19-Apr-2014 Saturday
img

FLASH NEWS സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ കേസ്സെടുത്തു-കള്ളവോട്ടിന് ശ്രമിച്ച സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ കേസ്സെടുത്തു . മൂലമറ്റം ഏരിയ സെക്രട്ടറി കെ.എൽ ജോസഫിനെതിരെയാണ് പൊലീസ് കേസ്സെടുത്തത് .

കഞ്ചാവുമായി യുവാവ് പിടിയിൽ-കടപ്പനയിൽ ഒന്നേകാൽകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; നെടുങ്കണ്ടം പുന്നേക്കാട്ടിൽ ജോൺസനാണ് പിടിയിലായത് .

കേരള വാർത്തകൾ-

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ-മികച്ച നടനുള്ള പുരസ്കാരം 2 പേർക്ക്, ഫഹദ് ഫാസിൽ (ആർട്ടിസ്റ്റ്), ലാൽ (സക്കറിയയുടെ ഗർഭിണികൾ, അയാൾ), മികച്ച നടി-ആൻ അഗസ്റ്റിൻ (ആർട്ടിസ്റ്റ്), സംവിധായകൻ -ശ്യാമപ്രസാദ് (ആർട്ടിസ്റ്റ്), മികച്ച ചിത്രം CR നന്പർ 89, സംവിധാനം സുദേവൻ, രണ്ടാമത്തെ നടൻ - അശോക് കുമാർ, രണ്ടാമത്തെ നടി - ലെന (അയാൾ), രണ്ടാമത്തെ ചിത്രം-നോർത്ത് 24 കാതം, സംവിധാനം അനിൽ രാധാകൃഷ്ണ മേനോൻ, ജനപ്രിയചിത്രം - ദൃശ്യം, കഥ - അനീഷ് അൻവർ (സക്കറിയായുടെ ഗർഭിണികൾ) . ചിത്രസംയോജനം - കെ ആർ രാജഗോപാൽ (ഒരു ഇന്ത്യൻ പ്രണയകഥ), നവാഗത സംവിധായകൻ - കെ ആർ മനോജ് (കന്യകാ ടാക്കീസ്), ഹാസ്യ നടൻ - സുരാജ് വെഞ്ഞാറമൂട് (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പുളളിപ്പുലികളും ആട്ടിൻകുട്ടികളും), തിരക്കഥ- ബോബി, സഞ്ജയ് (മുംബൈ പൊലീസ്), ഗാനരചന - പ്രഭാവർമ്മ , മധു വാസുദേവ് (നടൻ), സംഗീതസംവിധാനം-ഔസേപ്പച്ചൻ (നടൻ), പശ്ചാത്തല സംഗീതം-ബിജിബാൽ (ബാല്യകാലസഖി), ഗായിക - വൈക്കം വിജയലക്ഷ്മി(ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ.., നടൻ) ഗായകൻ-കാർത്തിക് (ഒറീസ), ബാലതാരം- സനൂപ് (ഫിലിപ്സ് & ദ മങ്കി പെൻ), അനിഘ (അഞ്ചു സുന്ദരികൾ), ഛായാഗ്രാഹകൻ-സുജിത് വാസുദേവൻ (മെമ്മറീസ്, ദൃശ്യം), ജൂറി പരാമർശം (സംവിധാനം) - സുരേഷ് ഉണ്ണിത്താൻ (അയാൾ) . ജൂറി പരാമർശം (നടി) -സനൂഷ (സക്കറിയയുടെ ഗർഭിണികൾ), ജൂറി പരാമർശം (നടൻ) - കലാഭവൻ ഷാജോൺ (ദൃശ്യം), ജൂറി പരാമർശം (ആലാപനം) മൃദുല വാര്യർ (കളിമണ്ണ്), ജൂറി പരാമർശം (നടൻ) - കലാഭവൻ ഷാജോൺ (ദൃശ്യം), ജൂറി പരാമർശം (നിർമ്മാണം) - വിജയ് ബാബു, സാന്ദ്രാ തോമസ്, കാഴ്ചയുടെ സത്യം (എസ് ജയചന്ദ്രൻ നായർ), ഇന്ത്യൻ സിനിമയുടെ 100 വർഷങ്ങൾ (വിജയകൃഷ്ണൻ) .

സുരാജിനെ പരിഗണിച്ചിരുന്നില്ല-സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനുള്ള പട്ടികയിൽ ജൂറി പരിഗണിച്ചിരുന്നില്ല; ലാലിനും ഫഹദിനുമൊപ്പം അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത് ജയറാം .

വിമർശനവുമായി ഡോ.ബിജു -മികച്ച ഹാസ്യനടന്മാർ ജൂറിയിൽ ഉണ്ടെന്ന് ഡോ ബിജു; അതുകൊണ്ടാണ് സുരാജിനെ ഹാസ്യനടനായി മാത്രം പരിഗണിച്ചത് .

