18-Apr-2014 Friday
img

FLASH NEWS ടിഡിപി - ബിജെപി സഖ്യം തുടരും-ആന്ധ്രയിൽ ടിഡിപി - ബിജെപി സഖ്യം തുടരുമെന്ന് പ്രകാശ് ജാവദേക്കർ . ചന്ദ്രബാബു നായിഡുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം .

FLASH NEWS വോട്ട് ചോർന്നിട്ടില്ലെന്ന് വി മുരളീധരൻ-"സ്വന്തം വോട്ട് ചോർന്നത് മറയ്ക്കാനാണ് ഇരുമുന്നണികളും BJPയെ കുറ്റപ്പെടുത്തുന്നത്' . ബിജെപിയുടെ വോട്ട് കേരളത്തിലൊരിടത്തും ചോർന്നിട്ടില്ലെന്നും വി മുരളീധരൻ . തിരുവനന്തപുരത്ത് ഒ രാജഗോപാൽ വിജയിക്കുമെന്നും മുരളീധരൻ .

കേരള വാർത്തകൾ-

സിപിഎമ്മിന് ചെന്നിത്തലയുടെ മറുപടി-സംസ്ഥാനത്ത് ഭീതിജനകമായ അന്തരീക്ഷമെന്ന സിപിഎം ആരോപണം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല .

രാഷ്ട്രീയപാർട്ടികൾക്കെതിരെ സൂസൈപാക്യം-കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ഞെട്ടിക്കുന്നതെന്ന് സൂസൈപാക്യം . മുപ്പത് ശതമാനത്തിലധികം വരുന്ന സ്ഥാനാർത്ഥികളും ക്രിമിനൽ പശ്ചാത്തലമുള്ളവർ . പൊതുജന താൽപര്യം ഇത്തരം നിക്ഷിപ്ത താൽപര്യക്കാരുടെ സ്വാധീനത്തിലാകുന്നു . സത്യത്തേക്കാൾ താൽപര്യം സ്വാർത്ഥതാൽപര്യങ്ങൾക്കെന്നും ആർച്ച് ബിഷപ് ഡോ.സുസൈപാക്യം .

"പൊലീസിൽ ആർഎസ്എസ് ലോബി'-സംസ്ഥാന പൊലീസിൽ ആർഎസ്എസ് ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ടി വി രാജേഷ് എംഎൽഎ .

രാജകുടുംബം ഇടപെടരുത്-പത്മനാഭസ്വാമി ക്ഷേത്രഭരണത്തിൽ രാജകുടുംബം ഇടപെടരുതെന്ന് അമിക്കസ് ക്യൂറി; ക്ഷേത്രനടത്തിപ്പിന് പുതിയ ഭരണസമിതി വേണമെന്ന് ആവശ്യം; അമിക്കസ് ക്യൂറി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു .

എംടി ഫോട്ടോ പ്രദർശനം-ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രിയപ്പെട്ട എംടി എന്ന പരിപാടിയുടെ ഭാഗമായി എംടി ഛായ -ഫോട്ടോ ചിത്രപ്രദർശനം കോഴിക്കോട് ലളിതകല അക്കാദമി ഗാലറിയിൽ നാളെ തുടങ്ങും . കേരള ലളിതകല അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന പ്രദർശനം മുതിർന്ന മാധ്യമപ്രവർത്തകനായ ശശികുമാർ ഉദ്ഘാടനം ചെയ്യും .

മദനിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി -ബംഗലുരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അബ്ദുൾ നാസർ മദനിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി .

കള്ളക്കടത്ത് സ്വർണം ജ്വല്ലറിക്കുവേണ്ടി-കോഴിക്കോട്ട് കസ്റ്റംസ് പിന്തുടര്‍ന്ന് പിടിച്ച നാലരക്കിലോ സ്വര്‍ണം കൊണ്ടുവന്നത് കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറിക്ക് വേണ്ടിയെന്ന് കണ്ടെത്തി; ജ്വല്ലറി ഉടമ ബി ഷംസുദ്ദീനെതിരെ കേസെടുത്തു; ഇയാള്‍ ഒളിവിലെന്ന് കസ്റ്റംസ് .

കാട്ടുതീ മനുഷ്യസൃഷ്ടിയെന്ന് വനംവകുപ്പ്-വയനാട്ടിലെ കാട്ടുതീ മനുഷ്യസൃഷ്ടിയെന്ന് വനം വകുപ്പ് . കേസെടുക്കാൻ പൊലീസിനോട് ശുപാ‌ർശ ചെയ്തു .

തെരഞ്ഞെടുപ്പ് വാർത്തകൾ-

ഷുക്കൂറിന് താക്കീത്-പരസ്യപ്രസ്താവന നടത്തിയതിന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഷുക്കൂറിന് വി എം സുധീരന്റെ താക്കീത് . തെരഞ്ഞെടുപ്പ് അവലോകനം രഹസ്യമായി റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദ്ദേശം .

പരസ്യപ്രസ്താവനക്കെതിരെ സുധീരൻ-പരസ്യപ്രസ്താവനകൾ തെരഞ്ഞെടുപ്പ് സമയത്ത് കഷ്ടപ്പെട്ട് പ്രവർത്തിച്ചവരോടുള്ള അനാദരവെന്ന് വി എം സുധീരൻ . ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു . തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഡിസിസി റിപ്പോർട്ടുകൾ പരസ്യ ചർച്ചക്ക് വിധേയമാക്കരുതെന്ന് വി എം സുധീരൻ . ഷുക്കൂറിന്റെ പ്രസ്താവനയോടുള്ള അതൃപ്തി കെപിസിസി അറിയിച്ചിട്ടുണ്ടെന്നും സുധീരൻ .

