ പുനഃസംഘടന വേണ്ടെന്ന നിലപാട് ഐ വിഭാഗം ഹൈക്കമാൻഡിനെ അറിയിക്കും . രമേശ് ചെന്നിത്തല നേതാക്കളുമായി കൂടിക്കാഴ്ച നടത്തും .

ചെന്നിത്തല-രാഹുൽ കൂടിക്കാഴ്ച്ച-ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും; ഇന്ന് രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച .

സമരം പിൻവലിച്ചു-കരിപ്പൂർ വിമാനത്താവളത്തിലെ കരാർ ജോലിക്കാർ ഒരു മാസമായി നടത്തിവന്ന സമരം പിൻവലിച്ചു; കരാർ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടർന്നാണ് സമരം പിൻവലിച്ചത് .

നഴ്സുമാരെ നാട്ടിലെത്തിക്കും-ലിബിയയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ ഈ മാസം 5 ,6 തീയതികളിൽ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു .

പലസ്തീൻ അംബാസഡർ ഇന്ന് മലപ്പുറത്ത്-ഇന്ത്യയിലെ പലസ്തീൻ അംബാസഡര്‍ ആദില്‍ ശബാൻ ഹസൻ സാദിഖ് ഇന്ന് മലപ്പുറത്തെത്തും . മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന പാണക്കാട് സെയ്ദ് മുഹമ്മദലി ഷിഹാബ് തങ്ങൾ അനുസ്മരണത്തിന്റെ മുഖ്യാതിഥിയായാണ് അദ്ദഹം എത്തുന്നത് .

ആർഎസ്പി യോഗം-ആര്‍എസ്പി കേന്ദ്ര സെക്രട്ടറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും . മുന്നണിമാറ്റത്തിൽ വിശദമായ ചര്‍ച്ച ഉണ്ടാകും .

വാഹനാപകടം ; ഒരു മരണം-തൊടുപുഴയ്ക്കടുത്ത് ആലക്കോട് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; കല്ലുംപുറത്ത് അഷ്റഫ് ആണ് മരിച്ചത്; ബന്ധുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

വിദേശ വാര്‍ത്തകള്‍-

ഹമാസിനെ കുറ്റപ്പെടുത്തി അമേരിക്ക-യുഎൻ പ്രഖ്യാപിച്ച വെടിനിർത്തൽ പാളിയതിന് ഹമാസിനെ കുറ്റപ്പെടുത്തി അമേരിക്ക . ഇസ്രയേൽ സൈനികനെ ബന്ദിയാക്കിയിട്ടില്ലെന്ന് ഹമാസ് . ഗാസയിൽ ഇന്നലെ മാത്രം 53 പേരാണ് മരിച്ചത് .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന പരിപാടികളെ കുറിച്ച് പരാതികളുണ്ടെങ്കിൽ http://www.nbanewdelhi.com എന്ന വെബ്സൈറ്റിൽ പരാതിപ്പെടാം .

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!