ആരോപണം നിഷേധിച്ച് ജൂറി ചെയർമാൻ-മുഴുവൻ ചിത്രങ്ങളും കണ്ടില്ലെന്ന ആരോപണം ജൂറി ചെയർമാൻ ഭാരതി രാജ നിഷേധിച്ചു; അടുത്ത വർഷം മുതൽ സ്ക്രീനിംഗിന് പ്രത്യേക കമ്മിറ്റി ഉണ്ടാകുമെന്നും ഭാരതി രാജ .

അവാർഡ് ജേതാക്കളുടെ പ്രതികരണങ്ങൾ-അവാർഡ് കൂട്ടായ്മയുടെ വിജയമെന്ന് ആൻ അഗസ്റ്റിൻ; അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നും സന്തോഷമുണ്ടെന്നും വൈക്കം വിജയലക്ഷ്മി; പ്രതീക്ഷിക്കാതെ കിട്ടിയ പുരസ്കാരമെന്ന് CR നന്പർ 89ന്റെ സംവിധായകൻ സുദേവൻ; അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടെന്നും അഭിനയിച്ച സിനിമകൾ തിയേറ്ററിലോടുന്പോഴാണ് കൂടുതൽ സന്തോഷമെന്നും ഫഹദ് ഫാസിൽ .

സ്വർണക്കടത്തിൽ ഉന്നതബന്ധമെന്ന് അമിക്കസ് ക്യൂറി-പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കടത്തിയതിന് ഉന്നതബന്ധം; അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലാണ് ഈ പരാമർശമുളളത്; ക്ഷേത്രത്തിൽ നിന്ന് സ്വർണം കടത്തിയത് മണലിൽ കലർത്തിയെന്നും അമിക്കസ് ക്യൂറി; തഞ്ചാവൂർ ജ്വല്ലേഴ്സാണ് സ്വർണം കടത്തിയത്; സ്വർണപ്പണിക്കാരനായ രാജുവിന്റെ മൊഴി അമിക്കസ് ക്യൂറി രേഖപ്പെടുത്തി; മാർത്താണ്ഡവർമ്മയിൽ നിന്ന് 17 കിലോ സ്വർണവും ശരപ്പൊളി മാലയും കിട്ടിയെന്ന് രാജു; സ്വർണപ്പണിക്കാരൻ തന്നെ സ്വർണം എടുത്തിരിക്കാമെന്നും അമിക്കസ് ക്യൂറി .

സ്വർണപ്പണിക്കാരൻ രാജു ഏഷ്യാനെറ്റ് ന്യൂസിനോട്-17 കിലോ സ്വർണ്ണവും ക്ഷേത്രത്തിലെ സീലിങ് പണികൾക്ക് ഉപയോഗിച്ചു . ഒരുതരി സ്വർണംപോലും ക്ഷേത്രത്തിന് പുറത്ത് കൊണ്ടുപോയിട്ടില്ല . അന്പലത്തിലെ പണിക്ക് 10 ലക്ഷം രൂപ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മുൻകൂറായി നൽകിയെന്നും രാജു ഏഷ്യാനെറ്റ് ന്യൂസിനോട് .

സർക്കാരിനും രാജകുടുംബത്തിനും എതിരെ വിഎസ് -ക്ഷേത്രത്തിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് വിഎസ് . രാജകുടുംബത്തിനും ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും വിഎസ് . പായസത്തിന് അകത്ത് വച്ച് സ്വർണ്ണം കടത്തുന്ന കാര്യം ജീവനക്കാ‍ർ പറഞ്ഞിട്ടുണ്ടെന്നും വിഎസ് .

വിഎസ്സിന് ശിവകുമാറിന്‍റെ മറുപടി-സര്‍ക്കാരിന് ആരെയും ഭയമില്ലെന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാർ . അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പഠിച്ച ശേഷം സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കും . "ക്ഷേത്രത്തിന്‍റെ ഭരണം കൊട്ടാരത്തിന്‍റെ കീ‍ഴിലാണ് നടക്കുന്നത്' . സര്‍ക്കാരിന് ക്ഷേത്രഭരണത്തില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും മന്ത്രി .

സിഐടിയുവിന് ജയം -ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരുടെ യൂണിയനുകളുടെ ഹിതപരിശോധനയിൽ സിഐടിയുവിന് ജയം . സിഐടിയു നേതൃത്വം നൽകുന്ന ശ്രീപത്മനാഭസ്വാമി ടെംപിൾ എംപ്ലോയീസ് യൂണിയനാണ് ഹിതപരിശോധനയിൽ വിജയിച്ചത് . സുപ്രീംകോടതി നിർദേശപ്രകാരമായിരുന്നു ഹിതപരിശോധന .