വോട്ട് ചോർന്നിട്ടില്ലെന്ന് വി മുരളീധരൻ-ബിജെപിയുടെ വോട്ട് കേരളത്തിലൊരിടത്തും ചോർന്നിട്ടില്ലെന്ന് വി മുരളീധരൻ . സ്വന്തം വോട്ട് ചോർന്നത് മറയ്ക്കാനാണ് ഇരുമുന്നണികളും BJPയെ കുറ്റപ്പെടുത്തുന്നത് . തിരുവനന്തപുരത്ത് ഒ രാജഗോപാൽ വിജയിക്കുമെന്നും മുരളീധരൻ .

ടിഡിപി - ബിജെപി സഖ്യം തുടരും-ആന്ധ്രയിൽ ടിഡിപി - ബിജെപി സഖ്യം തുടരുമെന്ന് പ്രകാശ് ജാവദേക്കർ . ചന്ദ്രബാബു നായിഡുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം .

അജിത് പവാറിന്റെ വിവാദപരാമർശം-അജിത് പവാറിന്റെ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി; ശരത്പവാറിന്റെ മകൾ സുപ്രിയ സുലേയ്ക്ക് വോട്ടുചെയ്തില്ലെങ്കിൽ കുടിവെള്ള വിതരണം നിർത്തുമെന്ന് ബാരാമതിയിലെ വോട്ടർമാരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി .

മാപ്പ് പറയില്ലെന്ന് അസംഖാൻ-തെരഞ്ഞെടുപ്പ് കമ്മീഷനോട് മാപ്പു പറയില്ലെന്ന് സമാജ് വാദി നേതാവ് അസംഖാൻ; താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അസംഖാൻ .

"പ്രിയങ്കയ്ക്കും രാഹുലിനുമെതിരെ പരാതി'-പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ പരാതി നൽകുമെന്ന് അമേഠിയിലെ AAP സ്ഥാനാർത്ഥി കുമാർ ബിശ്വാസ് . തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാട്ടിയാണ് പരാതി നൽകുന്നത് . സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും കുമാർ ബിശ്വാസ് .

സിപിഎമ്മിന്റെ മതേതര കൂട്ടായ്മ-മോദിയെ വാരാണസിയിൽ സ്ഥാനാർത്ഥിയാക്കിയത് സംഘപരിവാറിന്റെ വർഗീയ അജണ്ടയുടെ ഭാഗമെന്ന് പ്രകാശ് കാരാട്ട് . മോദിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വാരാണസിയിൽ സിപിഎമ്മിന്റെ മതേതര കൂട്ടായ്മ .

ഉമാ ഭാരതി പരാതി നൽകി-മോദിക്കെതിരായ തന്റെ പ്രസംഗം കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ ഉമാഭാരതി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി .

പ്രകാശ് കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട്-ബിജെപി - യുഡിഎഫ് വോട്ടുധാരണയ്ക്കുള്ള പഴയ രീതി ഇത്തവണയും തുടർന്നുവെന്ന് കാരാട്ട് . എന്നാൽ ഇത്തവണ ഇത് വിജയിക്കില്ലെന്നും കാരാട്ട് . കേരളത്തിൽ തെരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റം ഉണ്ടാകുമോ എന്ന് പറയാനാകില്ല . അഭിപ്രായം പിന്നീട് പറയാമെന്നും പ്രകാശ് കാരാട്ട് .

സഞ്ജയ് ബാരുവിന്റെ ആരോപണങ്ങൾ തള്ളി കാരാട്ട്-ഇടതുപക്ഷത്തോടുള്ള വിദ്വേഷമാണ് അസത്യം പറയാൻ ബാരുവിനെ പ്രേരിപ്പിക്കുന്നതെന്ന് പ്രകാശ് കാരാട്ട് .

മുലായം സിംഗ് യാദവിന് നോട്ടീസ്-സമാജ്‍വാദിപാർട്ടി നേതാവ് മുലായം സിംഗ് യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസയച്ചു . താത്കാലിക അധ്യാപകരോട് സമാജ്‍വാദിപാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനാണ് നോട്ടീസ് .

ദേശീയ വാര്‍ത്തകള്‍-

കെജ്്രിവാളിന് നേരെ വീണ്ടും കല്ലേറ്-വാരണാസിയിൽ വീടുകയറിയുള്ള പ്രചാരണത്തിനിടെയാണ് കല്ലേറുണ്ടായത് .

വിദേശ വാർത്തകൾ-

ഗബ്രിയൽ ഗാർസിയ മാർക്വേസ് അന്തരിച്ചു-പ്രമുഖ കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയൽ ഗാർസിയ മാർക്വേസ് (87) അന്തരിച്ചു . ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു . ഏകാന്തതയുടെ നൂറ് വർഷങ്ങൾ, കോളറാ കാലത്തെ പ്രണയം എന്നിവയാണ് പ്രധാന കൃതികൾ .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com .

JUST IN-

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!