ഭൂമിക്ക് പുറത്ത് ജീവനുണ്ടോ ?: നിര്‍ണ്ണായക കണ്ടെത്തല്‍
technology
By Web Desk | 05:41 AM April 20, 2017
  • ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാന്‍ കാരണമെന്ന് കരുതുന്ന ഗോള്‍ഡിലോക്ക്സ് കോമ്പിനേഷന്‍ ഉണ്ടെന്ന് കരുതുന്ന ഗ്രഹമാണ്

ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന അന്വേഷണത്തില്‍ വഴിത്തിരിവായി പുതിയ ഗ്രഹത്തിന്‍റെ കണ്ടെത്തല്‍. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാന്‍ കാരണമെന്ന് കരുതുന്ന സഹചര്യങ്ങള്‍  ഉണ്ടെന്ന് കരുതുന്ന ഗ്രഹമാണ് സൗരയുഥത്തിന് വെളിയില്‍ നാസയുടെ ബഹിരാകാശ ദൂരദര്‍ശിനി കെപ്ലര്‍ കണ്ടെത്തിയത്. 

എല്‍എച്ച്എസ് 1140ബി എന്നാണ് ഈ ഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്. ഭൂമിപോലെ പാറകള്‍ നിറഞ്ഞ ഗ്രഹമാണിതെന്നാണ് കണ്ടെത്തല്‍. ജലം ഉണ്ടാകാനുള്ള താപനിലയാണ് ഗ്രഹത്തിന്‍റെ ഉപരിതലത്തില്‍ എന്നാണ് കണ്ടെത്തല്‍. ജേര്‍ണല്‍ നാച്ച്യൂറല്‍ ഈ ഗ്രഹം സംബന്ധിച്ച പഠനം ബുധനാഴ്ച പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഭൂമിക്ക് സമാനമായ 52 ഗ്രഹങ്ങള്‍ ബഹിരാകാശ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ തന്നെ ഏറ്റവും മികച്ച കണ്ടെത്തലാണ് പുതിയത് എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ കെപ്ലര്‍ മാത്രം 3,600 ഓളം ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Show Full Article
RECOMMENDED