പോസ്റ്റല്‍ ബാലറ്റില്‍ തിരിമറിയെന്ന് പരാതി-പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റുകളിൽ തിരിമറി നടന്നുവെന്ന് എൽഡിഎഫിന്റെ പരാതി; ഇടതുസ്ഥാനാർഥി പീലിപ്പോസ് തോമസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി .

തിരുവനന്തപുരത്ത് വോട്ട് ചോര്‍ന്നു-തിരുവനന്തപുരത്ത് കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് പോയതായി ഡിസിസി യോഗം വിലയിരുത്തി; കഴക്കൂട്ടം,തിരുവനന്തപുരം,വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് വോട്ടു ചോർന്നത്; എൻ ശക്തന്‍ എംഎൽഎ കാര്യമായി പ്രചാരണത്തിനിറങ്ങിയില്ലെന്ന് ഡിസിസി യോഗത്തിൽ വിമർശനം ഉയര്‍ന്നു; തിരുവനന്തപുരത്തും ആറ്റിങ്ങലും ജയിക്കാനാകുമെന്നും ഡിസിസി യോഗത്തിൽ വിലയിരുത്തി .

വോട്ട് ചോർന്നില്ലെന്ന് തരൂർ-തിരുവനന്തപുരത്ത് യുഡിഎഫ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് ശശി തരൂർ . എൽഡിഎഫ് വോട്ടുകളാണ് തിരുവനന്തപുരത്ത് ബിജെപിക്ക് കിട്ടിയതെന്നും തരൂർ .

പി രാമകൃഷ്ണന് രൂക്ഷവിമർശനം-കണ്ണൂര്‍ ‍ഡിസിസി യോഗത്തില്‍ പി രാമകൃഷ്ണന് എതിരെ രൂക്ഷവിമര്‍ശനം; പി രാമകൃഷ്ണൻ തുടർച്ചയായി നടത്തിയ പരസ്യപ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തു; ആരോപണങ്ങൾ രാമകൃഷ്ണൻ നിഷേധിച്ചു; താൻ മാത്രമല്ല മറ്റ് പലരും പരസ്യപ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്ന് രാമകൃഷ്ണൻ .

വിമർശനമുണ്ടായിട്ടില്ലെന്ന് എൻ ശക്തൻ-ഡിസിസി യോഗത്തിൽ തനിക്കെതിരെ വിമർശനമുണ്ടായിട്ടില്ലെന്ന് എൻ ശക്തൻ . തെറ്റായ വാർത്തയ്ക്ക് പിന്നിൽ വ്യക്തിവിരോധമുള്ളവർ . ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം തന്റെ മണ്ഡലത്തിലായിരിക്കുമെന്നും എൻ ശക്തൻ .

അച്ഛൻ മകൾക്ക് നേരെ വെടിയുതിർത്തു-കൊല്ലം മിയണ്ണൂർ സ്വദേശി റോണി ചെറിയാനാണ് വെടിയേറ്റത്; കുടുംബപ്രശ്നമെന്ന് സൂചന; ഗുരുതരമായി പരിക്കേറ്റ റോണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; റോണിയുടെ പിതാവ് റോയ് ചെറിയാനെതിരെ പൊലീസ് കേസെടുത്തു,പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി .

മിനിബസ് കൊക്കയിലേക്ക് മറിഞ്ഞു -തിരുവനന്തപുരം പൊൻമുടിയിൽ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞു; 30 പേർക്ക് പരിക്ക്;പൊൻമുടി ഇരുപത്തിയൊന്നാം വളവിലാണ് അപകടം;കൊല്ലം മിയ്യന്നൂരിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്;കുട്ടികളടക്കം 37 പേർ മിനി ബസിലുണ്ടായിരുന്നു .

സമരം അവസാനിപ്പിച്ചു-

പ്രതികൾ പിടിയിൽ-കോതമംഗലം കറുകിടം കലേഷ് വധക്കേസിൽ നാലുപേര്‍ പിടിയില്‍; അന്‍വര്‍, ഷാജഹാന്‍, സബ്ജാന്‍, അഖില്‍ എന്നിവരാണ് പിടിയിലായത്; നാലുപേരും കോതമംഗലം സ്വദേശികൾ; അടിമാലി കല്ലാറില്‍ നിന്നാണ് പ്രതികൾ പിടിയിലായത് . കൊച്ചിയിലെ കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസ് പണിമുടക്ക് അവസാനിപ്പിച്ചു; എറണാകുളം ജില്ലയിൽ ഷെഡ്യൂൾ മാറ്റം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം .

