സ്നാപ്ചാറ്റ് മുതലാളിയെ ട്രോളി ഫേസ്ബുക്ക് മുതലാളിയും
technology
By Web Desk | 06:21 AM April 20, 2017
  • 'സമ്പന്നര്‍ക്ക് മാത്രമുള്ളതല്ല സമൂഹത്തിലെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഫെയ്‌സ്ബുക്ക്'

ഇന്ത്യയെ ദരിദ്രരാജ്യമെന്ന് വിളിച്ച് ട്രോളുകളും തെറികളും ഏറ്റുവാങ്ങുന്ന സ്നാപ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗലിനെ പരോക്ഷമായി ട്രോളി ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. സ്‌നാപ്ചാറ്റ് സമ്പന്നര്‍ക്ക് മാത്രമുള്ളതാണെന്ന് ഇവാന്‍ പറഞ്ഞു എന്നതിനെ പരോക്ഷമായി പരാമര്‍ശിച്ച് ഫേസ്ബുക്ക് തലവന്‍ പറഞ്ഞത് ഇങ്ങനെ, 'സമ്പന്നര്‍ക്ക് മാത്രമുള്ളതല്ല സമൂഹത്തിലെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ഫെയ്‌സ്ബുക്ക്'.

കാലിഫോര്‍ണിയ സാഞ്ചോസിലെ മക്കനെറി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വാര്‍ഷിക ഫെയ്‌സ്ബുക്ക് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍(F8) സംസാരിക്കുകയായിരുന്നു സുക്കര്‍ബര്‍ഗ്. 

എന്നാല്‍ 2015ലെ സ്പീഗെലിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 'ഈ ആപ്പ് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യ, സ്‌പെയിന്‍ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ്പ് ചാറ്റിനെ വ്യാപിപ്പിക്കാന്‍ താല്‍പ്പര്യമില്ല' - എന്നായിരുന്നു സ്പീഗെല്ലിന്റെ വാക്കുകളെന്ന് വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തത്.
 

Show Full Article
RECOMMENDED