ഷവോമി റെഡ്​മീ 4എ തിങ്കളാഴ്​ച വിപണിയിലെത്തും
technology
By Web Desk | 11:48 AM March 18, 2017

* ഷവോമി റെഡ്​മീ 4എ തിങ്കളാഴ്​ച വിപണിയിലെത്തും

ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ റെഡ്​ മീ 4എ തിങ്കളാഴ്​ച ഇന്ത്യൻ വിപണിയിലെത്തും. ഓൺലൈൻ ഷോപ്പിങ്ങ്​ സൈറ്റായ ആ​മസോൺ വഴിയാവും ഫോണിന്‍റെ വിൽപന.

4ജി വോൾട്ട്​ ടെക്​നോളജിയിലാണ് പുതിയ ഫോണിന്റെ പ്രവര്‍ത്തനം. സ്​നാപ്​ഡ്രാഗൺ പ്രോസസര്‍ ഫോണിന്​ കരുത്ത്​ പകരും. ഫ്ലാഷോട്​ കൂടിയ 13 മെഗാപിക്സല്‍ പിൻകാമറയും 5 മെഗാപിക്സല്‍ മുൻകാമറയുമാണ്​ ഫോണിന്. 3,120 എം.എ.എച്ചാണ് ബാറ്ററി കരുത്ത്. 2 ജി.ബി റാം 16 ജി.ബി മെമ്മറി എന്നിവയാണ്​ സ്​റ്റോറേജ്​ സവിശേഷതകളും ഫിംഗർപ്രിൻറ്​ സ്​കാനർ ഉൾപ്പടെയുള്ള സുരക്ഷ സംവിധാനങ്ങളും ഫോണിലുണ്ട്​. ആൻഡ്രോയിഡ്​ മാഷ്​മല്ലോയാണ്​ ഓപ്പറേറ്റിങ്​ സിസ്​റ്റം.

ഇന്ത്യയിലെ ബജറ്റ്​ സ്​മാർട്ട്​ഫോൺ വിപണിയിൽ കണ്ണുവെച്ചാണ്​ ഷവോമി റെഡ്​ മീ4എയുമായി രംഗത്തെത്തുന്നുത്​. രാജ്യത്ത്​ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്​ 10000 രൂപയിൽ താഴെ വിലയുള്ള ഫോണുകളാണ്​. ഇത്​ ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ്​ ഷവോമി. ചൈനീസ്​​ വിപണിയിൽ എകദേശം 6000 രൂപയായിരുന്നു ഫോണിന്‍റെ വില. ഫോണിന്‍റെ  ലോഞ്ചിങ്​ ടീസർ  കഴിഞ്ഞ ദിവസം ആമസോൺ പുറത്തിറക്കിയിരുന്നു.

Show Full Article
RECOMMENDED