ചരിത്ര വിക്ഷേപണത്തിന്‍റെ 'സെല്‍ഫി' വീഡിയോ
technology
By Web Desk | 12:46 PM February 16, 2017
  • ഐഎസ്ആർഒ അതിന്‍റെ വിസ്മയിപ്പിക്കുന്ന സെൽഫി വീഡിയോ പുറത്തുവിട്ടു

ശ്രീഹരിക്കോട്ട: 104 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ചു ഭ്രമണപഥത്തിലെത്തിച്ച് റിക്കാർഡ് സൃഷ്ടിച്ച ഐഎസ്ആർഒ അതിന്‍റെ വിസ്മയിപ്പിക്കുന്ന സെൽഫി വീഡിയോ പുറത്തുവിട്ടു. പിഎസ്എൽവി-37 എന്ന റോക്കറ്റ് ആണ് 104 ഉപഗ്രഹങ്ങളെ 30 മിനിറ്റിനുള്ളിൽ വിവിധ ഭ്രമണപഥങ്ങളിൽ എത്തിച്ച് ഇന്ത്യയ്ക്ക് അഭിമാനമായത്. 

ലോഞ്ചിംഗിനു ശേഷമുള്ള വിസ്മയകരമായ നിമിഷങ്ങളാണ് റോക്കറ്റിൽനിന്നു പകർത്തിയ രീതിയിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 104 ഉപഗ്രഹങ്ങളിൽ 101 ഉപഗ്രഹങ്ങളും വിദേശ രാജ്യങ്ങളുടേതാണ്. 
 

Show Full Article
RECOMMENDED