മൂല്യനിർണയ ക്യാന്പ് മറ്റന്നാൾ പുനരാരംഭിക്കും-ഹയർ സെക്കണ്ടറി പരീക്ഷയുടെ നിർത്തി വച്ചിരുന്ന മൂല്യ നിർണയ ക്യാന്പ് മറ്റന്നാൾ പുനരാരംഭിക്കുമെന്ന് ഹയർ സെക്കണ്ടറി എക്സാമിനേഷൻ സെക്രട്ടറി; മൂല്യനിർണയ ക്യാന്പുകളിൽ ഹാജരാകാത്ത അധ്യാപകർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും എക്സാമിനേഷൻ സെക്രട്ടറി അറിയിച്ചു .

"മന്ത്രിസ്ഥാനം ചോദിക്കില്ല'-കൂടുതൽ മന്ത്രിസ്ഥാനം ചോദിക്കില്ലെന്ന് മന്ത്രി ഷിബു ബേബിജോൺ; കൊല്ലത്ത് വോട്ട് മറിച്ചുവെന്ന സിപിഎമ്മിന്റെ ആരോപണം പരാജയഭീതികാരണമെന്നും ബേബി ജോൺ .

ചെന്നൈ എക്സ്പ്രസ് വൈകും-ഇന്ന് രാത്രി 8.20ന് പുറപ്പെടേണ്ട തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് ട്രെയിന്‍ പുലർച്ചെ 3.00 മണിക്കേ പുറപ്പെടുകയുള്ളൂവെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു .

തെരഞ്ഞെടുപ്പ് വാർത്തകൾ-

ബിജെപിയുടെ പ്രതികരണം-

കേസെടുത്തു -കള്ളവോട്ടിന് ശ്രമിച്ച സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ കേസ്സെടുത്തു . മോദിയുടെ പ്രതിനിധികൾ ജമ്മു കശ്മീരിലെ ഹുറിയത്ത് നേതാവ് ഗിലാനിയെ കണ്ടുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ബിജെപി; പ്രസ്താവന പിൻവലിച്ച് ഗിലാനി മാപ്പ് പറയണമെന്നും ബിജെപി വക്താവ് രവിശങ്കർ പ്രസാദ് . നരേന്ദ്രമോദി വാരണാസിയിൽ വ്യാഴാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് ബിജെപി .

വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർഥി ഏഷ്യാനെറ്റ് ന്യൂസിനോട്-മുരളീ മനോഹർ ജോഷിയെ കാൺപൂരിൽ നിന്ന് മാറ്റിയത് പ്രചാരണവിഷയമാക്കി കോൺഗ്രസ്; ജോഷിയെ മാറ്റിയത് ശരിയായില്ലെന്ന് അജയ് റായ്; ബലം പ്രയോഗിച്ച് ജോഷിയെ മാറ്റിയെന്ന് കോൺഗ്രസ്; ഇക്കാര്യം പ്രചാരണത്തിൽ ചൂണ്ടിക്കാട്ടും; കെജ്‍രിവാളുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നും അജയ് റായ്; മുതിർന്ന നേതാക്കൾ പ്രചാരണത്തിന് എത്തുമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അജയ് റായ് .

ദേശീയ വാർത്തകൾ-

കുറ്റപത്രം സമർപ്പിച്ചു-2010ലെ ജുമാ മസ്ജിദ് ആക്രമണക്കേസിൽ ഇന്ത്യൻ മുജാഹിദ്ദീൻ തീവ്രവാദികളായ യാസിൻ ഭട്കലിനും ഹഡ്ഢി എന്ന അസദുള്ള അക്തറിനും എതിരെ ദില്ലി പൊലീസ് കുറ്റപത്രം സമർപ്പിച്ചു .

കായിക വാർത്തകൾ-

ബാംഗ്ലൂരിന് ജയം-ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഏഴുവിക്കറ്റ് ജയം; ബാംഗ്ലൂരിന്റേത് തുടർച്ചയായ രണ്ടാംജയം; മുംബൈക്ക് തുടർച്ചയായ രണ്ടാം തോൽവി; കോഹ്‍ലിയും യുവ്‍രാജും പൂജ്യത്തിന് പുറത്തായി .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com .

അമിക്കസ് ക്യൂറിയെ തള്ളി ജസ്റ്റിസ് സി എസ് രാജന്‍ -തിരുവിതാംകൂർ രാജകുടുംബം സ്വർണം കടത്തിയെന്ന റിപ്പോർട്ട് വിശ്വസിക്കാനാകില്ല .

കോതമംഗലം കറുകിടം കലേഷ് വധം-കൊല്ലം മിയണ്ണൂരിൽ അച്ഛന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി .

JUST IN-

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!